
- എസ്. കുമാര്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ചരമം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിവിധ കര്‍ഷക അവാര്‍ഡുകള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിതരണം ചെയ്തു. കൃഷിമന്ത്രി കെ. പി. മോഹനന്‍ അധ്യക്ഷത വഹിച്ചു. കൃഷിവകുപ്പിന്റെ കേരള കര്‍ഷകന്‍ മാസിക സൗജന്യമായി സ്‌കൂളുകള്‍ക്ക് നല്‍കുന്ന പദ്ധതിക്കും തുടക്കം കുറിച്ചു. 29,000 സ്‌കൂളുകള്‍ക്കാണ് മാസിക ലഭിക്കുക. കര്‍ഷകര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി മന്ത്രി കെ. എം. മാണി ഉദ്ഘാടനം ചെയ്തു. മറ്റ് പെന്‍ഷനുകള്‍ ലഭിക്കാത്ത രണ്ടുഹെക്ടറില്‍ താഴെ കൃഷിഭൂമിയുള്ള എല്ലാ കര്‍ഷകര്‍ക്കും 300 രൂപയുടെ പ്രതിമാസ പെന്‍ഷന് അര്‍ഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പതിനഞ്ച് ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് പദ്ധതി പ്രയോജനം ചെയ്യും. സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, മന്ത്രി വി.എസ്.ശിവകുമാര്‍, കെ. മുരളീധരന്‍ എം.എല്‍.എ, മേയര്‍ അഡ്വ. കെ.ചന്ദ്രിക, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രമണി പി. നായര്‍, കാര്‍ഷികോല്പാദന കമ്മീഷണര്‍ കെ. ജയകുമാര്‍, മൃഗസംരക്ഷണ ഡയറക്ടര്‍ ഡോ. ആര്‍. വിജയകുമാര്‍, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ കെ. പി. സരോജിനി, ഷാജിദാ നാസര്‍, ശ്രീലി ശ്രീധരന്‍, ലീലാമ്മ ഐസക്., സി.ആര്‍.രമേഷ് തുടങ്ങിയവര്‍ സംസാരിച്ചു
- ഫൈസല്‍ ബാവ
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്രമല്ല കുറ്റക്കാര്‍, വെറുതെ കേന്ദ്രത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാനതല കര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ യു. ഡി എഫ് സര്‍ക്കാര്‍ അഞ്ചു വര്‍ഷം മുമ്പ് തന്നെ എന്‍ഡോസള്‍ഫാന്‍ ഉപയോഗം കേരളത്തില്‍ നിരോധിച്ചിരുന്നു. അതിനു ശേഷം ഇവിടെ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഉത്തരവാദി സംസ്ഥാന സര്‍ക്കാരായിരിക്കും. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറല്ല. അതിന് പഠനമോ മറ്റ് റിപ്പോര്‍ട്ടുകളോ ഇനിയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കീടനാശിനി ക്ഷാമം പരിഹരിക്കാന്‍ ജൈവകീടനാശിനി ആവശ്യമാണ് ജൈവകീടനാശിനിയുടെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ ശ്രമിക്കും . തൃശ്ശൂര്‍ ജില്ലയിലെ കരിനിലകൃഷി വികസനത്തിന് കുട്ടനാട് പാക്കേജിന്റെ മാതൃകയില്‍ പ്രത്യേക പദ്ധതിക്കായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തും. രാഷ്ട്രീയ കൃഷി വികാസ് യോജന പ്രകാരം ആയിരം കോടി രൂപയെങ്കിലും സംസ്ഥാന വിഹിതം ലഭിക്കേണ്ടതുണ്ട്. കേന്ദ്ര പദ്ധതികള്‍ നേടിയെടുക്കുന്നതിനായി മന്ത്രിതല സംഘം ഞായറാഴ്ച ഡല്‍ഹിയിലേക്ക് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
- ഫൈസല്‍ ബാവ
വായിക്കുക: ആരോഗ്യം, കേരള രാഷ്ട്രീയം, പരിസ്ഥിതി
തിരുവനന്തപുരം: പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കേ തലസ്ഥാനത്ത് സി.പി.എമ്മില്‍ വിഭാഗീയത മൂര്‍ച്ഛിച്ച് പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്നും രാജി ഭീഷണി മുഴക്കി പ്രസ്താവനകളുമായി പരസ്യമായി രംഗത്ത് വന്നു. പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുള്ള വെഞ്ഞാറമൂട്ടില്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഒമ്പത് എല്‍.സി അംഗങ്ങളും പത്ത് ബ്രാഞ്ച് സെക്രട്ടറിമാരും ഉള്‍പ്പെടെ 185 അംഗങ്ങള്‍ രാജി പരസ്യമായി പ്രഖ്യാപിച്ചു. വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഏരിയാ കമ്മിറ്റിയംഗവുമായ എ.എം. റൈസിന്റെ നേതൃത്വത്തില്‍ 50 ഓളം പേരാണ് പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനം വിളിച്ച് രാജി പ്രഖ്യാപിച്ചത്. വി.എസ് അനുകൂലികള്‍ക്ക് ഭൂരിപക്ഷമുള്ള ലോക്കല്‍ കമ്മിറ്റി വിഭജിച്ചതിലൂടെ തലസ്ഥാനത്ത് വി. എസിന്റെ സ്വാധീനം കുറയ്ക്കാന്‍ ഔദ്യോഗിക പക്ഷം മുന്നോട്ട് വന്നതില്‍ പ്രതിഷേധിച്ചാണ് രാജി പ്രഖ്യാപനം. വി. എസ് അനുകൂലികള്‍ക്കെതിരെ എടുത്ത നടപടികളില്‍ വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. അനിത, ലോക്കല്‍ കമ്മിറ്റിയംഗവും അഡീഷനല്‍ ഗവ. പ്ലീഡറുമായ എസ്. വിജയകുമാര്‍, എല്‍.സി അംഗങ്ങളായ കെ. സോമന്‍, എന്‍. രാജേന്ദ്ര കുമാര്‍ , പി.എസ്. ഷിബു, ആര്‍. എസ്. ജയന്‍, എസ്.ആര്‍. വിനു, ജി. രാജേന്ദ്ര കുമാര്‍, ബി. വല്‍സല തുടങ്ങി പാര്‍ട്ടി വിടുന്ന 185 പേരുടെ പട്ടികയും ഹാജരാക്കി. ഇടതുപക്ഷ ആശയം ഉയര്‍ത്തിപ്പിടിച്ച് സ്വതന്ത്രരായി നില്‍ക്കാനാണ് തീരുമാനമെന്ന് റൈസ് വ്യക്തമാക്കി. ഭാവിതീരുമാനങ്ങള്‍ ആഗസ്റ്റ് 21ഓടെ തീരുമാനിക്കും. പിണറായി പക്ഷത്തെ ശക്തനായ കോലിയക്കോട് കൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റി പിടിച്ചെടുക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇതുവരെ വിജയിച്ചിരുന്നില്ല. 250ല്‍ കൂടുതല്‍ അംഗങ്ങളും 16ലധികം ബ്രാഞ്ചുകളുമുണ്ടെങ്കില്‍ ഒരു ലോക്കല്‍ കമ്മിറ്റിയെ വിഭജിക്കാമെന്ന സംസ്ഥാനസമിതി നിര്‍ദേശം മുതലെടുക്കാനുള്ള ഔദ്യോഗികപക്ഷ നീക്കമാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചത്. വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റിയെ വെഞ്ഞാറമൂട്, നെല്ലനാട് എല്‍. സികളായി വിഭജിക്കാനായിരുന്നു നീക്കം. നിലവിലെ ലോക്കല്‍ കമ്മിറ്റി ഇതിനെ എതിര്‍ത്തു.
-
വായിക്കുക: കേരള രാഷ്ട്രീയം, വിവാദം
കോഴിക്കോട്: വിവാദമായ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചു. കോഴിക്കോട്ട് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മന്ത്രിയെ ചോദ്യം ചെയ്യുന്നകാര്യമായിരുന്നു യോഗത്തിലെ മുഖ്യവിഷയം. എന്നാല്‍ കുഞ്ഞാലിക്കുട്ടിയെ എന്നു ചോദ്യം ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. വ്യവസായിയും കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവുമായ കെഎ റൗഫ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയതോടെയാണ് ഐസ്‌ക്രീം കേസിന് വീണ്ടും ചൂടുപിടിച്ചത്. റൗഫിന്റെ വെളിപ്പെടുത്തലിന് പിന്നാലെ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ കേസില്‍ വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിടുകയും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്യുകയായിരുന്നു.
രണ്ടാം അന്വേഷണത്തില്‍ കേസിലെ മുഖ്യ സാക്ഷിയായ സാമൂഹിക പ്രവര്‍ത്തക കെ അജിത, റൗഫ് എന്നിവരുള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തിരുന്നു.
-
വായിക്കുക: കേരള രാഷ്ട്രീയം, പീഡനം, പോലീസ്, സ്ത്രീ