തിരുവനന്തപുരം: ശ്രാപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ക്കുള്ളിലെ നിധിയെ കുറിച്ച് ലോകമറിയുവാന്‍ ഇടവരുത്തിയ അഡ്വ. സുന്ദര രാജന്‍(70) അന്തരിച്ചു. പനി ബാധിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചയോടെ ആയിരുന്നു അന്ത്യം. അവിവാഹിതനായിരുന്നു. സംസ്കാരം പുത്തന്‍ കോട്ടെ ശ്മശാനത്തില്‍ നടത്തി. മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കൂടിയായ സുന്ദരരാജന്‍ ഇന്റലിജന്‍സ് ബ്യൂറോയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് ഐ.പി.എസ് ജോലി ഉപേക്ഷിച്ച് തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കി, അഭിഭാഷക വൃത്തിയിലേക്ക് തിരിഞ്ഞു. ഇടയ്ക്ക് ലോ കോളേജില്‍ വിസിറ്റിംഗ് പ്രൊഫസറായും ജോലി ചെയ്തിട്ടുണ്ട്. പ്രായാധിക്യത്തെ തുടര്‍ന്ന് ക്ഷേത്രപരിസരത്ത് ഭജനയും പ്രാര്‍ഥനയുമായി കഴിഞ്ഞു കൂടുകയായിരുന്നു.
സുന്ദരരാജന്‍ നടത്തിയ ദീര്‍ഘമായ നിയമപോരാട്ടങ്ങളാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറ തുറന്ന് അതിനകത്തെ സ്വത്തുക്കള്‍ പരിശോധിക്കുവാന്‍ ഇടവരുത്തിയത്. കേസുമായി മുന്നോട്ടു പോകുന്നതിന്റെ പേരില്‍ ഇദ്ദേഹത്തിനു ചില ഭീഷണികള്‍ ഉണ്ടായിരുന്നു. സുപ്രീംകോടതി നിയോഗിച്ച പരിശോധക സംഘം ഏതാനും നിലവറകള്‍ തുറക്കുകയും “നിധിയെ“ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തിരുന്നു. എന്നാല്‍ അവിടെ കണ്ടെത്തിയ ഉരുപ്പിടികളുടെ വിവരങ്ങള്‍ കോടതിക്ക് പുറത്ത് വിട്ടതിനെതിരെ സുന്ദരരജന്‍ ശക്തമായി വിയോജിച്ചിരുന്നു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മതം, സാമ്പത്തികം