തിരുവനന്തപുരം:വിഭാഗിയത മുറുകിയ സിപിഎം സംസ്ഥാനസമിതിയിലെ ചര്‍ച്ചയ്ക്കിടയില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെതിരെ വഞ്ചകനെന്ന് ആക്ഷേപമുന്നയിച്ചത് നേതൃത്വം ഇടപെട്ട് വിലക്കി. വിഎസ് പക്ഷത്തെ അംഗങ്ങള്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഇത്തരം പദപ്രയോഗങ്ങള്‍ പാടില്ലെന്ന് പാര്‍ട്ടി സെക്രട്ടറി പിണറായി വിജന്‍ നിര്‍ദ്ദേശിയ്ക്കുകയായിരുന്നു. വഞ്ചകനെന്ന പദപ്രയോഗം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനാണ് നടത്തിയത്. ഇതിനെതിരെ വിഎസ്. പക്ഷക്കാരായ അംഗങ്ങള്‍ രംഗത്തെത്തുകയായിരുന്നു. സംസ്ഥാനസമിതിയിലെ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞ സെക്രട്ടറി പിണറായി വിജയന്‍, വി.എസിനെതിരെ ഉയര്‍ന്ന ‘വഞ്ചകന്‍’ എന്ന രീതിയിലുള്ള ആക്ഷേപം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. പാര്‍ട്ടി കമ്മിറ്റികളില്‍ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ നടത്തുന്ന പദപ്രയോഗങ്ങള്‍ സൂക്ഷിച്ചുവേണമെന്നും പിണറായി വ്യക്തമാക്കി. എം.എം. ലോറന്‍സ്, എന്‍. മാധവന്‍കുട്ടി എന്നിവരുടെ പരസ്യവിമര്‍ശനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ ഇത് പാടില്ലെന്ന് നിര്‍ദ്ദേശം നല്‍കിയെന്നും പിണറായി പറഞ്ഞു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, വിവാദം