കൊച്ചി: പൊതുയോഗത്തിന്റെ പേരില്‍ കോടതിയില്‍ നേരിട്ട് ഹാജരാകാതിരികാത്തതിന് പിണറായി വിജയന് കോടതിയുടെ വിമര്‍ശനം. ലാവ്‌ലിന്‍ കേസില്‍ നേരിട്ട് ഹാജരാകാത്തതിലാണ് കോടതി വിമര്‍ശിച്ചത്. ഒഴിവാക്കാനാകാത്ത പൊതുയോഗങ്ങളില്‍ പങ്കെടുക്കേണ്‌ടതിനാലാണ് കോടതിയില്‍ എത്താന്‍ കഴിയാതിരുന്നതെന്നായിരുന്നു പിണറായിയുടെ വാദം. കോടതിയില്‍ വരാതിരുന്നത് ശരിയായ രീതിയല്ലെന്നും കാരണങ്ങള്‍ ബോധിപ്പിച്ചിട്ടില്ലെന്നും കോടതി ചൂണ്‌ടിക്കാട്ടി. കോടതി ആവശ്യപ്പെടുന്ന ദിവസം ഹാജരാകാമെന്ന് പിണറായിയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. ലാവ്‌ലിന്‍ കമ്പനി മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ക്ലോസ് ട്രെന്‍ഡലിനെതിരേ വീണ്‌ടും കോടതി ജാമ്യമില്ലാ വാറണ്‌ട് പുറപ്പെടുവിച്ചു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയം, കോടതി