ഉടമ ഉപേക്ഷിച്ച ആനയെ രക്ഷപ്പെടുത്തി

June 30th, 2011

elephant-stories-epathramതൃശൂര്‍ : ഉടമ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ചൂരൂര്‍ മഠത്തില്‍ വല്ലഭദാസ് എന്ന ആനയെ നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷപ്പെടുത്തി. ദിവസങ്ങളായി ആനയ്ക്ക് ആഹാരമോ വെള്ളമോ നല്‍കാതെ ആനയെ വഴിയരികില്‍ കെട്ടിയിട്ടിരി ക്കുകയായിരുന്നു. മഴ വെള്ളം കെട്ടി കിടക്കുന്നതിനാല്‍ ആനയുടെ കാലുകള്‍ ചളിയില്‍ പൂണ്ട നിലയിലാണ്. പിന്‍‌കാലുകളില്‍ ചങ്ങലയുരഞ്ഞ് പഴുത്തിട്ടുണ്ട്. പുഴുവരിക്കുവാന്‍ തുടങ്ങിയിരിക്കുന്ന വ്രണങ്ങളില്‍ നിന്നും പഴുപ്പ് ഒലിച്ചിറങ്ങുകയും ചെയ്യുന്നുണ്ട്. കാല്‍‌ നഖങ്ങളിലെ പഴുപ്പു മൂലം ആനയ്ക്ക് കാല്‍ നിലത്തുറപ്പിച്ച് നില്‍ക്കുമ്പോള്‍ അസഹ്യമായ വേദന അനുഭവപ്പെടുന്നുണ്ട്.

പ്രായമായതിനാലാണ് ഉടമ ആനയെ വേണ്ട രീതിയില്‍ സംരക്ഷിക്കുവാന്‍ തയ്യാറാകാത്തതെന്ന് പറയുന്നു. ഇയാള്‍ ആനയെ വില്‍ക്കുവാന്‍ ശ്രമിച്ചിരുന്നതായും വാര്‍ത്തയുണ്ട്. ഉടമയും പാപ്പാനും ഉപേക്ഷിച്ചതോടെ ആന ഒറ്റപ്പെടുകയായിരുന്നു. തുടര്‍ച്ചയായി ആഹാരം ലഭിക്കാത്തതിനാല്‍ ആന തീര്‍ത്തും അവശനാണ്. വെറ്റിനറി ഡോക്ടര്‍മാര്‍ ആനയെ പരിശോധിച്ച് ചികിത്സ ആരംഭിച്ചിട്ടുണ്ട്. ആന ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരാണ് ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചത്. വിഷയം വനം – വന്യജീവി വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാറിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ഉടമയ്ക്കെതിരെ നാട്ടാന പരിപാലന ചട്ടം ലംഘിച്ചതിന്റെ പേരില്‍ കേസെടുത്തിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

നിയമസഭയില്‍ എംഎല്‍എമാര്‍ തമ്മില്‍ കയ്യാങ്കളി, സഭ നിര്‍ത്തിവച്ചു

June 30th, 2011

തിരുവനന്തപുരം: ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള കയ്യാങ്കളിയെ തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു. ബുധനാഴ്ച എസ്എഫ്ഐ മാര്‍ച്ചിനിടെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ മാവേലിക്കര എംഎല്‍എ ആര്‍. രാജേഷിന് പരിക്കേറ്റതുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും തമ്മിലുണ്ടായ വാഗ്വാദമാണ് ഉന്തിലും തള്ളിലും കലാശിച്ചത്.
വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭത്തിനിടെ എസ്എഫ്ഐ നേതാവ് കൂടിയായ ആര്‍. രാജേഷ് എം.എല്‍.എയെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചുവെങ്കിലും പ്രതിപക്ഷം ശന്തമായില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ നിലപാടില്‍ യു.ഡി.എഫ് സര്‍ക്കാര്‍ മാറ്റംവരുത്തിയിട്ടില്ല. കഴിഞ്ഞ അഞ്ചുവര്‍ഷം സമരക്കാര്‍ എവിടെ ആയിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. വിദ്യാര്‍ത്ഥി സമരം നേരിടുന്നതില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് പറഞ്ഞ് രാജേഷിനെയും കൊണ്ട് പ്രതിപക്ഷ എംഎല്‍എമാര്‍ മുഖ്യമന്ത്രിയുടെ സീറ്റിനടുത്തേക്ക് നീങ്ങി. തുടര്‍ന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി എം.എ ബേബിയും മുഖ്യമന്ത്രിയും തമ്മില്‍ കടുത്ത വാഗ്വാദമുണ്ടായി. ഇരു പക്ഷത്തെ എം.എല്‍. എമാരും സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ഉന്തുംതള്ളുമുണ്ടായതോടെ വാച്ച് ആന്റ് വാര്‍ഡും മുതിര്‍ന്ന അംഗങ്ങളും എത്തി ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചു. തുടര്‍ന്നാണ് സ്പീക്കര്‍ സഭ നിര്‍ത്തിവച്ചത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വി.വി.രമേശനെ ഡി.വൈ.എഫ്.ഐയില്‍ നിന്നും പുറത്താക്കി

June 29th, 2011

തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളേജില്‍ എന്‍.ആര്‍.ഐ കോട്ടയില്‍ ലക്ഷങ്ങള്‍ ചിലവിട്ട് മകള്‍ക്ക് മെഡിക്കല്‍ സീറ്റ് തരപ്പെടുത്തിയ വി.വി.രമേശനെ ഡി.വൈ.എഫ്.ഐയില്‍ നിന്നും പുറത്താക്കി. സംസ്ഥാന നേതൃയോഗത്തിലായിരുന്നു തീരുമാനം. ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍ കൂടിയായ രമേശന്‍ മകള്‍ക്ക് പേയ്‌മെന്റ് സീറ്റ് വാങ്ങിയത് സ്വാശ്രയ വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാടിന് ദോഷമുണ്ടാക്കും എന്ന് നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് സീറ്റ് വേണ്ടെന്ന് വെക്കുകയായിരുന്നു. സ്വാശ്രയ പ്രശ്നത്തില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരങ്ങള്‍ നടക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ രമേശന്‍ വിഷയം തിരിച്ചടിയാകും എന്നതാണ് പെട്ടെന്നുള്ള പുറത്താക്കലിന്റെ കാരണമെന്ന് സൂചനയുണ്ട്. പ്രായപരിധി കടന്ന രമേശനെ ഡി.വൈ.എഫ്.ഐ നേതൃ സ്ഥാനത്തുനിന്നും മാറ്റണമെന്ന് നേരത്തെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. സീറ്റ് വിവാദത്തെ തുടര്‍ന്ന് നേരത്തെ സി.പി.എം കാസര്‍കോട് ജില്ലാക്കമ്മറ്റിയിലും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

-

വായിക്കുക: , , ,

1 അഭിപ്രായം »

പറവൂ‍ര്‍ പെണ്‍‌വാണിഭക്കേസില്‍ സി.പി.എം നേതാവ് കീഴടങ്ങി

June 28th, 2011

കൊച്ചി: പറവൂര്‍ പെണ്‍‌വാണിഭക്കേസില്‍ സി.പി.എം നേതാവ് ക്രൈംബ്രാഞ്ചിനു കീഴടങ്ങി. പുത്തന്‍കുരിശ് ലോക്കല്‍ കമ്മറ്റി അംഗവും കൊച്ചിന്‍ റിഫൈനറി ജീവനക്കാരനുമായ കെ.എം.എല്‍ദോയാണ് ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ട് കീഴടങ്ങിയത്. പെണ്‍കുട്ടിയെ പീഠിപ്പിക്കുന്നതിനായി തിരുവനന്തപുരത്തേക്ക് കൊണ്ടു പോകുവാന്‍ എല്‍ദോയുടെ കാറ്‌ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഈ കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പെണ്‍‌കുട്ടിയെ പീഠിപ്പിച്ച കേസില്‍ മറ്റൊരു സി.പി.എം നേതാവ് കഴിഞ്ഞ ദിവസം അറസ്റ്റില്‍ ആയിരുന്നു. സി.പി.എം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്ന തോമസ് വര്‍ഗ്ഗീസാണ് നേരത്തെ അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം സ്വരാജ് എന്നൊരു ഡ്രൈവറേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍‌വാണിഭക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് തോമസ് വര്‍ഗ്ഗീസിനെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും സി.പി.എം നീക്കിയിരുന്നു.

- എസ്. കുമാര്‍

1 അഭിപ്രായം »

കുട്ടനാട്ടില്‍ താറാവുകള്‍ ചത്തൊടുങ്ങുന്നു

June 27th, 2011

കുട്ടനാട്: കുട്ടനാട്ടില്‍ വസന്ത രോഗം ബാധിച്ച് താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. മഴക്കാലമായതോടെ രോഗം വളരെ വേഗത്തില്‍ വ്യാപിക്കുകയാണ്. അസുഖം ബാധിച്ച് ചത്തൊടുങ്ങുന്ന താറാവുകള്‍ വെള്ളത്തില്‍ പൊന്തിക്കിടക്കുകയാണ്. ഇവ ചീഞ്ഞ് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വായ്പയെടുത്ത് താറാവു കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തുന്ന കര്‍ഷകര്‍ പ്രതിസന്ധിയിലായിട്ടുണ്ട്. രോഗ പ്രതിരോധത്തിനായി സര്‍ക്കാര്‍ അടിയന്തിര നടപടിയെടുക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
താറാവുകള്‍ അനങ്ങാതെ തൂങ്ങി നില്‍ക്കുന്നതാണ് അസുഖത്തിന്റെ ലക്ഷണം. പിന്നീട് മൂന്നോ നാലോ ദിവസത്തിനുള്ളില്‍ അവ ചത്തൊടുങ്ങുന്നു. നൂറുകണക്കിനു താറാവുകളാണ് ഇതിനോടകം രോഗം ബാധിച്ച് ചത്തത്. ഇതിനിടെ വസന്ത ബാധിച്ച് ചത്തൊടുങ്ങുന്ന താറാവുകളെ ചിലര്‍ ശേഖരിച്ചു കൊണ്ടുപോകുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇത്തരത്തില്‍ ശേഖരിക്കുന്ന താറാവുകളെ ഇറച്ചിയാക്കി വില്‍ക്കുവാനോ ഹോട്ടലുകളില്‍ ഉപയോഗിക്കുവാനോ സാധ്യതയുണ്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മെഴുകും‌പാറ വനം കയ്യേറ്റം കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കും: മന്ത്രി
Next »Next Page » പറവൂ‍ര്‍ പെണ്‍‌വാണിഭക്കേസില്‍ സി.പി.എം നേതാവ് കീഴടങ്ങി »



  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine