തിരൂര്‍: ഇരുപതോളം വിദ്യാര്‍ത്ഥികളെ നിരന്തരം പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് ബി. പി. അങ്ങാടി ജി. എം. യു. പി സ്കൂളിലെ പ്രധാന അധ്യാപകന്‍ സെയ്തലവിയെ (48) പോലീസ് അറസ്റ്റ് ചെയ്തു.
തിരൂര്‍: ഇരുപതോളം വിദ്യാര്‍ത്ഥികളെ നിരന്തരം പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് ബി. പി. അങ്ങാടി ജി. എം. യു. പി സ്കൂളിലെ പ്രധാന അധ്യാപകന്‍ സെയ്തലവിയെ (48) പോലീസ് അറസ്റ്റ് ചെയ്തു.
-
വായിക്കുക: കുട്ടികള്‍, പീഡനം, വിദ്യാഭ്യാസം, വിവാദം
കൊച്ചി : സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ കാലം ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക് ഉച്ചയ്ക്ക് 2 മണിയോടെ യായിരുന്നു അന്ത്യം. 84 വയസായിരുന്നു.
സംസ്ക്കാരം ഒരാഴ്ച കഴിഞ്ഞ് കൊച്ചി സെന്റ് മേരീസ് ബസിലിക്കയില്‍ നടക്കും ഇത് സംബന്ധിച്ച തീരുമാനം വത്തിക്കാന്‍ പിന്നീട് അറിയിക്കും.
- ജെ.എസ്.
തിരുവനന്തപുരം : ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ സമ്പൂര്‍ണ്ണമായി വിദേശ കുത്തകകള്‍ക്ക് കടന്നു വരുവാനുള്ള തരത്തില്‍ നൂറു ശതമാനം വിദേശ നിക്ഷേപം അനുവദിക്കുവാനുള്ള നടപടി നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ മൂല്യങ്ങളെ പോലും മറക്കുന്ന നടപടിയാണ് എന്ന് കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍ പ്രതികരിച്ചു.
കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തേണ്ടത് സ്വതന്ത്രമായ വിദേശ നിക്ഷേപം കൊണ്ടല്ല. ആഭ്യന്തര നിക്ഷേപം കൊണ്ടും, ദരിദ്ര കര്‍ഷകരെ സഹായിച്ചും ആയിരിക്കണം. സാങ്കേതിക വിദ്യ വിദേശത്ത് നിന്നും വാങ്ങിക്കാം. എന്നാല്‍ ലോകത്ത് നിന്നും സമ്പൂര്‍ണ്ണമായി പണക്കാരുടെയും കോര്‍പ്പൊറേറ്റുകളുടെയും നിക്ഷേപം നമ്മുടെ മണ്ണിലേക്ക് സ്വതന്ത്രമായി വരുന്നത് നമ്മുടെ ഭാവിയെ വല്ലാതെ ബാധിക്കും. ഭൂതകാലം മറക്കുന്ന ഒരു ജനതയായി നമ്മളെ കുറിച്ച് ലോകം വിധി എഴുതും.
കേരളത്തില്‍ ഇതിന്റെ പ്രത്യാഘാതം ഭയാനകമായിരിക്കും. കാരണം കേരളത്തിലെ ഉല്‍പ്പന്നങ്ങളും കേരളത്തിലെ കാര്‍ഷിക മേഖലയും നിലനിര്‍ത്തുന്നത് ഇവിടത്തെ സ്വതന്ത്രവും വിപുലവുമായ കമ്പോള വ്യവസ്ഥയാണ്. ഈ വ്യവസ്ഥയിലേക്ക് കോര്‍പ്പൊറേറ്റുകള്‍ കടന്നു വരുന്നത് കേരളത്തിന്റെ മാത്രമല്ല ഇന്ത്യന്‍ കാര്‍ഷിക മേഖലയെ ആകെ തകിടം മറിക്കും എന്നും മന്ത്രി അറിയിച്ചു.
