തിരുവനന്തപുരം:വിവാദമായ കൊച്ചിയിലെ ആകാശ നഗരം (സ്കൈ സിറ്റി) പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതായി തനിക്കൊന്നും അറിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഏറെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്ന കൊച്ചിയിലെ ആകാശ നഗരം പദ്ധതി വരുന്നതിന് എതിരെ വി. എസ് മുഖ്യമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ അനുമതി നല്‍കിയതായി നേരത്തെ കഴിഞ്ഞ ദിവസം വാര്‍ത്തയുണ്ടായിരുന്നു. ഹൈകോടതി നല്‍കിയ ഉത്തരവിന്‍െറ മറവിലാണ് അനുമതിയെന്നും അനുമതി നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും സര്‍ക്കാര്‍ അടുത്ത ദിവസം ഹൈകോടതിയെ അറിയിച്ചതായാണ് വാര്‍ത്ത വന്നത്. കൊച്ചിയിലെ യശോറാം ഡെവലപ്പേഴ്സ് ഉടമ എ.ആര്‍.എസ്. വാധ്യാര്‍ക്കാണ് പദ്ധതി നടത്തിപ്പിന് അനുമതി നല്‍കിയിയത് എന്നാല്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്ന് കണ്ട് പദ്ധതിക്കെതിരെ വി. എസും, പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്ത് വന്നപ്പോള്‍ ഇതുസംബന്ധിച്ച നടപടികള്‍ അനിശ്ചിതമായി നീളുന്നു എന്ന് ആരോപിച്ച് യശോറം ഡെവലപ്പേഴ്സ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ തുടര്‍ തീരുമാനം കൈക്കൊള്ളാന്‍ ഹൈകോടതി ഇടക്കാല ഉത്തരവില്‍ സര്‍ക്കാറിനോട് നിര്‍ദേശിക്കുകയായിരുന്നു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, പരിസ്ഥിതി, വിവാദം