
- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, കോടതി, തട്ടിപ്പ്
- എസ്. കുമാര്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്
തിരുവനന്തപുരം : തന്റെ സര്‍ക്കാര്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകും എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസ്താവിച്ചു. ഇടതു സര്‍ക്കാര്‍ എടുത്ത ഈ നിലപാടില്‍ നിന്നും തങ്ങള്‍ വ്യതിചലിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ജനങ്ങളുടെ സുരക്ഷയാണ് പരമ പ്രധാനം എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിനിടെ, മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനെ എതിര്‍ക്കും എന്ന തമിഴ് നാട് പൊതു മരാമത്ത് വകുപ്പ് മന്ത്രി കെ. വി. രാമലിംഗത്തിന്റെ പ്രസ്താവന ദുരുദ്ദേശപരവും അനാവശ്യവുമാണെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി അറിയിച്ചു.
- ജെ.എസ്.
വായിക്കുക: അപകടം, പ്രതിരോധം, മനുഷ്യാവകാശം, വിവാദം
നെടുമ്പാശ്ശേരി : നെടുമ്പാശ്ശേരി വിമാന താവളത്തില്‍ നിന്നും ഇമിഗ്രേഷന്‍ വ്യവസ്ഥകള്‍ പാലിക്കാതെ അനധികൃതമായി യാത്രക്കാര്‍ക്ക് വിമാനത്തില്‍ കയറാന്‍ അവസരം ലഭിക്കുന്നത് സംബന്ധിച്ച് അധികൃതര്‍ അന്വേഷണം നടത്താന്‍ നിര്‍ബന്ധിതരായി. കഴിഞ്ഞ ദിവസം വ്യാജ വിസയില്‍ കുവൈറ്റില്‍ എത്തിയ തൃശൂര്‍ സ്വദേശി സിറാജുദ്ദീനെ കുവൈറ്റ് അധികൃതര്‍ പിടികൂടി മടക്കി അയച്ചിരുന്നു. കഴിഞ്ഞ ആഴ്ച എമിഗ്രേഷന്‍ ക്ലിയറന്‍സ് ഇല്ലാത്ത 20 പേരെങ്കിലും ഇവിടെ നിന്ന് യാത്ര ചെയ്തതായി സൂചനയുണ്ട്.
കഴിഞ്ഞ ആഴ്ച യു. എ. ഇ. യില്‍ പ്രവേശന നിരോധനമുള്ള കാസര്‍ഗോഡ് സ്വദേശി അബ്ദുല്‍ ഹമീദ് എന്നയാളെ ഇമിഗ്രേഷന്‍ അധികൃതര്‍ കടത്തി വിടുകയും ഇയാള്‍ പിന്നീട് അബുദാബിയില്‍ പിടിയില്‍ ആവുകയും ചെയ്തിരുന്നു.
സംഭവങ്ങള്‍ക്ക് പുറകില്‍ ഇമിഗ്രേഷന്‍ അധികൃതരുടെ പങ്കാണ് ഇപ്പോള്‍ അന്വേഷണത്തിന് വിധേയമാക്കുന്നത്. കഴിഞ്ഞ മാസം ഇമിഗ്രേഷന്‍ വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ ഇതുമായി ബന്ധപ്പെട്ട് സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.
- ജെ.എസ്.
വായിക്കുക: അഴിമതി
തിരുവനന്തപുരം : സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവന നിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി നിര്‍ത്തലാക്കിയ സ്വകാര്യ പ്രാക്ടീസ് പുനരാരംഭിക്കുവാന്‍ യു. ഡി. എഫ്. സര്‍ക്കാര്‍ ആലോചിക്കുന്നു. സ്വകാര്യ പ്രാക്ടീസിനുള്ള നിരോധനം നീക്കാനുള്ള തീരുമാനം തല്‍ക്കാലം ഉണ്ടാവില്ലെങ്കിലും ഈ കാര്യം തന്റെ സര്‍ക്കാര്‍ ഗൌരവമായി പരിഗണിക്കുന്നുണ്ട് എന്നാണ് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്. നിരോധനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനം തങ്ങള്‍ക്ക് ലഭ്യമാകുന്നില്ല എന്ന ഒട്ടേറെ പരാതികള്‍ തനിക്ക് ലഭിച്ചു എന്നും ഈ സാഹചര്യത്തിലാണ് നിരോധനം പുനപരിശോധിക്കുന്നത് എന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.
- ജെ.എസ്.