കൊല്ലം: ചവറയിലെ കെ. എം. എം. എല്‍ കമ്പനിയില്‍ നിന്നും വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് 40 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. മൂന്ന് പേരുടെ നില ഗുരുതരമാണ്. വാതകം ശ്വസിച്ചവര്‍ക്ക് ശ്വാസംമുട്ടലും ഛര്‍ദിയുമാണ് അനുഭവപ്പെട്ടത്. കമ്പനിക്ക് സമീപം താമസിക്കുന്നവര്‍ക്കും അസ്വസ്ഥത ഉണ്ടായി. അധികൃതര്‍ എത്തി കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്
- ഫൈസല്‍ ബാവ