പി. ശശിയെ പുറത്താക്കണമായിരുന്നു : വി.എസ്.

June 19th, 2011

vs-achuthanandan-shunned-epathram

തിരുവനന്തപുരം : കമ്യൂണിസ്റ്റുകാരന് ചേരാത്ത പെരുമാറ്റ ദൂഷ്യമുള്ള ഒരാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി മാതൃക കാണിക്കണമായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ശശിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് താന്‍ ആദ്യമേ തന്നെ ആവശ്യപ്പെട്ടിരുന്നുതായും അദ്ദേഹം പറഞ്ഞു.

പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ തരംതാഴ്തപ്പെട്ട സി. പി. എം. കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി ശശിയ്‌ക്കെതിരെയുള്ള ആരോപണം അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചിരുന്നു. ശശി കുറ്റക്കാരനാണെന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍. തുടര്‍ന്നാണ് ബ്രാഞ്ച് കമ്മിറ്റിയിലേയ്ക്ക് തരം താഴ്ത്തിയത്. ഈ കഴിഞ്ഞ നിയമ സഭ തെരെഞ്ഞെടുപ്പില്‍ വടക്കന്‍ മലബാറിലെ ചില മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക്‌ തിരിച്ചടിയുണ്ടാവാന്‍ ശശി വിവാദം ഒരു കാരണമായിരുന്നു. എന്നാല്‍ പലപ്പോഴായി ഇക്കാര്യം വി. എസ്. ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഔദ്യോഗിക പക്ഷം ഇക്കാര്യത്തില്‍ കാര്യമായ നടപടികള്‍ക്ക് തയ്യാറായിരുന്നില്ല.

-

വായിക്കുക: , ,

1 അഭിപ്രായം »

വി.ഡി. സതീശനെതിരെ വിജിലന്‍സ് അന്വേഷണം

June 17th, 2011

vd-satheesan-epathram

തൃശൂര്‍: എം.എല്‍.എ. ഫണ്ട് ദുരുപയോഗം ചെയ്തു എന്ന പരാതിയില്‍ പ്രമുഖ കോണ്ഗ്രസ് നേതാവും പറവൂര്‍ എം. എല്‍. എ. യുമായ വി. ഡി. സതീശനെതിരെ അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. പറവൂര്‍ ജില്ലാ കോടതിക്കു സമീപം അഭിഭാഷകര്‍ക്ക് ഗ്രന്ഥശാല നിര്‍മ്മിക്കാന്‍ അനധികൃതമായി ഏഴു ലക്ഷം രൂപ അനുവദിച്ചെന്നാണ് പരാതി. അംഗീകാരമില്ലാത്ത ഈ സ്ഥാപനത്തിന് വഴി വിട്ട് പണമനുവദിച്ചതായി കാണിച്ചു പറവൂര്‍ സ്വദേശി വിജയന്‍ പിള്ള നല്‍കിയ പരാതിയിലാണ് ജഡ്ജി വി. ജയരാമന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹാജരാകാത്തതിനാല്‍ പിണറായിക്ക് കോടതിയുടെ വിമര്‍ശനം

June 17th, 2011

കൊച്ചി: പൊതുയോഗത്തിന്റെ പേരില്‍ കോടതിയില്‍ നേരിട്ട്‌ ഹാജരാകാതിരികാത്തതിന് പിണറായി വിജയന്‌ കോടതിയുടെ വിമര്‍ശനം. ലാവ്‌ലിന്‍ കേസില്‍ നേരിട്ട്‌ ഹാജരാകാത്തതിലാണ് കോടതി വിമര്‍ശിച്ചത്. ഒഴിവാക്കാനാകാത്ത പൊതുയോഗങ്ങളില്‍ പങ്കെടുക്കേണ്‌ടതിനാലാണ്‌ കോടതിയില്‍ എത്താന്‍ കഴിയാതിരുന്നതെന്നായിരുന്നു പിണറായിയുടെ വാദം. കോടതിയില്‍ വരാതിരുന്നത്‌ ശരിയായ രീതിയല്ലെന്നും കാരണങ്ങള്‍ ബോധിപ്പിച്ചിട്ടില്ലെന്നും കോടതി ചൂണ്‌ടിക്കാട്ടി. കോടതി ആവശ്യപ്പെടുന്ന ദിവസം ഹാജരാകാമെന്ന്‌ പിണറായിയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. ലാവ്‌ലിന്‍ കമ്പനി മുന്‍ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ ക്ലോസ്‌ ട്രെന്‍ഡലിനെതിരേ വീണ്‌ടും കോടതി ജാമ്യമില്ലാ വാറണ്‌ട്‌ പുറപ്പെടുവിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇ. പി. ജയരാജനും വി. വി. രമേശനും എതിരെ പോസ്റ്ററുകള്‍

June 17th, 2011

medical-entrance-kerala-epathram

കാഞ്ഞങ്ങാട്: പരിയാരം മെഡിക്കല്‍ കോളേജിലെ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് സി. പി. എം. നേതാവ് ഇ. പി. ജയരാജനും ഡി. വൈ. എഫ്. ഐ. നേതാവ്  വി. വി. രമേശനുമെതിരെ കാഞ്ഞങ്ങാട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഡി. വൈ. എഫ്. ഐ. യുടേയും എസ്. എഫ്. ഐ. യുടേയും പേരിലാണ് പോസ്റ്ററുകള്‍. ഡി. വൈ. എഫ്. ഐ.
സംസ്ഥാന ട്രഷററായ രമേശന്‍ അമ്പതു ലക്ഷം മതിപ്പു വിലയുള്ള സീറ്റില്‍ മകള്‍ക്ക് എന്‍. ആര്‍. ഐ. കോട്ടയില്‍ എം. ബി. ബി. എസിന് അഡ്മിഷന്‍ തരപ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. പ്രവാസിയല്ലാത്ത രമേശന്‍ ഇത്രയും തുക എങ്ങിനെ കണ്ടെത്തും എന്ന് ആദ്യം ചോദ്യമുയര്‍ന്നിരുന്നു. എന്നാല്‍ എന്‍. ആര്‍. ഐ. ആയ ഒരു ബന്ധുവാണ് സീറ്റ് സ്പോണ്‍സര്‍ ചെയ്യുന്നതെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുവാന്‍ ശ്രമിച്ചു. എന്നാല്‍ വിഷയം ചൂടു പിടിച്ചതോടെ സീറ്റ് വേണ്ടെന്ന് വച്ച് രമേശന്‍ വിഷയം ഒതുക്കുവാന്‍ ശ്രമിച്ചിരുന്നു.

സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ ഡി. വൈ. എഫ്. ഐ. നടത്തിയ സമരത്തിനിടെ കൂത്തുപറമ്പില്‍ അഞ്ചു യുവാക്കള്‍ രക്തസാക്ഷികളായ പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതാവ് സ്വന്തം മകള്‍ക്ക് പേയ്‌മെന്റ് സീറ്റ് തരപ്പെടുത്തി യതിനെതിരെ പല കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. മാത്രമല്ല ഇ. പി. ജയരാജന്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കന്മാര്‍ ഉള്‍പ്പെടുന്ന പരിയാരം മെഡിക്കല്‍ കോളേജിന്റെ ഭരണ സമിതി ഇത്തരത്തില്‍ ഒരു സീറ്റ് നല്‍കിയതിന്റെ ധാര്‍മ്മികതയേയും അണികള്‍ ചോദ്യം ചെയ്തിരുന്നു. വരും ദിവസങ്ങളില്‍ സ്വാശ്രയ പ്രശ്നവുമായി ബന്ധപ്പെട്ട് എസ്. എഫ്. ഐ. യും ഡി. വൈ. എഫ്. ഐ. യും സമരവുമായി തെരുവില്‍ ഇറങ്ങുമ്പോള്‍ രമേശന്റെ മകള്‍ക്ക് പേയ്‌മെന്റ് സീറ്റ് നല്‍കിയത് ഒരു തിരിച്ചടിയാകാന്‍ ഇടയുണ്ട്. തങ്ങള്‍ തെരുവില്‍ പോലീസിന്റെ തല്ലു കൊള്ളുമ്പോള്‍ നേതൃത്വത്തില്‍ ഉള്ളവര്‍ മക്കള്‍ക്കും ബന്ധുക്കള്‍ക്കും പിന്‍‌വാതിലിലൂടെ സീറ്റു തരപ്പെടുത്തുന്നത് അണികളില്‍ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷം നേതാവായി അറിയപ്പെടുന്ന രമേശനെതിരെ വി. എസ്. പക്ഷം ശക്തമായ നടപടി ആവശ്യപ്പെടുവാന്‍ സാധ്യതയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വി എസിന്റെ മകന്‍ അരുണ്‍കുമാറിനെതിരായ അന്വേഷണം: ഉത്തരവായി

