കൊല്ലം: ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെക്കില്ലെന്ന് മൈലം പഞ്ചായത്ത് പ്രസിഡണ്ട് ബി.മിനിമോള്‍. പഞ്ചായത്തിലെ സി.പി.എം പ്രധിനിധിയായായ മിനി മോള്‍ പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാനായിരുന്ന ജയനുമായി പ്രണയത്തിലായിരുന്നു. പട്ടിക ജാതിക്കാരിയായ മിനിമോള്‍ പാര്‍ട്ടിതാല്പര്യത്തിനു വിരുദ്ധമായി ജയനെ വിവാഹം കഴിച്ചു. ഇത് പാര്‍ട്ടിയെ ചൊടിപ്പിച്ചു തുടര്‍ന്ന് മിനിമോള്‍ രാജിവെക്കണമെന്ന ആവശ്യം ചിലര്‍ ഉന്നയിച്ചു. എന്നാല്‍ താന്‍ രാജിവെക്കുവാന്‍ ഒരുക്കമല്ലെന്നും പാര്‍ട്ടി വേണമെങ്കില്‍ തനിക്കെതിരെ അവിശ്വാസപ്രമേയം കോണ്ടു വന്ന് പുറത്താക്കിക്കോട്ടെ എന്ന് മിനിമോള്‍ പറഞ്ഞു. വിവാഹമെന്ന് തങ്ങളുടെ വ്യക്തിപരമായ കാര്യമാണെന്നും ഇത് പാര്‍ട്ടിയേയോ പഞ്ചായത്തിലെ മറ്റു പ്രവര്‍ത്തനങ്ങളേയോ ബാധിക്കില്ലെന്നും മിനിമോള്‍ വ്യക്തമാക്കി.