തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് മലയാളി ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും വാങ്ങിയത് 235 കോടി രൂപയുടെ മദ്യം. അത്തം മുതല്‍ ഉത്രാടം വരെ ഉള്ള കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അമ്പത് കോടി രൂപയുടെ വര്‍ദ്ധനവാണ് ഇത്തവണത്തെ ഉണ്ടായിരിക്കുന്നത്. 185 കോടി രൂപയുടെ മദ്യമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഓണക്കാലത്തെ വിറ്റുവരവ്. കണ്‍സ്യൂമെര്‍ ഫെഡ്, വിവിധ ബാറുകള്‍ എന്നിവയിലൂടെ വിതരണം ചെയ്ത മദ്യത്തിന്റെ കണക്ക് ഇതില്‍പെടില്ല. ഉത്രാട ദിനത്തില്‍ 25.87 ലക്ഷം രൂപയുടെ മദ്യവില്പന നടത്തിയ കരുനാഗപ്പള്ളിയിലെ ബീവറേജസ് കേന്ദ്രമാണ് ഒന്നാം സ്ഥാനത്ത്. 24.34 ലക്ഷത്തിന്റെ വില്പനയുമായി ചാലക്കുടി രണ്ടാംസ്ഥാനത്തെത്തി.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചാലക്കുടിയിലായിരുന്നു ഉത്രാടത്തിന് ഏറ്റവും അധികം മദ്യം വില്‍ക്കപ്പെട്ടിരുന്നത്. മൂന്നാംസ്ഥാനം 21.10 ലക്ഷത്തിന്റെ മദ്യം വില്പന നടത്തിയ ഭരണിക്കാവിലെ കേന്ദ്രത്തിനാണ്. 1.41 ലക്ഷം രൂപയുടെ മദ്യം വിറ്റ ചിന്നക്കനാലിലെ വിതരണകേന്ദ്രമാണ് ഏറ്റവും കുറവ് മദ്യം വില്പന നടത്തിയത്. കണ്‍സ്യൂമര്‍ ഫെഡിന്റെ വിവിധ വില്പന കേന്ദ്രങ്ങളിലെ കണക്കനുസരിച്ച് 17 ലക്ഷം രൂപയുടെ മദ്യം വിറ്റ കുന്നംകുളമാണ് ഒന്നാം സ്ഥാനത്ത്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സാമ്പത്തികം
ഇതു പോലെ ഉള്ള വ്ാര്ത്തക്ക് പ്രാധാന്യം കൊടുക്കര്‍ത്.