കട്ടപ്പന : മുല്ലപ്പെരിയാര്‍ പ്രത്യേക സെല്‍ അദ്ധ്യക്ഷന്‍ എം. കെ. പരമേശ്വരന്‍ നായരുടെ നേതൃത്വത്തില്‍ ഉള്ള വിദഗ്ദ്ധ സംഘം മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്ന പക്ഷം പഴയ അണക്കെട്ട് പൊളിച്ചു മാറ്റുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നതിനായി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ ആണ് സന്ദര്‍ശനം. ജല നിരപ്പ് ഇപ്പോഴുള്ള 133 അടിയില്‍ നിന്നും 94 അടിയായി കുറയ്ക്കുക എന്നതാവും പഴയ അണക്കെട്ട് പോളിക്കുന്നതിന്റെ ആദ്യ പടിയായി ചെയ്യേണ്ടി വരിക എന്ന് പരമേശ്വരന്‍ നായര്‍ പറഞ്ഞു. പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാക്കാതെ പഴയ അണക്കെട്ട് പൊളിച്ചു മാറ്റിയ അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നതും തങ്ങള്‍ പഠിച്ചു വരികയാണ് എന്ന് സംഘം പറഞ്ഞു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പരിസ്ഥിതി