മലയാളസാഹിത്യത്തിലെ ആധുനികചെറുകഥാകൃത്തുക്കളിൽ പ്രമുഖനായിരുന്നു യു.പി. ജയരാജ്. ആധുനികതയിലെ മാർക്സിസ്റ്റ് ധാരയെ പ്രതിനിധാനം ചെയ്ത എഴുത്തുകാരന്‍. നിരാശാഭരിതനായ സുഹൃത്തിന് ഒരു കത്ത്, സ്മരണ, ഒക്കിനാവയിലെ പതിവ്രതകൾ എന്നീ മൂന്നു കൃതികള്‍ മാത്രമേ അകാലത്തില്‍ പൊലിഞ്ഞ ജയരാജില്‍ നിന്നും നമിക്കു ലഭിച്ചുള്ളൂ എങ്കിലും അവ മൂന്നും കാനപ്പെട്ട കൃതികള്‍ തന്നെയായിരുന്നു. മഞ്ഞ് എന്ന ഒറ്റ കഥ മതി ജയരാജിന്റെ സര്‍ഗ വൈഭവത്തെ വിലയിരുത്താന്‍ . ഒക്കിനാവയിലെ പതിവ്രതകള്‍, മഞ്ഞ് എന്നീ കഥകള്‍ മലയാളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയാണ്.
1950-ൽ കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്താണ് ജയരാജ് ജനിച്ചത്. കതിരൂർ ഗവണ്മെന്റ് ഹൈസ്കൂളിലെ പഠനത്തിനു ശേഷം ഐ.ടി.ഐ. ഡിപ്ലോമ നേടി. മഹാരാഷ്ട്രയിലെ അംബർനാഥ് ആയുധനിർമ്മാണശാലയിൽ ഇലക്ട്രീഷ്യനായി ജോലിയിൽ പ്രവേശിച്ചു. തിരുച്ചിറപ്പള്ളി ആയുധനിർമ്മാണശാലയിൽ ഇലക്ട്രിക്കൽ ചാർജ്‌മാനായിരിക്കെ 1999 ജൂലൈ 11-നാണ് അദ്ദേഹം മരണപ്പെട്ടത്. യു.പി. ജയരാജിന് പുരസ്കാരങ്ങളൊന്നും ലഭിച്ചിട്ടില്ല. പക്ഷെ മരണാനന്തരം അദ്ദേഹത്തിന്റ പേരിൽ തലശ്ശേരിയിലെ യു.പി. ജയരാജ് ട്രസ്റ്റ് മലയാള ചെറുകഥയ്ക്ക് അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സാഹിത്യം