രാജ്യത്തിന്റെ മണ്ണില്‍ വിദേശ നിക്ഷേപം ഇറക്കുന്നത് കാര്‍ഷിക മേഖലയുടെ തനത് സ്വഭാവം തന്നെ ഇല്ലാതാക്കും. ഈ നീക്കം കേരളത്തില്‍ എന്ത് വില കൊടുത്തും ചെറുക്കും എന്നും മന്ത്രി വ്യക്തമാക്കി.
- ജെ.എസ്.
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയ നേതാക്കള്‍, തൊഴിലാളി, പ്രതിരോധം, മനുഷ്യാവകാശം, വിവാദം, സാമ്പത്തികം
കൊച്ചി : ഡ്രൈവര്‍ മദ്യപിച്ച് വാഹനമോടിച്ചാല്‍ പോലീസിനു നേരിട്ടു കേസെടുക്കുവാന്‍ ആകില്ലെന്ന് ഹൈക്കോടതി. ക്രിമിനല്‍ നടപടി ക്രമത്തിന്റെ വ്യവസ്ഥകള്‍ അനുസരിച്ച് മൂന്നു വര്‍ഷത്തിനു താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍ക്ക് മജിസ്ട്രേറ്റിന്റെ അനുമതിയോടെ മാത്രേമേ പോലീസിനു കേസെടുക്കുവാനാകൂ എന്നും അതിനാല്‍ തന്നെ മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്നവര്‍ക്ക് പരമാവധി ശിക്ഷ മൂന്നു വര്‍ഷത്തില്‍ താഴെ ആയതിനാല്‍ പോലീസിനു നേരിട്ട് കേസെടുക്കുവാന്‍ ആകില്ലെന്നും കോടതി പറഞ്ഞു. ഇതനുസരിച്ച് മദ്യപിച്ച് വാഹനമോടിക്കുന്ന ആളെ പിടികൂടിയാല്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുകയും രക്ത സാമ്പിള്‍ എടുത്ത് പരിശോധിക്കുകയും വേണം. പിന്നീട് മജിസ്ട്രേറ്റിന്റെ അനുമതി വാങ്ങിയ ശേഷമേ എഫ്. ഐ. ആര്‍. റജിസ്റ്റര്‍ ചെയ്യുവാന്‍ കഴിയൂ.
കോഴിക്കോട് സ്വദേശി പി. കെ. മെഹബൂബിന് എതിരെ മദ്യപിച്ച് വാഹനം ഓടിച്ചത് അടക്കം മോട്ടോര്‍ വാഹന ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ കോഴിക്കോട് പോലീസ് റജിസ്റ്റര്‍ ചെയ്ത കേസ് തള്ളിക്കൊണ്ടാണ് ജസ്റ്റിസ് തോമസ് പി. ജോസഫ് ഉത്തരവിട്ടത്.
-
വായിക്കുക: അപകടം, കോടതി, ക്രമസമാധാനം, പോലീസ്
നീലേശ്വരം : സി. പി. എം. മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും അന്തരിച്ച മുന്‍ മുഖ്യമന്ത്രി നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി യുമായിരുന്ന പി. ശശിയ്ക്കെതിരെ സ്ത്രീ പീഡന ക്കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് “ക്രൈം“ എഡിറ്റര്‍ നന്ദകുമാര്‍ പരാതി നല്‍കി. നീലേശ്വരം സി. ഐ. ഉള്‍പ്പെടെ വിവിധ പോലീസ് അധികാരികള്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതി റെജിസ്റ്റേര്‍ഡ് തപാലില്‍ അയക്കുക യായിരുന്നു. നന്ദകുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നീലേശ്വരം പോലീസ് അന്വേഷണം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
നീലേശ്വരത്തെ ഒരു പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ വച്ച് ഡി. വൈ. എഫ്. ഐ. നേതാവിന്റെ ഭാര്യയായ യുവതിയോട് ശശി അപമര്യാദയായി പെരുമാറിയെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് യുവതി പാര്‍ട്ടിക്ക് പരാതി നല്‍കുകയും തുടര്‍ന്ന് പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശശിയെ പിന്നീട് ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും ബ്രാഞ്ച് തലത്തിലേക്ക് തരം താഴ്‌ത്തുകയും ചെയ്തു.
-
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, പീഡനം, പോലീസ്, സ്ത്രീ