തിരുവനന്തപുരം : കമ്യൂണിസ്റ്റുകാരന് ചേരാത്ത പെരുമാറ്റ ദൂഷ്യമുള്ള ഒരാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി മാതൃക കാണിക്കണമായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ശശിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് താന്‍ ആദ്യമേ തന്നെ ആവശ്യപ്പെട്ടിരുന്നുതായും അദ്ദേഹം പറഞ്ഞു.
പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ തരംതാഴ്തപ്പെട്ട സി. പി. എം. കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി ശശിയ്‌ക്കെതിരെയുള്ള ആരോപണം അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചിരുന്നു. ശശി കുറ്റക്കാരനാണെന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍. തുടര്‍ന്നാണ് ബ്രാഞ്ച് കമ്മിറ്റിയിലേയ്ക്ക് തരം താഴ്ത്തിയത്. ഈ കഴിഞ്ഞ നിയമ സഭ തെരെഞ്ഞെടുപ്പില്‍ വടക്കന്‍ മലബാറിലെ ചില മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാവാന്‍ ശശി വിവാദം ഒരു കാരണമായിരുന്നു. എന്നാല്‍ പലപ്പോഴായി ഇക്കാര്യം വി. എസ്. ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഔദ്യോഗിക പക്ഷം ഇക്കാര്യത്തില്‍ കാര്യമായ നടപടികള്‍ക്ക് തയ്യാറായിരുന്നില്ല.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, പീഡനം, വിവാദം
അച്ച്യുതാനന്ദന്‍ പുറത്ത് പോകാതെ സൂക്ഷിച്ചോളൂ എന്തുവന്നാലും ശശിയും രമേശനും പുറത്തു പോകില്ല