Sunday, June 19th, 2011

പട്ടത്ത് ശ്രീകൃഷ്ണന്‍ ചരിഞ്ഞു

pattath-sreekrishnan-elephant-epathram

തൃശൂര്‍ : കേരളത്തിലെ നാട്ടാനകളില്‍ ഉയരം കൊണ്ട് രണ്ടാം സ്ഥാനക്കാരനായ പട്ടത്ത് ശ്രീകൃഷ്ണന്‍ ചരിഞ്ഞു.  ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെ ആയിരുന്നു അന്ത്യം. മുന്നൂറ്റി പതിനാലു സെന്റീമീറ്റര്‍ ഉയരമുണ്ടായിരുന്നു ഈ ആനയ്ക്ക്. തൃശ്ശൂര്‍ തൃപ്രയാറിനു സമീപം കിഴ്‌പ്പിള്ളിക്കരയിലെ അശോകന്റെ ഉടമസ്ഥതയില്‍ ഉള്ള ശ്രീകൃഷ്ണന്‍ കുറച്ച് കാലമായി അസുഖ ബാധിതനായിരുന്നു. കെട്ടും തറിയില്‍ വീണതിനെ തുടര്‍ന്ന് പിന്‍‌കാലിന്റെ എല്ലിന് ഒടിവു സംഭവിച്ചിരുന്നു. പ്രമുഖരായ ഡോക്ടര്‍മാര്‍ മാറി മാറി ചികിത്സിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാനായില്ല.

സ്ഥിരമായി കിടന്നു പോയാല്‍ ആനയ്ക്ക് മറ്റ് അസുഖങ്ങളും ശരീരത്തില്‍ വ്രണങ്ങളും ഉണ്ടാകുമെന്നതിനാല്‍  ബെല്‍റ്റ് ഉപയോഗിച്ച് താങ്ങി നിര്‍ത്തുകയായിരുന്നു. ഭക്ഷണം കഴിക്കുവാനുള്ള ബുദ്ധിമുട്ടു കാരണം ആന വളരെ ക്ഷീണിതനായിരുന്നു. ആധുനിക സൌകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ പലപ്പോഴും എല്ലിനും മറ്റും പരിക്കു പറ്റിയ ആനകളെ ചികിത്സിച്ച് രക്ഷപ്പെടുത്തുക ബുദ്ധിമുട്ടാണെന്നും ഡോ. രാജീവ്  e പത്രത്തോട് പറഞ്ഞു.

പട്ടത്ത് ശ്രീകൃഷ്ണന്റെ വിയോഗം ആനക്കേരളത്തിനു കനത്ത നഷ്ടമാണെന്ന് ദുബായ് ആന പ്രേമി സംഘം പ്രസ്ഥാവനയില്‍ പറഞ്ഞു.

ബീഹാറില്‍ നിന്നും പുത്തന്‍‌കുളം ഷാജി വഴിയാണ് ശ്രീകൃഷ്ണന്‍ കേരളത്തില്‍ എത്തുന്നത്. തുടര്‍ന്ന് പട്ടത്ത് അശോക് കുമാര്‍ ഇവനെ വാങ്ങി. ഉടമയുമായി നല്ല രീതിയിലുള്ള ആത്മബന്ധം ഈ ആനയ്കുണ്ടായിരുന്നു. സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് ഉടമയുടെ മകള്‍ ശ്രീകൃഷ്ണന്റെ കൊമ്പ് പിടിച്ച് നടക്കുന്നത് ഒരു കൌതുകമായിരുന്നു.

pattath-sreekrishnan-owners-daughter-epathram

ഉയരത്തില്‍ മാത്രമല്ല അനുസരണയും ശാന്ത സ്വഭാവവും കൊണ്ട് ശ്രീകൃഷ്ണന്‍ ആന പ്രേമികള്‍ക്കിടയില്‍ ഏറെ പ്രിയപ്പെട്ടവനായി മാറ്റി. ചക്കുമരശ്ശേരിയടക്കം നിരവധി മത്സര വേദികളില്‍ ഇവന്‍ തന്റെ തലയെടുപ്പിന്റെ പ്രതാപം തെളിയിച്ചു. ഉയരത്തിന്റെ അടിസ്ഥാനത്തില്‍  തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ കഴിഞ്ഞാല്‍ പ്രമുഖ ഉത്സവങ്ങളില്‍ തിടമ്പിനവകാശി ശ്രീകൃഷ്ണന്‍ ആയിരുന്നു. ഇനിയുമൊരു ഉത്സവ കാലത്തിനു കാത്തു നില്‍ക്കാതെ ആന പ്രേമികളുടെ മനസ്സില്‍ ഒരു പിടി നല്ല ഓര്‍മ്മകള്‍ ബാക്കിയാക്കി ഉയരക്കേമന്‍ വിട വാങ്ങി.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

1 അഭിപ്രായം to “പട്ടത്ത് ശ്രീകൃഷ്ണന്‍ ചരിഞ്ഞു”

  1. Saleel says:

    ഇതില്‍ കൊദുതിരിക്‍കുന്ന പട്ടത് സ്രീക്രിഷ്നന്‍ന്റെ ഉയരം തെട്ടാന്ന്നു. മുന്നൂറ്റി പതിനെട്ട് ആന്നു യധര്‍ത ഊയ്യാറാമ്മ്.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine