ചങ്ങരംകുളം: കാണി ഫിലിം സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനവും വിഖ്യാത ചിത്രകാരന്മാരായ കെ.സി.എസ്.പണിക്കര്‍-എം.എഫ്.ഹുസ്സൈന്‍ ചലച്ചിത്ര രംഗത്തെ പ്രഗല്‍ഭരായ ചിന്തരവി – മണികൌള്‍ എന്നിവര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചു കൊണ്ട് നടക്കുന്ന സാംസ്കാരിക പരിപാടി 2011 ആഗസ്റ്റ് 13, വൈകുന്നേരം 3 മണിക്ക് എം.വി. ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കുന്നു. തുടര്‍ന്ന് ചിത്രപ്രദര്‍ശനം ഉണ്ടായിരിക്കും. 6.00 മണിക്ക് : ചലച്ചിത്ര പ്രദര്‍ശനം:ആകാശകുസുമം/ശ്രീലങ്ക/90മി/2008/ സംവിധാനം:പ്രസന്ന വിത്തനഗെ. 2011 ആഗസ്റ്റ് 14, കാലത്ത് 10 മണി ചിത്രപ്രദര്‍ശനം തുടരുന്നു. വൈകുന്നേരം 3 മണി
അനുസ്മരണ സമ്മേളനം ഉദ്ഘാടനം ആലങ്കോട് ലീലാകൃഷ്ണന്‍ നിര്‍വഹിക്കും, ആര്‍ട്ടിസ്റ്റ് നമ്പൂതിരി കെ.സി.എസ്. പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തും, മണി കൗള്‍ അനുസ്മരണ പ്രഭാഷണം ഐ. ഷണ്‍മുഖദാസും, ചിന്ത രവി അനുസ്മരണ പ്രഭാഷണം ശ്രീ. ഒ.കെ. ജോണിയും, ജയന്‍ പകരാവൂര്‍
എം.എഫ്.ഹുസൈന്‍ അനുസ്മരണവും നടത്തും . ഹരി ആലങ്കോട്, അടാട്ട് വാസുദേവന്‍, പി.കെ. ജയരാജന്‍, പി. എം. കൃഷ്ണകുമാര്‍, കെ. കെ. ബാലന്‍, സുദേവന്‍, ഷാനവാസ് നരണിപ്പുഴ, മംഗലത്തേരി, പി. രാജഗോപാലമേനോന്‍, സോമന്‍ ചെമ്പ്രേത്ത്, കെ. യു. കൃഷ്ണകുമാര്‍, മോഹന്‍ ആലങ്കോട്, പി. ഷൗക്കത്തലി, എന്നിവര്‍ പങ്കെടുക്കും 5.00മണിക്ക് ഹരി ആലങ്കോടിന്റെ സന്തൂര്‍ കച്ചേരിയും 6.00മണിക്ക് ചലച്ചിത്രപ്രദര്‍ശനം തുടരും. 1. ഒരു ചിന്തകന്റെ രാജ്യസഞ്ചാരങ്ങള്‍ (ചിന്തരവിയെക്കുറിച്ചുള്ള ഡോക്യുമെന്ററി) സംവിധാനം: ഡോ. സി.എസ്. വെങ്കിടേശ്വരന്‍ . 2 വര്‍ണ്ണ ഭേദങ്ങള്‍ കെ.സി.എസ്സും ചിത്രകലയും സംവിധാനം:ഡി.ദാമോദര്‍ പ്രസാദ് എന്നീ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കും.
-