ക്ഷേത്രത്തിലെ നിധിവിവരം അറിയാന്‍ ഇനി അഡ്വ.സുന്ദരരാജന്‍ ഇല്ല

July 18th, 2011

തിരുവനന്തപുരം: ശ്രാപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ക്കുള്ളിലെ നിധിയെ കുറിച്ച് ലോകമറിയുവാന്‍ ഇടവരുത്തിയ അഡ്വ. സുന്ദര രാജന്‍(70) അന്തരിച്ചു. പനി ബാധിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചയോടെ ആയിരുന്നു അന്ത്യം. അവിവാഹിതനായിരുന്നു. സംസ്കാരം പുത്തന്‍ കോട്ടെ ശ്മശാനത്തില്‍ നടത്തി. മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കൂടിയായ സുന്ദരരാജന്‍ ഇന്റലിജന്‍സ് ബ്യൂറോയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് ഐ.പി.എസ് ജോലി ഉപേക്ഷിച്ച് തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കി, അഭിഭാഷക വൃത്തിയിലേക്ക് തിരിഞ്ഞു. ഇടയ്ക്ക് ലോ കോളേജില്‍ വിസിറ്റിംഗ് പ്രൊഫസറായും ജോലി ചെയ്തിട്ടുണ്ട്. പ്രായാധിക്യത്തെ തുടര്‍ന്ന് ക്ഷേത്രപരിസരത്ത് ഭജനയും പ്രാര്‍ഥനയുമായി കഴിഞ്ഞു കൂടുകയായിരുന്നു.

സുന്ദരരാജന്‍ നടത്തിയ ദീര്‍ഘമായ നിയമപോരാട്ടങ്ങളാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറ തുറന്ന് അതിനകത്തെ സ്വത്തുക്കള്‍ പരിശോധിക്കുവാന്‍ ഇടവരുത്തിയത്. കേസുമായി മുന്നോട്ടു പോകുന്നതിന്റെ പേരില്‍ ഇദ്ദേഹത്തിനു ചില ഭീഷണികള്‍ ഉണ്ടായിരുന്നു. സുപ്രീംകോടതി നിയോഗിച്ച പരിശോധക സംഘം ഏതാനും നിലവറകള്‍ തുറക്കുകയും “നിധിയെ“ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തിരുന്നു. എന്നാല്‍ അവിടെ കണ്ടെത്തിയ ഉരുപ്പിടികളുടെ വിവരങ്ങള്‍ കോടതിക്ക് പുറത്ത് വിട്ടതിനെതിരെ സുന്ദരരജന്‍ ശക്തമായി വിയോജിച്ചിരുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാലിക്കറ്റ് വി.സി പദവി, മുസ്ലീം ലീഗ് പ്രതിസന്ധിയില്‍

July 18th, 2011

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ നിയമനം സംബന്ധിച്ച വിഷയം വിവാദമായതോടെ ആ സ്ഥാനത്തേക്ക് പുതിയ ആളെ നിര്‍ദേശിക്കാന്‍ കോഴിക്കോട്ട് ചേര്‍ന്ന മുസ്‌ലിംലീഗ് സംസ്ഥാനകമ്മിറ്റിയോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച പ്രതിസന്ധിയില്‍ നിന്നും തലയൂരാന്‍ ലീഗ് നേതൃത്വം തന്നെ നേരിട്ട് ഇടപെട്ടുകൊണ്ട് തീരുമാനം റദ്ദാക്കുകയായിരുന്നു. പ്ലസ്ടു പ്രിന്‍സിപ്പലായിരുന്ന വി.പി. അബ്ദുല്‍ഹമീദിനെ കാലികറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവിയിലേക്ക് നിര്‍ദ്ദേശിച്ചു കൊണ്ടുള്ള ലിസ്റ്റ്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരിച്ചയച്ചത്തിന്റെ പശ്ചാത്തലത്തിലാണ് ലീഗ് നേതൃത്വം നേരിട്ട് ഇടപെട്ടുകൊണ്ട് ഇത്തരമൊരു തീരുമാനമെടുത്തത്. ഇക്കാര്യത്തില്‍ വിശദീകരണമാരായാന്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിനെ സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. വൈസ്ചാന്‍ലര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ച വി.പി. അബ്ദുല്‍ഹമീദിനെ മാറ്റി പകരം അക്കാദമിക്ക് രംഗത്ത് മികവുള്ള മറ്റൊരാളെ കണ്ടെത്താന്‍ വിദ്യാഭ്യാസ മന്ത്രിയോടും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറോടും നിര്‍ദേശിച്ചതായി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ സംസ്ഥാന ജന. സെക്രട്ടറി ഇ.ടി. മുഹമ്മദ്ബഷീര്‍ പറഞ്ഞു. സെര്‍ച്ച് കമ്മിറ്റി അയച്ച ലിസ്റ്റ് മുഖ്യമന്ത്രി മടക്കിയെന്ന കാര്യം ശരിയല്ലെന്നും. മുഖ്യമന്ത്രിക്ക് ഇതു സംബന്ധിച്ച ഒരു ഫയലും പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

-

വായിക്കുക: ,

1 അഭിപ്രായം »

ലീഗിന്‌ അഞ്ചാം മന്ത്രിയാകാം : കെ. എം മാണി

July 18th, 2011

ന്യൂഡല്‍ഹി: മുസ്ലിംലീഗിന്‌ അഞ്ചാം മന്ത്രിസ്‌ഥാനം കൊടുക്കുന്നതില്‍ തന്റെ ഭാഗത്ത് നിന്നും ഒരു എതിര്‍പ്പുമില്ലെന്ന് കേരള കോണ്‍ഗ്രസിനേതാവും ധന മന്ത്രിയുമായ കെ. എം.മാണി പറഞ്ഞു. സംസ്‌ഥാന നിയമസഭയില്‍ ചീഫ്‌ വിപ്പ്‌ പദവി ലഭിച്ചതോടെ മൂന്നാം മന്ത്രിയെന്ന അവകാശ വാദം തങ്ങള്‍ ഉപേക്ഷിച്ചെന്നു അദ്ദേഹം വ്യക്‌തമാക്കി. മൂന്നാം മന്ത്രിസ്‌ഥാനം ചോദിച്ചെങ്കിലും ചീഫ്‌ വിപ്പ്‌ പദവി ലഭിച്ചതോടെ ആ പ്രശ്‌നവും പരിഹരിക്കപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദല്‍ഹിയില്‍ നടക്കുന്ന സംസ്‌ഥാന ധനമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസങ്ങളില്‍ യാത്രയിലായതിനാല്‍ മന്ത്രി പി.ജെ. ജോസഫിനെതിരായി ഉയര്‍ന്നു വന്ന എസ്‌.എം.എസ്‌. വിവാദത്തേക്കുറിച്ചും, പി. സി. ജോര്‍ജ്ജിന്റെ പങ്കിനെപ്പറ്റിയും തനിക്കൊന്നും അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

-

വായിക്കുക: , ,

1 അഭിപ്രായം »

വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട്

July 17th, 2011

vadakkumnatha-temple-elephants-epathram

തൃശ്ശൂര്‍: കര്‍ക്കിടകം ഒന്നിനോട് അനുബന്ധിച്ച് തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട് നടന്നു. ക്ഷേത്രാങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ആയിരുന്നു ആനകളെ നിരത്തി നിര്‍ത്തിയിരുന്നത്. ആനകള്‍ക്കും ഭക്തര്‍ക്കും ഇടയില്‍  മുള്ള് കൊണ്ട് വേലി  തീര്‍ത്തിരുന്നു.

ജില്ലക്കത്തും പുറത്തു നിന്നുമായി സ്വകാര്യ ഉടമകളുടേയും ദേവസ്വത്തിന്റേതുമായി നാല്പത്തി നാലോളം ആനകള്‍ പങ്കെടുത്തു. പുലര്‍ച്ച നടത്തിയ ഗണപതി ഹോമത്തിന്റെ പ്രസാദവും കരിമ്പ്, പഴം, ചോളം, ശര്‍ക്കര എന്നിവ കൂടാതെ പ്രത്യേകം തയ്യാറാക്കിയ ചോറുമാണ് ആനകള്‍ക്ക് നല്‍കിയത്.

മേല്‍‌ശാന്തി പുത്തന്‍ പള്ളി നമ്പൂതിരി കുട്ടിക്കൊമ്പന്‍ ചേറ്റുവ കണ്ണന് ആദ്യ ഉരുള നല്‍കി കൊണ്ട് ആനയൂട്ടിന് തുടക്കം കുറിച്ചു. തുടര്‍ന്ന് ഭക്തരും ആനകള്‍ക്ക് ഭക്ഷണം നല്‍കി. രാത്രി മുതല്‍ തുടരുന്ന കനത്തെ മഴയെ അവഗണിച്ചും ആയിരക്കണക്കിനു ഭക്തരും ആന പ്രേമികളുമാണ്  വടക്കുംനാഥ സന്നിധിയില്‍ എത്തിയിരുന്നത്. ആനയൂട്ട് കാണാന്‍ എത്തിയ വിദേശികള്‍ക്ക് ഇത് അവിസ്മരണീയ അനുഭവമായി മാറി. ഇത്രയധികം ആനകളെ ഒരുമിച്ചു കണ്ടതില്‍ അവര്‍ ആഹ്ലാദം പങ്കു വെച്ചു.

ബാസ്റ്റ്യന്‍ വിനയശങ്കര്‍, പാറമേക്കാവ് പദ്മനാഭന്‍, ചിറക്കല്‍ മഹാദേവന്‍, ശങ്കരന്‍ കുളങ്ങര മണികണ്ഠന്‍, ബാസ്റ്റ്യന്‍ വിനയസുന്ദര്‍, ഊക്കന്‍ കുഞ്ചു, ഇന്ദ്രജിത്ത്, കിരണ്‍ നാരായണന്‍ കുട്ടി (കോട്ടയം), ഗുരുജിയില്‍ അനന്തപത്മനാഭന്‍ (തിരുവനന്തപുരം) തുടങ്ങിയ ആനകള്‍ പങ്കെടുത്തപ്പോള്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, ഊട്ടോളി രാജഗോപാല്‍, നാണു എഴുത്തശ്ശന്‍ ശ്രീനിവാസന്‍, മംഗലാംകുന്ന് കര്‍ണ്ണന്‍ തുടങ്ങിയ പ്രമുഖരായ  ആനകള്‍ മദപ്പാടു മൂലവും മറ്റും പങ്കെടുത്തില്ല.

(വാര്‍ത്തയും ഫോട്ടോയും : അനീഷ് കൃഷ്ണന്‍ തൃശ്ശൂര്‍)

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം

July 15th, 2011

kerala-police-lathi-charge-epathram

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം. ആക്രമണത്തില്‍ മൂന്നു മാധ്യമ പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. തലസ്ഥാനത്ത് സി. എസ്. ഐ. സഭാ ആസ്ഥാനമായ പാളയം എല്‍. എം. എസ്. വളപ്പില്‍ വെച്ച് ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം ഉണ്ടായത്‌. കാരക്കോണം മെഡിക്കല്‍ കോളജില്‍ പ്രവേശനത്തിനു തലവരിപ്പണം നല്‍കിയ രക്ഷിതാവ് പരാതി നല്‍കാനായി രാവിലെ ബിഷപ്പ് ഹൗസിലെത്തി. പരാതി നല്‍കിയ ശേഷം തിരികെ വരുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ എഷ്യാനെറ്റ് ന്യൂസ് സംഘത്തെ സെക്യൂരിറ്റി ജീവനക്കാരന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ടര്‍ ശരത് കൃഷ്ണന്‍, ക്യാമറാമാന്‍ അയ്യപ്പന്‍, ഇന്ത്യാവിഷന്‍ തിരുവനന്തപുരം ബ്യൂറോ ചീഫ് മാര്‍ഷല്‍ വി. സെബാസ്റ്റ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ ബ്രാഞ്ച് എ. എസ്. ഐ. റസലിയന്‍, എ. ആര്‍. ക്യാമ്പിലെ ജോണ്‍ എന്നിവരെ സസ്‌പെന്റ് ചെയ്തു. സാമുവല്‍, ബിഷപ്പ് ഹൗസിലെ സെക്യൂരിറ്റി എഡ്വിന്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. കേരള പത്ര പ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ബിഷപ്പ് ഹൗസിലെത്തി. അക്രമികളെ പിടികൂടണമെന്നും ടേപ്പ് തിരികെ നല്‍കണ മെന്നുമാവശ്യപ്പെട്ടു പ്രതിഷേധ സമരം നടത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് ലാത്തി വീശിയപ്പോഴാണ് മാര്‍ഷലിന്റെ തലയ്ക്കു പരിക്കേറ്റത്. ഇതില്‍ പ്രതിഷേധിച്ചു മാധ്യമ പ്രവര്‍ത്തകര്‍ ബിഷപ്പ് ഹൗസ് കവാടം ഉപരോധിച്ചു. പ്രതിഷേധം ശക്തമായതോടെ ഐ. ജി. കെ. പത്മകുമാര്‍ സംഭവ സ്ഥലത്തെത്തി മാധ്യമ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി. മര്‍ദ്ദിച്ചവരെ സസ്‌പെന്റ് ചെയ്തതായും ടേപ്പ് ഉടന്‍ വീണ്ടെടുത്തു നല്‍കുമെന്നും പരസ്യമായി പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ അവിടെ നിന്ന് പിരിഞ്ഞ് നിയമ സഭയിലേയ്ക്കു മാര്‍ച്ച് നടത്തി. മാര്‍ച്ച് പൊലിസ് തടഞ്ഞതിനെ ത്തുടര്‍ന്ന് നിയമ സഭാ റോഡില്‍ മൂന്നു മണിക്കൂറോളം കുത്തിയിരിപ്പ് സമരം നടത്തി.

കെ. പി. സി. സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, കെ. പി. സി. സി. വക്താവ് എം. എം. ഹസന്‍, പി. ടി. തോമസ് എം. പി., പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍, ഉപ നേതാവ് കോടിയേരി ബാലകൃഷ്ണന്‍, ബി. ജെ. പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, എം. എല്‍. എ. മാരായ പി. സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, ശിവദാസന്‍ നായര്‍, വി. ഡി. സതീശന്‍, ടി. എന്‍. പ്രതാപന്‍, ജോസഫ് വാഴയ്ക്കന്‍, എം. എല്‍. എ. മാരായ വി. ശിവന്‍കുട്ടി, ഇ. പി. ജയരാജന്‍, വി. എസ്. സുനില്‍കുമാര്‍, ടി. വി. രാജേഷ്, പി. ശ്രീരാമകൃഷ്ണന്‍, ആര്‍. രാജേഷ് എന്നിവരും രാഷ്ട്രീയ പാര്‍ട്ടികളും യുവജന – വിദ്യാര്‍ഥി സംഘടനകളും സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സ്ഥലത്തെത്തിയിരുന്നു.

-

വായിക്കുക: , , , ,

1 അഭിപ്രായം »


« Previous Page« Previous « വി എസിന്റെ മകന്‍ അരുണ്‍കുമാറിന്റെ നിയമനം: അന്വേഷണം പ്രഖ്യാപിച്ചു
Next »Next Page » വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട് »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine