പുസ്തകം : പ്രകൃതിയും കരുണയും
(ലേഖനങ്ങള്‍)
കെ അരവിന്ദാക്ഷന്‍
മണ്ണും ആകാശവും പുല്ലും പുഴയും മഴവില്ലും നഷ്ടപ്പെട്ട കൌമാര മനസ്സുകള്‍ക്ക് വേണ്ടി പ്രശസ്ത എഴുത്തുകാരനും ഗാന്ധിയനുമായ കെ. അരവിന്ദാക്ഷന്റെ ‘അമ്മയെ മറന്നു പോകുന്ന ഉണ്ണികള്‍’ എന്ന കൃതിയുടെ പുതിയ പതിപ്പാണ് ‘പ്രകൃതിയും കരുണയും’. രണ്ടു പതിറ്റാണ്ടിനു ശേഷവും ഈ പുസ്തകത്തില്‍ ഉന്നയിച്ച പ്രമേയങ്ങള്‍ക്ക് അന്നത്തെക്കാള്‍ ഏറെ ഇന്ന് പ്രസക്തിയുണ്ട് എന്നത് ഈ പുസ്തകത്തിന്റെ പ്രത്യേകതയാണ്. പടക്കോപ്പും പട്ടിണിയും, ക്ഷയിക്കുന്ന ജീവ വായു, ഭൂമി കുപ്പത്തൊട്ടിയല്ല, മരിക്കുന്ന ഭൂമി, ജീര്‍ണ്ണിക്കുന്ന മനുഷ്യന്‍, സംസ്കാരത്തിന്റെ ഉരക്കല്ല്, ടെക്നോളജിയും കൃഷിയും, മണ്ണും മനുഷ്യനും, ആരോഗ്യം ജീവന്റെ ജന്മാവകാശമാണ്, സമന്വയ ചക്രം, അമ്മയെ മറന്നു പോകുന്ന ഉണ്ണികള്‍, കാരുണ്യത്തിന്റെ ഉറവുകള്‍, കരുണയും ശാസ്ത്രവും തുടങ്ങിയ പന്ത്രണ്ട് ലേഖനങ്ങള്‍ അടങ്ങിയ ഈ ചെറിയ പുസ്തകം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കാന്‍ പാകത്തില്‍ ലളിതമായ ഭാഷയിലാണ് എഴുതിയിരിക്കുന്നത്. നാം ഓരോരുത്തരും വായിച്ചിരിക്കേണ്ടതും മറ്റുള്ളവരെ കൊണ്ട് വായിപ്പിക്കേണ്ടതുമാണ് ഈ പുസ്തകം. കുട്ടികള്‍ക്ക് സമ്മാനമായി നല്‍കാന്‍ പറ്റിയ ഒരു പുസ്തകമാണിത്.
പ്രകൃതിയും കരുണയും
(ലേഖനങ്ങള്‍)
കെ അരവിന്ദാക്ഷന്‍
പ്രസാധകര്‍: പൂര്‍ണോദയ ബുക്ക് ട്രസ്റ്റ്, പൂര്‍ണോദയ ഭവന്‍, കൊച്ചി, 682 018
വില: 30 രൂപ
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: eco-friendly, nature