Saturday, August 6th, 2011

ഇനി വേണ്ട…

hiroshima day epathram

മനുഷ്യന് പൂര്‍ണ്ണമായി ഇനിയും വഴങ്ങിയിട്ടില്ലാത്ത ആണവ സാങ്കേതിക വിദ്യ ആരുടെയൊക്കെയോ വ്യാപാര താല്പര്യങ്ങള്‍ക്ക് വേണ്ടി ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളുടെ മേല്‍ ആരൊക്കെയോ കൂട്ട് കൂടി അടിച്ചേല്‍പ്പിക്കുമ്പോള്‍ ഇതെല്ലാം തങ്ങളെ എങ്ങനെ ബാധിക്കും എന്ന് പോലും അറിയാതെ എല്ലാറ്റിനും കയ്യടിക്കുന്ന ജനത്തിന് ഒരു മുന്നറിയിപ്പാകട്ടെ ഈ ദിനം

1945 ആഗസ്റ്റ് ആറിന് അമേരിക്കയുടെ “ലിറ്റില്‍ ബോയ്” എന്ന ഓമന പ്പേരില്‍ അറിയപ്പെടുന്ന അണു ബോംബ് ഹിരോഷിമയില്‍ 140,000 പേരെയാണ് നിമിഷ നേരം കൊണ്ട് ചാരം പോലും അവശേഷി പ്പിക്കാതെ ഭൂമുഖത്ത് നിന്ന് ആവിയാക്കി കളഞ്ഞത്, ജന്തു സസ്യ ജാലങ്ങളുടെ കണക്കുകള്‍ പുറമെ.

യുദ്ധം തുടര്‍ കഥയാവുകയും യുദ്ധത്തിന്റെ രൂപത്തിലും ഭാവത്തിലും മാറ്റം വരികയും, യുദ്ധ മുതലാളിമാരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ലോകം മുഴുവനുമുള്ള വിഭവങ്ങള്‍ വെട്ടി പ്പിടിക്കാന്‍ വെമ്പല്‍ കൊള്ളുന്ന സാമ്രാജ്യത്വം, വിഭവങ്ങള്‍ കുന്നു കൂട്ടുകയും അതിനെതിരെ നില്‍ക്കുന്ന രാജ്യങ്ങളെ അനാവശ്യ യുദ്ധങ്ങളിലേക്ക് വലിച്ചിഴക്കുകയും ചെയ്യുന്നു.

ഇനിയൊരു യുദ്ധം വേണ്ട
ഹിരോഷിമകളിനി വേണ്ട
നാഗസാക്കികളിനി വേണ്ട
പട്ടിണി കൊണ്ടു മരിക്കും കോടി കുട്ടികളലമുറ കൊള്‍കേ
കോടികള്‍ കൊണ്ടും ബോംബുണ്ടാക്കാന്‍ കാടന്മര്‍ക്കേ കഴിയൂ…

ഇനി വേണ്ട ഇനി വേണ്ട
ഇനിയൊരു യുദ്ധം വേണ്ടിവിടെ…

ആണവ വിദ്യയും വേണ്ടിവിടെ.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

 • കല്ലേൻ പൊക്കുടൻ അന്തരിച്ചു
 • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
 • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
 • കൂടംകുളം ഇന്നു മുതൽ
 • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
 • അമേരിക്കൻ ചെർണോബിൽ ചോരുന്നു
 • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
 • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
 • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
 • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
 • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
 • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
 • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
 • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
 • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
 • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
 • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
 • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
 • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
 • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

 • © e പത്രം 2010