മദ്യപാനിയുടെ പ്രകോപനത്തെ തുടര്‍ന്ന് ആന ഇടഞ്ഞു

March 21st, 2011

elephant-stories-epathramതൃപ്രയാര്‍: മദ്യപാനി ആനയെ ശല്യപ്പെടുത്തി യതിനെ തുടര്‍ന്ന് തൃപ്രയാര്‍ ക്ഷേത്രത്തില്‍ ആനയിടഞ്ഞു. ഇതേ തുടര്‍ന്ന് മൂന്നു പേര്‍ക്ക് പരിക്കേറ്റു. സേതു കുളത്തിലെ ആറാട്ടു കഴിഞ്ഞ് തേവര്‍ ക്ഷേത്രത്തിലെക്ക് മടങ്ങുന്നതിനിടെ പടിഞ്ഞാറെ നടയില്‍ ആയിരുന്നു സംഭവം. തൃശ്ശൂര്‍ സ്വദേശി ഡെവീസിന്റെ ഉടമസ്ഥതയില്‍ ഉള്ള കുട്ടി ശങ്കരന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ പുറത്തിരുന്നവര്‍ ഇറങ്ങുന്ന സമയത്ത് മദ്യപിച്ചെത്തിയ ഒരാള്‍ ആനയെ ശല്യപ്പെടുത്തി. തുടര്‍ന്ന് പ്രകോപിതനായ ആനപ്പുറത്തു നിന്നും ഇറങ്ങുക യായിരുന്ന രാജീവ് എന്ന ആളെ തുമ്പി കൊണ്ട് അടിച്ചു. തടയാന്‍ ശ്രമിച്ച പാപ്പാന്‍ മനോജിനെ കുത്തുകയും ചെയ്തു. പരിക്കു പറ്റിയ ഇരുവരേയും “ആക്ട്” പ്രവര്‍ത്തകര്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആന ഇടഞ്ഞതോടെ ഭക്തര്‍ പരിഭ്രാന്തരായി. ഈ സമയം കണിമംഗലം സ്വദേശി സുബിന്‍ ഇറങ്ങുവാനാകാതെ ആനയുടെ പുറത്ത് ഇരിക്കുകയായിരുന്നു. എന്നാല്‍ ആന പിന്നീട് പരാക്രമം ഒന്നും കാട്ടാ‍തെ ശാന്തനായി.  അപ്പോഴേക്കും പ്രമുഖ ആന ചികിത്സകന്‍ ഡോ. രാജീവും ഉടമ ഡേവീസും സ്ഥലത്തെത്തി. ആനയെ വടവും ചങ്ങലയും ഉപയോഗിച്ച് ബന്ധിച്ച് വരുതിയിലാക്കി. ആന പൂര്‍ണ്ണമായും ശാന്തനായെന്ന് ഉറപ്പായതോടെ ലോറിയില്‍ കയറ്റി കൊണ്ടു പോയി. ആറാട്ടുപുഴ പൂരത്തോട നുബന്ധിച്ചുള്ള തൂടര്‍ച്ചയായ എഴുന്നള്ളിപ്പുകളും മദ്യപന്റെ അപ്രതീക്ഷിതമായ ഇടപെടലുമാകാം ആനയെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

വി.എസ്. അച്ച്യുതാനന്ദന്‍ മലമ്പുഴയില്‍ മത്സരിക്കും

March 18th, 2011

vs-achuthanandan-epathram

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വി. എസ്. അച്ച്യുതാനന്ദന്‍ മലമ്പുഴയില്‍ നിന്നും മത്സരിക്കും. അവസാന നിമിഷം വരെ അരങ്ങേറിയ ഉദ്വേഗജനകമായ രംഗങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് വി. എസ്. അച്ച്യുതാനന്ദന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍  വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപി ക്കുകയായിരുന്നു. വി. എസിനെ മത്സരിപ്പിക്കണ്ട എന്ന തീരുമാനം  പുന: പരിശോധിക്കുവാന്‍ ദില്ലിയില്‍ ചേര്‍ന്ന അവെയ്‌ലബിള്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍ സംസ്ഥാന ഘടകത്തോട് ആവശ്യ പ്പെടുകയായിരുന്നു.  നേരത്തെ ആരോഗ്യ കാരണങ്ങള്‍ പറഞ്ഞു കൊണ്ട് വി. എസിന് മത്സര രംഗത്തു നിന്നും സംസ്ഥാന നേതൃത്വം മാറ്റി നിര്‍ത്തുവാന്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് പാര്‍ട്ടി പോളിറ്റ്‌ ബ്യൂറോ അംഗവും, ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയെ തിരഞ്ഞെടുപ്പില്‍ നയിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വി. എസിനു സീറ്റില്ലെന്ന് അറിഞ്ഞതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. 2006-ല്‍ വി. എസിനു സീറ്റു നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ അതേ രീതിയില്‍ ഉള്ള രംഗങ്ങള്‍ക്ക് സംസ്ഥാനം സാക്ഷ്യം വഹിച്ചു.

