തിരുവനന്തപുരം: രണ്ടു തവണ ഇടതു പക്ഷ ടിക്കറ്റില്‍ മത്സരിച്ചു ജയിക്കുകയും മൂന്നാം തവണ എതിര്‍ ചേരിയിലേക്ക് ചേക്കേറുകയും ചെയ്ത മഞ്ഞളാം കുഴി അലിയുടെ മന്ത്രിയാകാനുള്ള മോഹത്തിന് കോണ്‍ഗ്രസിന്റെ തട വീണപ്പോള്‍ അഞ്ചാം മന്ത്രിയെന്ന മുസ്ലീം ലീഗിന്റെ മോഹം തല്‍ക്കാലം നടക്കില്ല. അലിയുടെ മന്ത്രി സ്ഥാനം തുടക്കത്തിലെ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇരുപത് മന്ത്രിമാരില്‍ അധികം ഒരു കാരണവശാലും അനുവദിക്കില്ല എന്ന കോണ്‍ഗ്രസിന്റെ നിര്‍ബന്ധത്തിനു മുന്‍പില്‍ താല്‍കാലിക മായെങ്കിലും ലീഗിന് മുട്ട് മടക്കേണ്ടി വരും.
അതേസമയം ചീഫ് വിപ്പ് പദവി കേരള കോണ്‍ഗ്രസിന് ലഭിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ പദവി കോണ്‍ഗ്രസ് വഹിക്കും. കേരള കോണ്‍ഗ്രസില്‍ നിന്ന് പി. സി. ജോര്‍ജ് ചീഫ് വിപ്പ് ആവും. ചീഫ് വിപ്പ്, ഡെപ്യൂട്ടി സ്പീക്കര്‍ പദവികള്‍ക്ക് ക്യാബിനറ്റ് റാങ്കുണ്ടാകും. മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ് (എം) എന്നീ പാര്‍ട്ടികളുടെ നേതാക്കളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബുധനാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ചര്‍ച്ച രണ്ട് മണിക്കൂറോളം നീണ്ടു. അതേ സമയം ലീഗിന്റെ ആവശ്യം ന്യായമാണെന്നും പിന്നീട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ആലോചിച്ച് യുക്‌തമായ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിക്കുകയും ചെയ്തു. ഉമ്മന്‍ ചാണ്ടിയുടെ ഈ പ്രസ്താവനയില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ് ലീഗ് നേതൃത്വം ഇപ്പോള്‍.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍
കൂട് മാറിയത് മന്ത്രിയാകാനാണെന്ന് ആരു പറഞു മോനേ.