കൊല്ലം: സ്വകാര്യ ടി. വി ചാനലില്‍ വന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് ഒന്നാം സമ്മാനം ലഭിച്ച വില്ലയില്‍ താമസിക്കുവാനായി നിയമ പോരാട്ടം നടത്തുന്ന അന്ധ ഗായകരുള്‍പ്പെടുന്ന കുടുംബത്തിന് വനിതാ കമ്മീഷന്റെ പിന്തുണ. തങ്ങള്‍ക്ക് ലഭിച്ച വില്ല സ്ഥിതി ചെയ്യുന്നത് പുറമ്പോക്ക് ഭൂമിയിലാണെന്ന പരാതിയുമായി തങ്കമ്മയും മക്കളും വനിതാ കമ്മീഷനെ സമീപിക്കുകയായിരുന്നു. കൊല്ലം ടൌണ്‍ യു. പി. സ്കൂളില്‍ നടന്ന വനിതാ കമ്മീഷന്റെ സിറ്റിങ്ങിലാണ് ഇവരുടെ പരാതി എത്തിയത്. വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ട് പരിഹാരം കാണുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ഡി. ശ്രീദേവി വ്യക്തമാക്കി.
“എല്ലാവരും ചേര്‍ന്ന് പാടി“ നേടിയ വില്ല നല്‍കുവാന്‍ ആദ്യം സ്പോണ്‍സര്‍ വിസ്സമ്മതിച്ചത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് നടന്ന നിയമ പോരാട്ടത്തിനൊടുവില്‍ വില്ല ലഭിച്ചത്. 2008-ല്‍ മത്സര വിജയികളായെങ്കിലും വില്ല ലഭിക്കുവാനായി 2010 ഒക്ടോബര്‍ വരെ പരാതികളുമായി നിരവധി പടികള്‍ ഈ കുടുംബത്തിന് കയറിയിറങ്ങേണ്ടി വന്നു. ഗുരുവായൂരില്‍ നിന്നും കിലോമീറ്ററുകള്‍ മാറിയുള്ള വില്ലയില്‍ താമസം തുടങ്ങിയധികം കഴിയും മുമ്പേ വൈദ്യുതിയും വെള്ളവും നിലച്ചു. വിശദീകരണം തേടി ഗ്രാമപഞ്ചായത്തില്‍ എത്തിയപ്പോളാണ് വില്ല നിര്‍മ്മിച്ചിരിക്കുന്നത് പുറംമ്പോക്കിലാണെന്നും അനധികൃത നിര്‍മ്മാണമായതിനാല്‍ വീട്ടുനമ്പര്‍ നല്‍കുവാന്‍ ആകില്ലെന്നുമായിരുന്നു അധികൃതരുടെ നിലപാട്. ഗ്രാമപഞ്ചായത്തില്‍ നിന്നും കെട്ടിട നമ്പര്‍ ലഭിക്കാത്ത പക്ഷം വൈദ്യുതിക്കോ, വെള്ളത്തിനോ അപേക്ഷിക്കുവാന്‍ ആകില്ല. ഇവര്‍ വില്ല സ്പോണ്‍സര്‍ ചെയ്തവരെ സമീപിച്ചെങ്കിലും അവര്‍ കയ്യൊഴിയുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ വനിതാ കമ്മീഷനെ സമീപിച്ചത്. മ്യൂസിക്കില്‍ പോസ്റ്റ് ഗ്രജ്വേഷനും ഗ്രാജ്വേഷനും പൂര്‍ത്തിയായ അന്ധരായ മൂന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന ഗായക കുടുമ്പത്തിന്റെ പരിപാടി ചാനലില്‍ ഏറെ കാണികളെ ആകര്‍ഷിച്ചിരുന്നു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, വിവാദം, സാമൂഹ്യക്ഷേമം, സ്ത്രീ
ഇത്തരം വാര്‍ത്തകള്‍ സമൂഹത്തിനു മുംബില്‍ കൊന്ട് വരണം. ഏത് ചാനല്‍ ആണെന്ന് വ്യക്തമാക്കിയാല്‍ അവരുടെ തനി നിറം ജനങ്ങള്‍ക്ക് മനസ്സിലാക്കാം.
@ നസീഫ് : ഈ വാര്‍ത്തകള്‍ കൂടി വായിക്കുക : “റിയാലിറ്റി ഷോയുടെ റിയാലിറ്റി ” http://epathram.com/keralanews-2010/09/24/193106-reality-of-reality-shows.html അതു കഴിഞ്ഞ് ” സമ്മാന വിവാദം അര്‍ത്ഥശൂന്യം എന്ന് കൈരളി” എന്ന വാര്‍ത്ത കൂടി വായിച്ചാലും …!!!