“ബെര്‍ളിന്റെ” വീട് സന്ദര്‍ശനം; വിമര്‍ശനങ്ങള്‍ക്ക് വി.എസിന്റെ മറുപടി

August 5th, 2011

തിരുവനന്തപുരം: ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട് സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ വിമര്‍ശനങ്ങള്‍ക്ക് വി.എസിന്റെ മറുപടി. വിവാഹം, മരണം, അസുഖം തുടങ്ങിയ കാര്യങ്ങള്‍ക്ക് പാര്‍ട്ടിക്ക് പുറത്താക്കിയവരെന്നോന്നും നോക്കാതെ തന്നെ തങ്ങളെല്ലാം പങ്കെടുക്കാറുണ്ടെന്ന് വി.എസ്. പിണറായിയുടെ മകളുടെ വിവാഹത്തിന് എം.വി.രാഘവനും, ബി.ജെ.പിയുടെ സി.കെ.പത്മനാഭനും, എം.എം.ലോറന്‍സും താനുമെല്ലാം പങ്കെടുത്തിട്ടുണ്ടെന്നും. കൂത്തുപറമ്പില്‍ അഞ്ചുപേരെ കൊലപ്പെടുത്തുന്നതില്‍ നേതൃത്വം കൊടുത്ത ആളാണ് എം.വി.രാഘവന്‍ എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ വി.എസ്. സന്ദര്‍ശിച്ചതിനെതിരെ കഴിഞ്ഞ ദിവസം എം.എം. ലോറന്‍സ് ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. വരാനിരിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങള്ളില്‍ ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടിലെ വി.എസിന്റെ സന്ദര്‍ശനം ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്ന് കരുതുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി അന്തരിച്ചു

August 2nd, 2011

Malliyoor Shankaran Namboothiri-epathram

കോട്ടയം: ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി (91) വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അന്തരിച്ചു. രാവിലെ ആറരയോടെ കുറുപ്പന്തറയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകീട്ട് ഏഴുമണിയോടെ ഔദ്യോഗിക ബഹുമതികളോടെ നടക്കും.

1921 ഫെബ്രുവരി 2 ന്‍ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയുടേയും ആര്യാ അന്തര്‍ജ്ജനത്തിന്റേയും മകനായി ജനിച്ച അദ്ദേഹം ചെറുപ്പം മുതലേ ആധ്യാത്മിക വിഷയങ്ങളില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. എട്ടാം വയസ്സില്‍ ഉപനയനവും പതിനാലാം വയസ്സില്‍ സമാവര്‍ത്തനവും നടന്നു. പതിനഞ്ചാം വയസ്സില്‍ പട്ടമന വാസുദേവന്‍ നമ്പൂതിരിയുടെ ശിക്ഷണത്തില്‍ സംസ്കൃതം പഠിക്കുവാന്‍ ആരംഭിച്ചു. വേദോപനിഷത്തുക്കളില്‍ അപാരമായ പാണ്ഡിത്യം നേടി. ശ്രീമദ് ഭാഗവതത്തിലും മറ്റു ഹൈന്ദവപുരാണങ്ങളിലും  അഗാധമായ അറിവു നേടുവാനും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുവാന്‍ നിരന്തരം ശ്രമിച്ചിരുന്നു ശങ്കരന്‍ നമ്പൂതിരി. മൂവ്വായിരത്തിലധികം വേദികളില്‍ അദ്ദേഹം ഭാഗവത സപ്താഹം നടത്തിയിട്ടുണ്ട്. ബൈബിളിലും അദ്ദേഹത്തിന് ജ്ഞാനമുണ്ടായിരുന്നു. ബൈബിളിലെ ചില വാക്യങ്ങള്‍ തന്നെ വല്ലാതെ സ്പര്‍ശിച്ചിരുന്നതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ജനുവരി 31 നാ‍യിരുന്നു മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ നവതി ആഘോഷങ്ങള്‍ നടന്നത്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം, കാഞ്ചി കാമകോടി പീഠത്തിന്റെ ഭാഗവത സേവാരത്ന പുരസ്കാരം, ബാല സംസ്കാര കേന്ദ്രത്തിന്റെ ജന്മാഷ്ടമി പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ഭാര്യ മേഴത്തൂര്‍ അരപ്പനാട്ടു ഭട്ടതിരിയുടെ മകള്‍ സുഭദ്ര അന്തര്‍ജ്ജനം 2004-ല്‍ അന്തരിച്ചു. പരമേശ്വരന്‍ നമ്പൂതിരി, ആര്യാദേവി, പാര്‍വ്വതീദേവി, ദിവാകരന്‍ നമ്പൂതിരി എന്നിവര്‍ മക്കളാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വലിയ മെത്രാപ്പോലിത്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തുടങ്ങി ജീവിതത്തിന്റെ നാ‍നാതുറയില്‍ നിന്നുമുള്ളവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പറവൂ‍ര്‍ പെണ്‍‌വാണിഭം: സിനിമാ സംവിധായകന്‍ അറസ്റ്റില്‍

