കോഴിക്കോട്: മന്ത്രി എം.കെ. മുനീറും യൂത്ത് ലീഗിന്റെ സംസ്ഥാന നേതാവ് കെ.എം.ഷാജിയും പലതവണ തങ്ങളുടെ സഹായം തേടിയതായി പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.അബ്ദുള്‍ ഹമീദ് പത്രസമ്മേളനത്തില്‍ പറഞ്ഞു. സഹായം തേടിയതിനു തെളിവുണ്ടെന്ന് പറഞ്ഞ അദ്ദെഹം പോപ്പുലര്‍ ഫ്രണ്ട് ഒരിക്കലും പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സഹായം തേടിയിട്ടില്ലെന്നും വ്യക്തമാക്കി. മുനീര്‍ തന്റെ പരാമര്‍ശങ്ങളിലൂടെ സ്വന്തം വിശ്വാസ്യത നഷ്ടമാക്കിയെന്നും വിശ്വാസ്യതയില്ലാത്തവരെ തള്ളണോ കൊള്ളണോ എന്ന കാര്യം ലീഗ് പരിശോധിക്കേണ്ടത് അവരുടെ ആഭ്യന്തര കാര്യമാണെന്നും അബ്ദുള്‍ ഹമദ് തുടര്‍ന്നു.
കഴിഞ്ഞ ദിവസം പുറത്തു വന്ന വിക്കിലീക്സ് വെളിപ്പെടുത്തലുകളില്‍ ഫ്രണ്ടിനേയും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയേയും ബന്ധപ്പെടുത്തി മന്ത്രി മുനീര്‍ അമേരിക്കന്‍ ഉദ്യൊഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞതിനെ കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നു. ഇത് വലിയ വിവാദമാകുകയും ചെയ്തു. തുടര്‍ന്ന് മുനീറും കുഞ്ഞാലിക്കുട്ടിയും മന്ത്രിസ്ഥാനം ഒഴിയണമെന്ന് സി.പി.എമ്മും, ബി.ജെ.പിയും ആവശ്യപ്പെട്ടു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