കണ്ണൂര്‍ : കടന്നപ്പള്ളി രാമചന്ദ്രനെ 6581 വോട്ടിന്റെ ഭൂരിപക്ഷത്തിനു തോല്‍പ്പിച്ചു കൊണ്ട് അബ്ദുള്ളക്കുട്ടി വീണ്ടും അത്ഭുതം പ്രവര്‍ത്തിച്ചു.
കണ്ണൂര്‍ : കടന്നപ്പള്ളി രാമചന്ദ്രനെ 6581 വോട്ടിന്റെ ഭൂരിപക്ഷത്തിനു തോല്‍പ്പിച്ചു കൊണ്ട് അബ്ദുള്ളക്കുട്ടി വീണ്ടും അത്ഭുതം പ്രവര്‍ത്തിച്ചു.
- ജെ.എസ്.
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്, വിവാദം
തിരുവനന്തപുരം: ബന്ധുവായ വിമുക്ത ഭടന് ഭൂമി അനുവദിച്ചതില്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ നേരിട്ട് ഇടപ്പെട്ടത് ശരിയായില്ല എന്നും ഇതിനെ പറ്റി അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ഉമ്മന്ചാണ്ടി പ്രസ്താവിച്ചു. റവന്യു മന്ത്രി കെ. പി. രാജേന്ദ്രനുമായുള്ള തര്‍ക്കം ഇതിനു തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു. ഡി. എഫിന്റെ വിജയം സുനിശ്ചിതമാണെന്നും ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ആദ്യമേ ഉറപ്പുണ്ടായിരുന്നു എന്നും, നൂറു സീറ്റ് നേടി അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു
- ഫൈസല്‍ ബാവ
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്
പെരുവനം കുട്ടന്മാരാരും സംഘവും ഇലഞ്ഞിച്ചോട്ടില്‍ നിരന്നാല്‍ പിന്നെ പെയ്തിറങ്ങുന്നത് മേളത്തിന്റെ പെരുമഴ തന്നെയാണ്. അസുരവാദ്യത്തിന്റെ വന്യമായ ശബ്ദ സൌന്ദര്യം ആസ്വദിക്കുവാന്‍ ആയിരങ്ങളാണ് അവിടേക്ക് ഒഴുകിയെത്തുക. രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്നതാണ് ഇലഞ്ഞിത്തറ മേളം. മെല്ലെതുടങ്ങി ഒന്നൊന്നായി കാലങ്ങള്‍ കടന്ന് കുഴമറിയും മുട്ടിന്മേല്‍ ചെണ്ടയും കഴിഞ്ഞ് മേളം കൊട്ടിക്കയറുമ്പോള്‍ കൂടിനില്‍ക്കുന്നവര്‍ ആസ്വാദനത്തിന്റെ കൊടുമുടിതാണ്ടിയിരിക്കും. പെരുവനം ഇത് മുപ്പത്തിനാലാമത്തെ വര്‍ഷമാണ് തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നത്. 1977-ല്‍ ആയിരുന്നു മേളക്കാരനെന്ന നിലയില്‍ തൃശ്ശൂര്‍ പൂരത്തില്‍ അരങ്ങേറ്റം കുറിച്ചത്. പ്രഗല്‍ഭര്‍ക്കൊപ്പമുള്ള അനുവങ്ങള്‍ നല്‍കിയ കരുത്തും കൈവഴക്കവുമായി 1999-ല്‍ ഇലഞ്ഞിത്തറയിലെ മേളപ്രമാണിയായി. അന്നുമുതല്‍ ലോകത്തിനു മുമ്പില്‍ പൂരപ്പെരുമയിലെ പൊന്‍തൂവലായ ഇലഞ്ഞിത്തറമേളത്തിന്റെ പേരും പ്രശസ്തിയും അണുവിടെ കുറയാതെ നിലനിര്‍ത്തിപ്പോരുന്നു.
മേളപ്രമാണിയെന്ന നിലയില്‍ പെരുവനത്തിന്റെ കഴിവുകളില്‍ എടുത്തു പറയേണ്ട ഒന്നാണ് കഴിഞ്ഞവര്‍ഷത്തെ പൂരത്തിനിടയില്‍ ഉണ്ടായ സംഭവം. മേളകലയിലെ കുലപതിമാരില്‍ ഒരാളായ പെരുവനത്തിന്റെ പ്രാമാണ്യത്തില്‍ സ്വയം സമര്‍പ്പിച്ച് കാലങ്ങള്‍ ഓരോന്ന് കൊട്ടിക്കയറുന്ന കലാകാരന്മാര്‍, മേള വിസ്മയത്തില്‍ മതി മറന്ന് നില്‍ക്കുന്ന നിമിഷത്തില്‍ ആണ് എഴുന്നള്ളിച്ചു നിന്നിരുന്ന പ്രശസ്തനായ ആന ഈരാറ്റുപേട്ട അയ്യപ്പന്‍ കുഴഞ്ഞു വീണത്. പെട്ടെന്ന് മേളം നിലച്ചു.തൃശ്ശൂര്‍ പൂര ചരിത്രത്തിലെ ആദ്യ സംഭവം. ശരീരം കോച്ചിയതിനെ തുടര്‍ന്ന് വീണ ആനയെ ഉടനെ തന്നെ ശ്രുശ്രൂഷിച്ചു, വെള്ളം ഒഴിച്ച് തണുപ്പിച്ചു. ഉടന്‍ തന്നെ എഴുന്നേറ്റ ആനയെ മറ്റോരിടത്തേക്ക് മാറ്റി.
എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ആദ്യത്തെ അമ്പരപ്പില്‍ ആസ്വാകരും വാദ്യക്കരും ഒരു നിമിഷം പരിഭ്രാന്തരായി. എന്നാല്‍ ആന ഇടഞ്ഞതല്ലെന്ന് തിരിച്ചറി ഞ്ഞതോടെ മേള പ്രമാണി ഒരു നിമിഷം കൈ വിട്ട മേള വിസ്മയത്തെ ഇലഞ്ഞി മരച്ചോട്ടിലേക്ക് തിരിച്ചു കൊണ്ടു വന്നു. പെരുവനം കുട്ടന്‍ മാരാര്‍ എന്ന മേള മാന്ത്രികന്റെ ചെണ്ടയില്‍ വീണ്ടും കോലു പതിച്ചതോടെ ആസ്വാദര്‍ തൊട്ട് മുമ്പെ നടന്നത് എന്താണെന്ന് പോലും ഓര്‍ക്കാതെ വീണ്ടും കൈകളൂയര്‍ത്തി ആരവത്തോടെ ഇലഞ്ഞി ച്ചോട്ടില്‍ നിലയുറപ്പിച്ചു. നിന്നു പോയ കാലത്തില്‍ നിന്നും തുടങ്ങി കുഴമറിയും കടന്ന് മുട്ടിന്മേല്‍ ചെണ്ട എത്തിയപ്പോള്‍ പൂര നഗരി തരിച്ചു നിന്നു. ഒടുവില്‍ ഇരുപത്തിരണ്ടു കാലം കൊട്ടി പെരുവനത്തിന്റെ ചെണ്ട കലാശം കൊട്ടി നിന്നപ്പോള്‍ മേളാസ്വാദകര്‍ അര്‍പ്പു വിളിയോടെ അദ്ദേഹത്തെ അഭിനന്ദനങ്ങള്‍ കൊണ്ടു മൂടി.
പാരമ്പര്യമായി മേളകലയില്‍ പ്രശസ്തരായിരുന്നു കുട്ടന്മാരാരുടെ കുടുമ്പം. അച്ചന്‍ പെരുവനം അപ്പുമാരാര്‍ മേളകലയില്‍ പേരെടുത്ത ആളായിരുന്നു. അച്ചനൊപ്പം മകനും മേളത്തിലെ ലോകത്ത് താളമിട്ടു. ചെണ്ടയിലായിരുന്നു ചെറുപ്പം മുതല്‍ കമ്പം. അച്ചനൊപ്പം നിരവധി ഉത്സവപ്പറമ്പുകളില്‍ ആസ്വാദകര്‍ക്ക് മുമ്പില്‍ മേളവിസ്മയം തീര്‍ത്തു. എന്നാല്‍ പൂരങ്ങളുടെ പൂരത്തില്‍ ആദ്യമായി പങ്കെടുത്തപ്പോള്‍ പക്ഷെ ഇരുവരും ഒരുമിച്ചല്ലായിരുന്നു. തിരുവമ്പാടിക്ക് വേണ്ടി അച്ചനും പറമേക്കാവിനു വേണ്ടി മകനും ഇരുചേരിയില്‍ നിന്ന് മേളത്തിനു കൊഴുപ്പേകി. തുടര്‍ന്ന് മുപ്പതിലധികം വര്‍ഷത്തെ പൂരങ്ങളില്‍ പങ്കാളിയായി. അച്ചനേക്കാള്‍ പ്രശസ്തനായി. അംഗീകാരങ്ങള്‍ കടല്‍ കടന്നും കുട്ടന്മാരാരെ തേടി പെരുവനം ഗ്രാമത്തിലേക്കെത്തി എന്നാലും എല്ലാം ഗുരുക്കന്മാരുടെ അനുഗ്രഹവും ഈശ്വരകൃപയെന്നുംപറഞ്ഞ് ഈ മേളപ്രമാണി വിനയാന്വിതനാകും.
- എസ്. കുമാര്‍
വായിക്കുക: ഉത്സവം, തൃശ്ശൂര്‍ പൂരം
തൃശ്ശൂര്‍ക്കാരനെ സംബന്ധിച്ച് അവന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ് പൂരങ്ങള്‍. ലോകത്തിന്റെ ഏതു കോണിലായിരുന്നാലും ആനയും മേളവും അവന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കും. പൂരങ്ങളുടെ പൂരം ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവര്‍ ആ വിസ്മയക്കാഴ്ചയിലേക്ക് വീണ്ടും കടന്നു ചെല്ലാന്‍ കൊതിക്കും. വടക്കും നാഥന്റെ തട്ടകം പൂര ലഹരിയിലേക്ക് കടക്കുമ്പോള്‍ അവിടെ നിന്നുള്ള വിശേഷങ്ങളും ദൃശ്യങ്ങളും കാണുവാനും കേള്‍ക്കുവാനുമായി പ്രവാസലോകത്തെ പൂരപ്രേമികളും ആകാംഷയോടെ കാത്തിരിക്കുകയാണ്. പ്രമുഖ ചാനലുകളില്‍ രാവിലെ മുതല്‍ പൂരത്തിന്റെ ലൈവ് ഉള്ളതിനാല്‍ പലര്‍ക്കും വലിയ ഒരു ആശ്വാസമാണ്. വ്യാഴ്ചയായതിനാല്‍ ഗള്‍ഫില്‍ ഉള്ളവരെ സംബന്ധിച്ച് അവധി ദിവസം അല്ലാത്തതിനാല്‍ പൂര്‍ണ്ണമായും പൂരത്തെ ആസ്വദിക്കുവാനാകില്ല. എങ്കിലും നാട്ടിലേതില്‍ നിന്നും 1.30 മുതല്‍ 2.30 മണിക്കൂര്‍ സമയത്തിന്റെ വ്യത്യാസം ഉള്ളതിനാല്‍ രാവിലെ ഡ്യൂട്ടിക്ക് പോകുന്നതിനു മുമ്പ് ഘടക പൂരങ്ങളുടെ ദൃശ്യങ്ങള്‍ കാണുവാനാകും. ചിലര്‍ ലീവെടുത്ത് പൂരക്കാഴ്ചകള്‍ക്കായി ടെലിവിഷനു മുമ്പില്‍ ഇരിപ്പുറപ്പിക്കും. മറ്റു ചിലര്‍ റെക്കോര്‍ഡ് ചെയ്ത് പിന്നീട് സൌകര്യം പോലെ ആസ്വദിക്കുന്നു. ഇന്റര്‍നെറ്റിലും പൂരം ലഭ്യമാകുമെന്നതിനാല്‍ പ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ക്ക് ഓഫീസുകളില്‍ ഇരുന്നും പൂരക്കാഴ്ചകള്‍ കാണാം. ഇതിനോടകം തന്നെ പൂരത്തിന്റെ ഒരുക്കങ്ങളുടെ വിവരങ്ങള്‍ വിവിധ സൈറ്റുകളിലും ബ്ലോഗ്ഗുകളിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും നിരന്നു കഴിഞ്ഞു.
- എസ്. കുമാര്‍
വായിക്കുക: തൃശ്ശൂര്‍ പൂരം
തൃശ്ശൂര്‍ : വടക്കുംനാഥന്റെ ആകാശത്ത് ഇന്ന് രാത്രി അഗ്നിയുടെ ആകാശപ്പൂരം നടക്കും. പ്രധാന വെടിക്കെട്ടിനേക്കാള്‍ കൂടുതല്‍ കാഴ്ചക്കാര്‍ എത്തുക ഇന്നത്തെ സാമ്പിള്‍ വെടിക്കെട്ടിനാണ്. തിരുവമ്പാടിയും പാറമേക്കാവും പരസ്പരം മത്സര വീര്യത്തോടെ ആണ് വെടിക്കെട്ടൊരുക്കുക.
ആദ്യം തിരുവമ്പാടി യായിരിക്കും വെടിക്കെട്ടിനു തിരി കൊളുത്തുക. തിരുവമ്പാടിക്ക് വേണ്ടി മുണ്ടത്തിക്കോട് മണിയാണ് വെടിക്കെട്ടൊരുക്കുന്നത്. മാജിക് വണ്ടര്‍ എന്നൊരു ഐറ്റം മണി പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. പാറമേക്കാവിനു വേണ്ടി അത്താണി ദേവസിയാണ് വെടിക്കെട്ടൊരുക്കുന്നത്.
നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ശബ്ദത്തേക്കാള്‍ പ്രധാന്യം വര്‍ണ്ണങ്ങള്‍ക്കായിരിക്കും. നിയന്ത്രണങ്ങളെ തുടര്‍ന്ന് “ഗര്‍ഭം കലക്കി“ യൊക്കെ ചരിത്രത്തിന്റെ ഭാഗമായി. ഇന്നിപ്പോള്‍ ആകാശത്തേക്ക് ഉയരുന്ന അമിട്ടുകള്‍ ചുവപ്പും, മഞ്ഞയും, പച്ചയും, നീലയുമൊക്കെയായി വര്‍ണ്ണങ്ങള്‍ വാരി വിതറുമ്പോള്‍ ആയിരങ്ങള്‍ ആവേശം കൊണ്ട് ആര്‍ത്തിരമ്പും.
സ്റ്റോണ്‍ഷ്യം കാര്‍ബണേറ്റ്, ലിതിയും കാര്‍ബണേറ്റ്, സോഡിയം നൈട്രേറ്റ് തുടങ്ങി വിവിധ ഇനം കെമിക്കലുകളാണ് ഈ നിറപ്പകര്‍ച്ചകള്‍ക്ക് പിന്നിലെ രാസക്കൂട്ട്. മാസങ്ങളുടെ അദ്ധ്വാനമാണ് പൂരപ്പറമ്പിലെ കാണികള്‍ക്ക് മുമ്പില്‍ ശബ്ദമായും വര്‍ണ്ണമായും വിസ്മയം തീര്‍ക്കുന്നത്. ബിരുദവും ഡോക്ടറേറ്റും എടുത്തവരല്ല, മറിച്ച് കഴിവു തെളിയിച്ച വെടിക്കെട്ട് കലാകാരന്മാരുടെ കണക്കും കര വിരുതും മാത്രം. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ് വെടിക്കെട്ടിന്റെ ഒരോ ഘട്ടവും. മരുന്ന് അരയ്ക്കുന്നതു മുതല്‍ അതിനു തിരി കൊളുത്തുന്നതു വരെ ഈ ജാഗ്രത വേണം. ഒരു തരി പിഴവു സംഭവിച്ചാല്‍ വലിയ അപകടമാണ് ഉണ്ടാകുക.
ഓലപ്പടക്കവും, ഗുണ്ടും, അമിട്ടും എല്ലാം അടങ്ങുന്നതാണ് പൂരത്തിന്റെ വെടിക്കെട്ട്. അവസാനത്തെ കൂട്ടപ്പൊരിച്ചിലില്‍ ലക്ഷക്കണക്കിനു ഓലപ്പടക്കമാണ് പൊട്ടിക്കുക. കര്‍ശനമായ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളുമാണ് എക്സ്പ്ലോസീവ് വിഭാഗം അടക്കം സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നല്‍കിയിട്ടുള്ളത്. ഫയര്‍ഫോഴ്സും പോലീസും ജനങ്ങളെ നിയന്ത്രിക്കുവാനും അപകടം ഉണ്ടായാല്‍ രക്ഷാ പ്രവര്‍ത്തന ങ്ങള്‍ക്കായി ഫയര്‍ എഞ്ചിനും ആംബുലന്‍സും ഒരുക്കിയിട്ടുണ്ട്. പൂരം വെടിക്കെട്ടിനെതിരെ പലരും കോടതിയെ സമീപിക്കാറുണ്ട്. എന്നാല്‍ പൂര്‍ണ്ണമായും വെടിക്കെട്ട് നിര്‍ത്തി വെയ്ക്കുവാന്‍ കോടതി ഇതു വരെ തയ്യാറായിട്ടില്ല.
- എസ്. കുമാര്‍
വായിക്കുക: ഉത്സവം, തൃശ്ശൂര്‍ പൂരം