കോട്ടയം: തകഴി ജന്മശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ ആദ്യ വാരം പുരോഗമന കലാ സാഹിത്യ സഘം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് നടക്കും. ഉദ്ഘാടന സമ്മേളനം, തകഴി ശിവശങ്കര പിള്ളയുടെ സാഹിത്യത്തെയും ജീവിതത്തെയും ആസ്പദമാക്കിയുള്ള വിവിധ അവതരണങ്ങള്‍, ചര്‍ച്ചകള്‍, തകഴിയുടെ കഥാപാത്രങ്ങള്‍ പ്രമേയമാക്കി വരുന്ന ചിത്ര പ്രദര്‍ശനം എന്നിവയും ഉണ്ടായിരിക്കും.
ആഘോഷങ്ങള്‍ക്കായി 251 അംഗങ്ങള്‍ അടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു. കെ. സുരേഷ് കുറുപ്പ് എം. എല്‍. എ., ഡോ. രാജന്‍ ഗുരുക്കള്‍, പ്രൊഫ. അമ്പലപ്പുഴ രാമവര്‍മ്മ, കെ. ജെ. തോമസ്, വി. ആര്‍. ഭാസ്കര്‍, ഡോ. ബി. ഇഖ്‌ബാല്‍, അഡ്വ. പി. കെ. ഹരികുമാര്‍, പാലീത്ര നാരായണന്‍, പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ് എന്നിവര്‍ രക്ഷാധികാരികളും, വി. എന്‍. വാസവന്‍ ചെയര്‍മാനും, ബി. ശശികുമാര്‍ ജന. കണ്‍വീനറും ആയി തെരഞ്ഞെടുക്കപ്പെട്ടു. രൂപീകരണ യോഗം വി. എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. എം. ജി. ബാബുജി അധ്യക്ഷത വഹിച്ചു. സി. പി. ഐ. എം. ജില്ലാ സെക്രട്ടറി കെ. ജെ. തോമസ്, സംസ്ഥാന കമ്മിറ്റി അംഗം വി. ആര്‍. ഭാസ്കര്‍, പുരോഗമന കലാ സാഹിത്യ സഘം സംസ്ഥാന സെക്രട്ടറി, സുജ സൂസന്‍ ജോര്‍ജ്ജ്, പൊന്‍കുന്നം സെയ്ത്, ഡോ. ജയിംസ് മണിമല, ബി. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. എന്‍. ചന്ദ്രബാബു സ്വാഗതവും, കെ. ടി. ജോസഫ് നന്ദിയും പറഞ്ഞു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, സാഹിത്യം