ന്യൂഡല്‍ഹി: മുസ്ലിംലീഗിന് അഞ്ചാം മന്ത്രിസ്‌ഥാനം കൊടുക്കുന്നതില്‍ തന്റെ ഭാഗത്ത് നിന്നും ഒരു എതിര്‍പ്പുമില്ലെന്ന് കേരള കോണ്‍ഗ്രസിനേതാവും ധന മന്ത്രിയുമായ കെ. എം.മാണി പറഞ്ഞു. സംസ്‌ഥാന നിയമസഭയില്‍ ചീഫ് വിപ്പ് പദവി ലഭിച്ചതോടെ മൂന്നാം മന്ത്രിയെന്ന അവകാശ വാദം തങ്ങള്‍ ഉപേക്ഷിച്ചെന്നു അദ്ദേഹം വ്യക്‌തമാക്കി. മൂന്നാം മന്ത്രിസ്‌ഥാനം ചോദിച്ചെങ്കിലും ചീഫ് വിപ്പ് പദവി ലഭിച്ചതോടെ ആ പ്രശ്‌നവും പരിഹരിക്കപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദല്‍ഹിയില്‍ നടക്കുന്ന സംസ്‌ഥാന ധനമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസങ്ങളില്‍ യാത്രയിലായതിനാല്‍ മന്ത്രി പി.ജെ. ജോസഫിനെതിരായി ഉയര്‍ന്നു വന്ന എസ്.എം.എസ്. വിവാദത്തേക്കുറിച്ചും, പി. സി. ജോര്‍ജ്ജിന്റെ പങ്കിനെപ്പറ്റിയും തനിക്കൊന്നും അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം
ലീഗിന് അഞ്ചാം മന്ത്രി മാത്രമല്ല മുഖ്യമന്ത്രി അടക്കം പതിനേഴു മന്ത്രിമാരും ബാക്കി മാണിക്കും ജോസഫിനും കൂടി കൊടുക്കേണ്ടതാണ്
ജയ് ജയ് സെകുലറിസം