കോഴിക്കോട്: വിവാദമായ ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന സംഘത്തിനു മുന്നില്‍ താന്‍ നുണ പരിശോധനക്ക് തയാറാണെന്ന് കെ. എ റൗഫ്. കേസില്‍ പി. കെ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി സാക്ഷികളേയും ഉദ്യോഗസ്ഥരേയും ജുഡീഷ്യറിയേയും സ്വാധീനിച്ച് അട്ടിമറിച്ച് തുമ്പില്ലാതാക്കി എന്ന് റൌഫ് വെളിപ്പെടുത്തിയിരുന്നു ഇതിനെ തുടര്‍ന്നാണ് എല്‍. ഡി. എഫ് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്. തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു റൗഫ്. ഇക്കാര്യം അറിയിച്ച് എ. ഡി. ജി. പി വിന്‍സന്‍ പോളിന് കത്തയച്ചതായും റൗഫ് അറിയിച്ചു. ഐസ്ക്രീം പാര്‍ലര്‍ കേസ് അട്ടിമറി സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ട് തിങ്കളാഴ്ച ഹൈകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ കേസില്‍ സി. ബി. ഐ അന്വേഷണം ഒഴിവാക്കാന്‍ വേണ്ടി മുന്‍ അഡ്വക്കറ്റ് ജനറല്‍ എ. കെ ദാമോദരന് 32 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നും, ജഡ്ജിമാരെ സ്വാധീനിച്ചാണ് കുഞ്ഞാലിക്കുട്ടി കേസ് അട്ടിമറിച്ചതെന്നും, ക്രിമിനല്‍ നടപടിച്ചട്ടം 164 അനുസരിച്ച് മജിസ്ട്രേറ്റ് മുമ്പാകെ റഊഫ് മൊഴി നല്‍കിയിരുന്നു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, പീഡനം, വിവാദം