സുഖകരമായ വായന പ്രദാനം ചെയ്യുന്ന എഴുത്തുകാര്‍ അന്യമാകുന്ന ഈ കാലഘട്ടത്തില്‍ വായന നമ്മിലേക്ക് വീണ്ടും കൊണ്ടു വരേണ്ടത് ആവശ്യമാണെന്ന ബോധമാണ് ഉറൂബിനെ പോലുള്ള എഴുത്തുകാരെ വീണ്ടും കാണാന്‍ നാം ആഗ്രഹിക്കുന്നത്. മുഖവുരയുടെയോ നമ്മുടെ പിന്തുണയോ ആവശ്യമില്ലാതെ എഴുത്തുകാരന്‍, കാലത്തെ മറി കടന്ന കലാകാരന്‍, പുതുമ അംഗീകരിക്കുന്ന കഥാകാരന്‍ വിശേഷണങ്ങള്‍ എന്തുമാകാം. പക്ഷെ മലയാള ഭാഷ ഉള്ളിടത്തോളം ഉറൂബിന്റെ സൃഷ്ടികള്‍ നിലനില്കും. കാവ്യാത്മകത തുളുമ്പുന്ന ഭാഷ, പ്രകൃതിയിലെ ഓരോ ജീവജാലങ്ങളെയും വീക്ഷിച്ചു കൊണ്ട് കഥ പറയുന്ന രീതി നമ്മെ കാഴ്ചയുടെ പരമോന്നതിയില്‍ എത്തിക്കാന്‍ കഴിയുന്ന രചനാ പാടവം എല്ലാം വിസ്മയത്തോടെ മാത്രം കാണാനേ നമുക്ക് കഴിയൂ. അറിവിന്റെ നിറവു വായന ആകണമെങ്കില്‍ നല്ല ഭാഷയില്ലുള്ള നന്മ ഉള്ള കൃതികള്‍ വേണം. ഭാഗ്യവശാല്‍ നമുക്ക് അത് ആവശ്യത്തിനുണ്ട്. അങ്ങനെയുള്ള കൃതികളുടെ സൃഷ്ടാവാണ് ഉറുബ് എന്നതില്‍ നമുക്ക് അഭിമാനിക്കാം.
ഓര്‍മ്മകള്‍ അനുഭൂതി നല്കുകന്ന, വായനയുടെ ഇന്ദ്രീയ സുഖം നല്കുന്ന ഉറൂബിന്റെ കൃതികളുടെ പുനര്‍വായന ഈ അവസരത്തില്‍ അനുയോജ്യമാണെന്ന് കരുതുന്നു. മലയാളിയുടെ സംസ്കാരം വളര്‍ത്താന്‍ ഉതകുന്ന ഉറൂബിന്റെ രചനകള്‍ക്ക് മുമ്പില്‍ നമോവാകം.
ഉറൂബ് എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ട പി. സി. കുട്ടികൃഷ്ണന്‍ മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമാണ്. മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ 1915-ല്‍ അദ്ദേഹം ജനിച്ചു. 1979-ല്‍ ജൂണ്‍ 11 നു അന്തരിച്ചു. കവി, ഉപന്യാസകാരന്‍, അദ്ധ്യാപകന്‍, പത്ര പ്രവര്‍ത്തകന്‍ എന്നീ നിലകളിലും നിസ്തുലമായ സംഭാവനകള്‍ നല്‍കിയ ഇദ്ദേഹം അഖിലേന്ത്യാ റേഡിയോ (AIR) യുടെ കോഴിക്കോട് നിലയത്തില്‍ 25 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. പല ജനപ്രിയ പരിപാടികളുടെയും നിര്‍മ്മാതാവായിരുന്നു അദ്ദേഹം. പ്രകൃതി സ്നേഹിയും ഗാന്ധിയനുമായിരുന്ന അദ്ദേഹം കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷനായും മലയാള മനോരമയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്ര കലാ സമിതി അവാര്‍ഡ് (തീ കൊണ്ട് കളിക്കരുത്), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (ഉമ്മാച്ചു), എം. പി. പോള്‍ പുരസ്കാരം (ഗോപാലന്‍ നായരുടെ താടി) എന്നീ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഉമ്മാച്ചു (1954), മിണ്ടാപ്പെണ്ണ് (1958), സുന്ദരികളും സുന്ദരന്മാരും (1958), അണിയറ (1967), അമ്മിണി (1972), ചുഴിക്കു പിന്‍പേ ചുഴി (1980) എന്നിവയാണ് പ്രധാന നോവലുകള്‍.
സ്വാതന്ത്ര്യ സമര പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യത്തിന്റെ മുന്‍പുള്ള കേരളീയ സമൂഹത്തെയും സ്വാതന്ത്ര്യത്തിനു ശേഷമുള്ള കേരളീയ സമൂഹത്തിന്റെയും അനുഭവങ്ങളാണ് ഈ നോവലില്‍. വിശ്വനാഥന്‍, കുഞ്ഞിരാമന്‍, രാധ, ഗോപാല കൃഷ്‌ണന്‍, സുലൈമാന്‍, രാമന്‍ മാസ്റ്റര്‍, വേലുമ്മാന്‍, ശാന്ത, കാര്‍ത്തികേയന്‍, ഹസ്സന്‍ തുടങ്ങിയവര്‍ ഇതിലെ പ്രധാന കഥാപാത്രങ്ങളാണ്. താമരത്തൊപ്പി (1955), മുഖംമൂടികള്‍ (1966), തുറന്നിട്ട ജാലകം (1973), നിലാവിന്റെ രഹസ്യം (1974), തിരഞ്ഞെടുത്ത കഥകള്‍ (1982), രാച്ചിയമ്മ (1985) എന്നീ ചെറുകഥാ സമാഹാരങ്ങളും, കവി സമ്മേളനം (1969) ഉപന്യാസവും ഇദ്ദേഹത്തിന്റെ കൃതികളാണ്.
– കൃഷ്ണകുമാര്‍ തലേക്കാട്ടില്‍
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, സാഹിത്യം