June 17th, 2011

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെതിരെ ആരോപണങ്ങള്‍ ലോകായുക്തയുടെ അന്വേഷണത്തില്‍ നിന്നും പിന്‍വലിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോയെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി.

ചന്ദന ഫാക്ടറി ഉടമ ഖാദര്‍ പാലോത്ത് ഏഴ് ലക്ഷം രൂപ നല്‍കിയെന്ന വെളിപ്പെടുത്തല്‍, ഐ.എച്ച്.ആര്‍.ഡിയില്‍ ജോലി ചെയ്യവേ പിഎച്ച്.ഡി രജിസ്‌ട്രേഷന് വ്യാജരേഖ, മറയൂര്‍ ചന്ദനക്കേസില്‍ സി.ബി.ഐ അന്വേഷണം നടത്തി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന റിപ്പോര്‍ട്ട് നടപ്പാക്കാതെ കുറ്റാരോപിതനായ സി.സി.എഫ് വിരമിച്ചത്, പാലക്കാട് എലപ്പുള്ളിയിലെ ചന്ദന ഫാക്ടറിക്ക് 2004ല്‍ ലൈസന്‍സ് പുതുക്കിയത്, കണ്ണൂര്‍ പവര്‍ പ്രോജക്ടിന്റ മുഴുവന്‍ തുകയായ 1500 കോടി രൂപയുടെ അഞ്ച് ശതമാനം ആയ 75 കോടി രൂപ കെ.പി.പി.നമ്പ്യാരോട് ആവശ്യപ്പെട്ടത്, കയര്‍ഫെഡ് എം.ഡി. ആയിരിക്കെ ഉയര്‍ന്ന അഴിമതി ആരോപണം, ചെറി എന്റര്‍പ്രൈസസുമായുള്ള ബിസിനസ് ബന്ധം, തിരുവനന്തപുരം ഗോള്‍ഫ്ക്ലബ്, കോഴിക്കോട് കോസ്‌മോപോളിറ്റന്‍ ക്ലബ്ബ് എന്നിവയിലെ അംഗത്വം സംബന്ധിച്ച സാമ്പത്തിക സ്രോതസ്, നന്ദകുമാറുമായുള്ള ബന്ധങ്ങള്‍ സംബന്ധിച്ച് ഹൈക്കോടതി സീനിയര്‍ അഭിഭാഷകന്‍ കെ.രാംകുമാറിന്റെ ആരോപണം, കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വിദേശ യാത്രകള്‍, സ്വത്ത് എന്നിവ സംബന്ധിച്ച ആരോപണങ്ങളിലാണ് വിജിലന്‍സ് അന്വേഷണം. വി എസ് അധികാരത്തില്‍ ഉള്ളപ്പോള്‍ മകന്‍ അരുണ്‍ കുമാര്‍ തന്റെ സ്വാധീനം ഉപയോഗിച്ചാണ് ഇക്കാര്യങ്ങളൊക്കെ നേടിയതെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. വി എസ് മകനെതിരെയുള്ള ആരോപണങ്ങള്‍ ലോകയുക്തക്ക് വിട്ടിരുന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കാട്ടുകൊമ്പന് റേഡിയോ കോളര്‍ പിടിപ്പിച്ചു
Next »Next Page » ഇ. പി. ജയരാജനും വി. വി. രമേശനും എതിരെ പോസ്റ്ററുകള്‍ »



  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine