കാസര്‍കോട് : പരിയാരം മെഡിക്കല്‍ കോളേജില്‍ മകള്‍ക്ക് എന്‍. ആര്‍. ഐ. ക്വോട്ടയില്‍ സീറ്റു വാങ്ങിയ ഡി. വൈ. എഫ്. ഐ. സംസ്ഥാന ട്രഷറര്‍ ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി. പി. എം. ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം ഉയര്‍ന്നു. രമേശന്റെ നടപടി പാര്‍ട്ടിയെ പ്രതിരോധ ത്തിലാക്കിയെന്ന് നേതാക്കള്‍ പറഞ്ഞു. അമ്പത് ലക്ഷം മതിപ്പ് വിലയുള്ള സീറ്റില്‍ പ്രവേശനം നേടിയെങ്കിലും പിന്നീട് വിവാദങ്ങളെ തുടര്‍ന്ന് സീറ്റ് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.
രമേശന് കോടികളുടെ അനധികൃത സ്വത്തുണ്ടെന്ന് ആരോപിച്ച് കാസര്‍കോട്ടെ ഒരു സായാഹ്ന പത്രത്തിന്റെ എഡിറ്ററായ അരവിന്ദന്‍ മാണിക്കോത്ത് രംഗത്തു വന്നിട്ടുണ്ട്. മകള്‍ക്ക് സീറ്റ് വാങ്ങിയ വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ കാസര്‍കോട്ട് രമേശനെതിരെ പോസ്റ്റര്‍ ഉയര്‍ന്നിരുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയ നേതാക്കള്‍, വിദ്യാഭ്യാസം, വിവാദം