കൊച്ചി : ഐ. ടി. സ്ഥാപനത്തിലെ ജോലിക്കാരിയെ ജോലി ചെയ്തു മടങ്ങുമ്പോള്‍ ഒരു സംഘം ബൈക്കിലെത്തി ആക്രമിച്ചു. ഞായറാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ തസ്നി ബാനു എന്ന യുവതിക്കും സുഹൃത്തിനും നേരെയാണ് “സദാചാര പോലീസിന്റെ“ ആക്രമണം ഉണ്ടായത്. ബാംഗ്ലൂരിലെ സംസ്കാരമല്ല കേരളത്തില്‍ എന്നും സൂക്ഷിച്ചു നടക്കണമെന്നും പറഞ്ഞായിരുന്നു ആക്രമണം. യുവതിയുടെ മുഖത്തടിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു. ആക്രമണത്തിനു ശേഷം യുവതിയേയും സുഹൃത്തിനേയും ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു സംഘം മടങ്ങിയത്.
പരിക്കേറ്റ യുവതിയെ എറണാകുളം ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ സിറ്റി പോലീസ് കമ്മീഷണറോട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രതികളെ ഇനിയും പിടികൂടുവാന്‍ ആയിട്ടില്ല.
മെട്രോ നഗരമായി വളര്‍ന്നു കൊണ്ടിരിക്കുന്ന കൊച്ചിയില്‍ ധാരാളം ഐ. ടി. കമ്പനികള്‍ ഉണ്ട്. കോള്‍ സെന്ററുകള്‍ അടക്കമുള്ള ഇത്തരം സ്ഥാപനങ്ങളില്‍ പലയിടത്തും ഷിഫ്റ്റ് സമ്പ്രദായം സാധാരണമാണ്. ഒറ്റപ്പെട്ടതാണെങ്കിലും ഇത്തരം സംഭവങ്ങള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ഇടയില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.
-
തികചും നിര്‍ഭാഗ്യകരം