കൂടംകുളം : ആണവ നിലയത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ “വിദേശ” സഹായം പറ്റിയാണ് ഇത് ചെയ്യുന്നത് എന്ന് അധികൃതര്‍ പറഞ്ഞത് പരിഹാസ്യമാണ് എന്ന് കെ. രാമചന്ദ്രന്‍, കെ. സഹദേവന്‍, എന്‍. സുബ്രഹ്മണ്യന്‍, ഫാദര്‍ അഗസ്റ്റിന്‍, സജീര്‍ എ. ആര്‍. എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ആണവ പ്രസ്ഥാനങ്ങള്‍ നടത്തി കൊണ്ടുപോവാന്‍ വിദേശ സഹായം തേടി നടക്കുകയും, ഇന്ത്യന്‍ ജനതയുടെ സുരക്ഷിതത്വത്തിന് പുല്ലു വില കല്‍പ്പിച്ചു കൊണ്ട് വിദേശ റിയാക്ടറുകള്‍ വാങ്ങാന്‍ ഓടി നടന്നവര്‍ ഇപ്പോള്‍ ജനകീയ പ്രക്ഷോഭത്തെ പരാജയപ്പെടുത്താന്‍ ഇത്തരം ബാലിശമായ വാദങ്ങളുമായി രംഗത്തിറങ്ങുന്നത് പരിഹാസ്യമാണ്.
ഫുക്കുഷിമ ദുരന്തത്തിന് ശേഷവും ഇവര്‍ കാണിക്കുന്ന ധിക്കാര പരമായ സമീപനത്തിന് ജനം മാപ്പ് നല്‍കില്ല. ആണവോര്‍ജ്ജ കമ്മീഷന്‍ പോലെയുള്ള അത്യന്തം അപകടകാരിയായ പ്രസ്ഥാനങ്ങളുടെ തലപ്പത്ത് ഇത്തരക്കാര്‍ ഇരിക്കുന്നത് നമ്മുടെ രാഷ്ട്രത്തിനു തന്നെ നാണക്കേടാണ് എന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
- ജെ.എസ്.