കൊച്ചി: സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു പുതിയ റെക്കോഡിലേക്ക്. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ പവന്‍ വില 21280 രൂപയിലെത്തി പുതിയ റെക്കോഡിട്ടു. ഗ്രാമിന് 2660 രൂപയാണ് ഇന്നത്തെ വില. ആഗോള വിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും വില ഉയര്‍ത്തിയത്. സ്വര്‍ണത്തിന് സമീപ കാലത്ത് ഉയര്‍ന്ന ഏറ്റവും കൂടുതല്‍ തുകയാണിത്.
അമേരിക്കന്‍ തൊഴില്‍ മേഖല മാന്ദ്യത്തില്‍ തുടരുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ആഗോള വിപണിയില്‍ വില കുറയാന്‍ കാരണം. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് വീണ്ടും ഡിമാന്‍ഡ് വര്‍ധിച്ചു. അടുത്ത ദിവസങ്ങളിലായി സ്വര്‍ണ വില ഉയരാന്‍ ഇനിയും തന്നെയാണ് സാധ്യതയെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സാമ്പത്തികം