August 2nd, 2011

violence-against-women-epathram

കൊച്ചി: പറവൂര്‍ പെണ്‍‌വാണിഭക്കേസില്‍ സിനിമ-സീരിയല്‍ സംവിധായകന്‍ കുട്ടന്‍ (ടി.എസ്.ജസ്പാല്‍) അടക്കം മൂന്നു പേരെ  ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. ചാവേര്‍പട എന്ന സിനിമയടക്കം നിരവധി ടെലിഫിലിമുകളും ഇയാള്‍ സംവിധാനം ചെയ്തിട്ടുണ്ട്. എയ്ഡ് സംബന്ധിയായ ഒരു ഒരു പ്രോഗ്രാം സംവിധാനം ചെയ്യുന്നതിനിടയിലാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഠിപ്പിച്ചതെന്ന് പറയപ്പെടുന്നു.  ഇസ്മയില്‍, നടന്‍ ബിജിത്ത് എന്നിവരാണ് കുട്ടനെ കൂടാതെ അറസ്റ്റിലായത്. ജൂനിയര്‍ താരങ്ങളെ സംഘടിപ്പിക്കലാണ് ഇവരുടെ ജോലിയെന്ന് അറിയുന്നു.

ചലച്ചിത്ര-സീരിയല്‍ രംഗത്തുനിന്നുള്ളവര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നേരത്തെ റിപ്പോ‍ര്‍ട്ടുണ്ടായിരുന്നു.നൂറ്റമ്പത് പേര്‍ പ്രതിചേര്‍ക്കപ്പെട്ട പറവൂര്‍ പെണ്‍‌വാണിഭക്കേസില്‍ ഇതോടെ പിടിയിലായവരുടെ എണ്ണം എഴുപത്തഞ്ചായി.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

സ്വഭാവദൂഷ്യം:ഗോപി കോട്ടമുറിക്കലിനെ സി.പി.എം മാറ്റിനിര്‍ത്തി

August 1st, 2011

കൊച്ചി: സ്ത്രീയുമായി ബന്ധപ്പെട്ട് സ്വഭാവദൂഷ്യം ആരോപിക്കപ്പെട്ട സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടി ഗോപി കോട്ടമുറിക്കലിനെ തല്‍‌സ്ഥാനത്തുനിന്നും നീക്കം ചെയ്തു. എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ക്കായിരിക്കും ജില്ലാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റാണ് തീരുമാനമെടുത്തത്.  പരാതി  ഉയര്‍ന്നതിനെ തുടര്‍ന്ന്തുടര്‍ന്ന് ജില്ലാ സെക്രട്ടേറിയേറ്റിലും സംസ്ഥാന കമ്മറ്റിയിലും വിഷയം ചര്‍ച്ചക്ക് വന്നു. ചര്‍ച്ചകളെ തുടര്‍ന്ന് തല്‍ക്കാലം ഗോപി കോട്ടമുറിക്കലിനെ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി നിര്‍ത്തുവാനും ആരോപണത്തെ കുറിച്ച് അന്വേഷിക്കുവാനും പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് നാടപടിക്ക് വിധേയനാകുന്ന രണ്ടാമത്തെ സി.പി.എം. ജില്ലാ സെക്രട്ടറിയാണ് ഗോപി കോട്ടമുറിക്കല്‍. നേരത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിയ്ക്കെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ ശശി കുറ്റക്കാരനാണെന്ന് കണ്ടത്തിയതിനെ തുടര്‍ന്ന് നടപടിയെടുത്തിരുന്നു. വരാനിരിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട് മുന്‍ ജില്ലാ സെക്രട്ടറിമാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സി.പി.എമ്മില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

“ഊണു വിലക്ക്” ലംഘിച്ച് വി. എസ്. ബെര്‍ളിന്റെ വീട്ടില്‍

July 29th, 2011

berlin-kunhanandan-nair-epathram

കണ്ണൂര്‍: പാര്‍ട്ടി വിലക്ക് ലംഘിച്ച് പതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട് സന്ദര്‍ശിച്ചു. വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ എത്തിയ വി. എസ്. അസുഖ ബാധിതനായി കിടക്കുന്ന ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായരെ സന്ദര്‍ശിക്കും എന്ന് നേരത്തെ വ്യക്തമാക്കിയിരിന്നു. അടുത്ത സുഹൃത്തായ വി. എസിനെ ബെര്‍ളിന്‍ ഉച്ച ഭക്ഷണത്തിനായി ക്ഷണിക്കുകയും ചെയ്തു. ഉച്ച ഭക്ഷണം കഴിക്കുവാനുള്ള ക്ഷണം വി. എസ്. സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടി പുറത്താക്കിയ വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനോട് കണ്ണൂര്‍ ജില്ല്ലാ കമ്മറ്റി എതിര്‍പ്പ് പ്രകടിപ്പിച്ചു. തുടര്‍ന്ന് സംസ്ഥാന നേതൃത്വവും വി. എസിനെ വിലക്കി എന്നാണ് അറിയുന്നത്. എന്നാല്‍ ഒരു വായനശാലയുടെ ഉല്‍ഘാടനം കഴിഞ്ഞ് അതിനടുത്തുള്ള കുഞ്ഞനനന്തന്‍ നായരുടെ വീട്ടിലേക്ക് വി. എസ്. ചെല്ലുകയായിരുന്നു. വിലക്കു ലംഘിച്ചും തന്നെ സന്ദര്‍ശിച്ച സുഹൃത്തിനെ കുഞ്ഞനന്തന്‍ നായര്‍ ആഹ്ലാദപൂര്‍വ്വം സ്വീകരിക്കുകയും ചെയ്തു. വി. എസിന്റെ സന്ദര്‍ശനം തനിക്ക് ഊര്‍ജ്ജം പകരുന്നതായി ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു.  ഭക്ഷണം കഴിക്കുന്നതിനേ വിലക്കുള്ളൂ എന്നും വെള്ളം കുടിക്കാമെന്നും വി. എസ്. തമാശയായി പറഞ്ഞു. മറ്റൊരിക്കല്‍ ഊണു കഴിക്കുവാന്‍ എത്തുമെന്നും പറഞ്ഞ് വി. എസ്. മടങ്ങി.

ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ സി. പി. എമ്മിന്റെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്തവരാണ് ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായരും വി. എസ്. അച്യുതാനന്ദനും.  കമ്യൂണിസ്റ്റു പ്രവര്‍ത്തകര്‍ എന്ന നിലയില്‍ അടുത്ത സുഹൃത്തുക്കളായ ഇരുവരും ഇന്നും അത് കാത്തു സൂക്ഷിക്കുന്നു. ആദ്യ കാലത്ത് കമ്യൂണിസ്റ്റു പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച ആളായിരുന്നു കുഞ്ഞനന്തന്‍ നായര്‍. താത്വികമായ അവലോകനങ്ങളും ഒപ്പം കമ്യൂ‍ണിസ്റ്റു രാജ്യങ്ങളില്‍ നടക്കുന്ന സംഭവ വികാസങ്ങളും ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായര്‍ തന്റെ ലേഖനങ്ങളിലൂടെ മലയാളിക്ക് പരിചയപ്പെടുത്തി. ഇടക്കാലത്ത് പാര്‍ട്ടിയോടുള്ള വിയോജിപ്പ് തന്റെ ലേഖനങ്ങളിലൂടെ അദ്ദേഹം വെളിപ്പെടുത്തി. ഇത്തരം ചില ലേഖനങ്ങളിലെ പരാമര്‍ശങ്ങള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴി വെക്കുകയും ചെയ്തു. പ്രത്യയ ശാസ്ത്രപരമായ അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് 2005 മാര്‍ച്ചില്‍ സി. പി. എം. അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.

 കഴിഞ്ഞ വര്‍ഷം ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായര്‍ അസുഖ ബാധിതനായി കിടക്കുമ്പോള്‍ വി. എസ്. സന്ദര്‍ശിച്ചിരുന്നു. അന്നും അത് ഏറെ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. പാര്‍ട്ടി പുറത്താക്കുന്ന പ്രമുഖരെ സഖാക്കള്‍ സന്ദര്‍ശിക്കുന്നത് ആദ്യമായൊന്നുമല്ല. കെ. ആര്‍. ഗൌരിയമ്മയെ പല പ്രമുഖ  നേതാക്കളും സന്ദര്‍ശിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മുല്ലപ്പെരിയാര്‍ അണക്കെട്ട് അപകടാവസ്ഥയില്‍
Next »Next Page » സ്വഭാവദൂഷ്യം:ഗോപി കോട്ടമുറിക്കലിനെ സി.പി.എം മാറ്റിനിര്‍ത്തി »



  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine