ആലപ്പുഴ: വയല്‍ നികത്തി അനധികൃതമായി നിര്‍മ്മിച്ചിരിക്കുന്ന ഹോട്ടലിന്റെ ഉദ്‌ഘാടനം ബുധനാഴ്‌ച മുഖ്യമന്ത്രി നിര്‍വഹിക്കും. എന്നാല്‍ ഉദ്ഘാടനത്തിന് മുമ്പ് തന്നെ ഇത് വിവാദമായിരിക്കുകയാണ്. ദേശീയപാതയില്‍ ഹരിപ്പാടിനും ചേപ്പാടിനും ഇടയില്‍ നങ്ങ്യാര്‍കുളങ്ങര ജംഗ്‌ഷന സമീപമാണ് വിവാദ ഹോട്ടല്‍ സമുച്ചയം. കെ.പി.സി.സി അധ്യക്ഷനും സ്‌ഥലം എം.എല്‍ .എയുമായ രമേശ് ചെന്നിത്തലയാണ് ചടങ്ങില്‍ മുഖ്യാതിഥി. ബാര്‍ ലൈസന്‍സ് കിട്ടുന്നതിന്റെ നടപടി വേഗത്തിലാക്കുന്നതിനാണ് മുഖ്യമന്ത്രിയെ ഉദ്‌ഘാടനത്തിന് ക്ഷണിച്ചതെന്ന് ആരോപണമുണ്ട്. പ്രധാനകെട്ടിടത്തിന് പിന്നിലായി നാല് ആഡംബര വില്ലകളും അധികൃതമായി നിര്‍മ്മിച്ചിട്ടുണ്ട്. ഒരേക്കറോളം നിലം നികത്തിയാണ് വില്ലകളുടെ നിര്‍മ്മാണം. മഴക്കാലത്ത് നങ്ങ്യാര്‍കുളങ്കര ജംഗ്‌ഷനില്‍ എത്തുന്ന അധികജലം തക്കോട്ട് ഒഴുകി ഇലവന്‍കുളങ്ങര കലുങ്കില്‍ കൂടി പറയന്‍ തോട്ടിലേക്ക് പോകുന്ന പ്രധാനപാതയിലായിരുന്നു വിവാദമായ ഈ ഇരിപ്പുനിലം. ഈ നിലം നികത്തുന്നതിന് പഞ്ചായത്തിന്റെ അനുമതിയുണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. രാഷ്‌ട്രീയ സ്വാധീനമുപയോഗിച്ച് അനധികൃതമായി നിര്‍മ്മിച്ച ഹോട്ടലിനെതിരെ പ്രതിഷേധം ശക്‌തമായതോടെ ചേപ്പാട് ഗ്രാമപഞ്ചായത്ത് ഈ വില്ലകള്‍ക്ക് നമ്പര്‍ ഇടുകയോ ലൈസന്‍സ് നല്‍കുകയോ ചെയ്‌തിരുന്നില്ല.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, പരിസ്ഥിതി, വിവാദം
ഇതുവരെ ഈ എതിര്‍ക്കുന്നവരൊക്കെ എവിടെയായിരുന്നു,ഇതുകേട്ടാല്‍ സര്‍ക്കാരിന്റെ യാതൊരു അനുവാദവും കിട്ടാതെയാ കെട്ടിടം പണിതീര്ത്തതെന്നു തോന്നും. എല്ലാ ഓഫീസുകളിലും അറിയപ്പെടുന്ന സംഘടനകള്‍ എല്ലാമുണ്ട്.പൈസവാങ്ങിവീതംവെച്ചെടുത്ത് മിണ്ടാതിരുന്ന്. എല്ലാം കഴിഞ്ഞപ്പോള്‍ എതിര്‍ക്കാന്‍അല്ലെങ്കില്‍ പിരിക്കാന്‍ എറങ്ങിയിരിക്കുന്നു.ഇവനൊക്കെ ഇന്നാ ജനിച്ച് വലുതായി വിവരം വെച്ചെതെന്ന് തോന്നുന്നു. മറ്റുള്ളവനെ കുത്തുപാള യെടുപ്പിക്കാന്‍ കുറെയെണ്ണം ഇറങ്ങിക്കോളും..
അഴിമതിയില്‍ ആരും പിന്നില്‍ അല്ല്! എതയാലും പൊതുജനത്തിനെ വിഡികള്‍ ആക്കുക തന്നെ !