വി. എസിന്റെ സ്ഥാനാര്‍ഥിത്വ പ്രശ്നം വീണ്ടും തെരുവിലേക്ക് വലിച്ചിഴച്ചത് സി. പി. എം. നേതൃത്വത്തെ സംബന്ധിച്ച് ക്ഷീണ മുണ്ടാക്കുന്ന താണെങ്കിലും വി. എസിന്റെ ഒറ്റയാന്‍ പോരാട്ടങ്ങള്‍ക്കുള്ള അംഗീകാ‍രമായി പലരും ഈ തീരുമാനത്തെ വിലയിരുത്തുന്നു. വി. എസ്. തിരിച്ചു വരുന്നത് അണികള്‍ക്ക് ആവേശം പകര്‍ന്നിട്ടുണ്ട്. വി. എസ്. മത്സര രംഗത്തുണ്ടാകുമ്പോള്‍ അത് നിയമ സഭാ തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിന്റെ വിജയ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും എന്ന് ഘടക കക്ഷി നേതാക്കളും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

നാടെങ്ങും വി. എസ്. അനുകൂല പ്രകടനങ്ങള്‍

March 16th, 2011

vs-achuthanandan-epathram

കാസര്‍കോട്: ജനകീയനായ  മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന് സീറ്റു നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാന ത്തുടനീളം പ്രതിഷേധ പ്രകടനങ്ങള്‍. പലയിടത്തും പ്രതിഷേധ ക്കാരുടെ കൂട്ടത്തില്‍ സ്ത്രീകളും അണി നിരന്നു. ചിലയിടങ്ങളില്‍ പ്രതിഷേധ സൂചകമായി പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ നീലേശ്വരത്തും കാഞ്ഞങ്ങാട്ടും, കണ്ണൂര്‍, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകളിലുമാണ് പ്രധാനമായും പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്. വരും ദിവസങ്ങളില്‍ പ്രതിഷേധ പ്രകടങ്ങള്‍ ശക്തി പ്രാപിക്കുവാന്‍ സാധ്യതയുണ്ട്. ഇതു കൂടാതെ ഇന്റര്‍നെറ്റിലും വി. എസിന്റെ സ്ഥാനാര്‍ഥിത്വം സജീവ ചര്‍ച്ചാ വിഷയമായിരിക്കുന്നു. പുതു തലമുറയിലും വി. എസ്. തന്നെയാണ് കേരളത്തില്‍ ഏറ്റവും സ്വാധീനമുള്ള നേതാവെന്ന് വ്യക്തമാക്കുന്നതാണ് പല പ്രതികരണങ്ങളും. വി. എസിനു സീറ്റ് നിഷേധിച്ചതിന്റെ അനുരണനം ബാലറ്റില്‍ പ്രതിഫലിക്കും എന്നാണ് രാഷ്ടീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

പാര്‍ട്ടിയിലെ പ്രമുഖ വിഭാഗം എതിര്‍ക്കുമ്പോളും ജനങ്ങള്‍ വി. എസിന് അനുകൂലമായി നില കൊള്ളുന്നു എന്ന് അടുത്തിടെ നടന്ന ഒരു സര്‍വ്വേ ഫലം വ്യക്തമാക്കിയിരുന്നു. അതില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും അധികം പേര്‍ അനുകൂലിച്ചത് വി. എസിനെ ആയിരുന്നു. മുപ്പതു ശതമാനം പേര്‍ വി. എസിനെ അനുകൂലിച്ചപ്പോള്‍ കേവലം പത്തു ശതമാനം പേര്‍ മാത്രമായിരുന്നു പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെ അനുകൂലിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

വി. എസ്. ഇല്ല

March 16th, 2011

vs-achuthanandan-shunned-epathram

വി. എസ്. അച്യുതാനന്ദനെ ഇത്തവണ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തില്ല എന്നാണ് സൂചന. ഉച്ചയ്ക്ക് മൂന്നു മണിക്ക് ശേഷം മാത്രമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ്‌ ഉണ്ടാവുകയുള്ളൂ എന്നും സൂചനയുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇരുപത്തഞ്ച് ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കും : എല്‍. ഡി. എഫ്. പ്രകടന പത്രിക

March 15th, 2011

ldf-election-campaign-epathram

തിരുവനന്തപുരം : ഇരുപത്തഞ്ച് ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കുമെന്ന വാഗ്ദാനത്തോടെ ഇടതു മുന്നണി പ്രകടന പത്രിക പുറത്തിറക്കി. ബി. പി. എല്‍, എ. പി. എല്‍. എന്നീ വിഭാഗങ്ങള്‍ക്കു 2 രൂപക്ക് അരി എന്ന പദ്ധതി തുടരുമെന്നും, സ്കൂള്‍ കുട്ടികള്‍ക്ക് ഭക്ഷണം, പുസ്തകം, യൂണിഫോം എന്നിവയും സൌജന്യമായി നല്‍കും, വികസനം, ക്ഷേമം, നീതി എന്നിവ ഉറപ്പു വരുത്തും, മുന്നോക്ക വിഭാ‍ഗങ്ങളിലെ പിന്നോക്ക ക്കാര്‍ക്ക് സാമ്പത്തിക സംവരണം ഉറപ്പു വരുത്തും, പൊതു വിദ്യാഭ്യാസ ആരോഗ്യ രംഗത്തെ ശക്തിപ്പെടുത്തും, സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും എല്‍. ടി. എഫ്. കണ്‍വീനര്‍ വൈക്കം വിശ്വം പറഞ്ഞു. മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദനാണ് പ്രകടന പത്രിക പുറത്തിറക്കിയത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും‍, ഘടക കക്ഷി നേതാക്കളും സന്നിഹിതരാ‍യിരുന്നു.

-

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »


« Previous Page« Previous « എല്‍. ഡി. എഫ്. സീറ്റ് വിഭജനം പൂര്‍ത്തിയായി
Next »Next Page » വി. എസ്. ഇല്ല »



  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine