കൊല്‍ക്കത്ത : ഊര്‍ജ്ജ ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക് വേണ്ടത് ശുദ്ധമായ ഊര്‍ജ്ജമാണെന്നും സൌരോര്‍ജ്ജവും ആണവോര്‍ജ്ജവും ശുദ്ധമായ ഊര്‍ജ്ജമാണെന്നും ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി എ. പി. ജെ, അബ്ദുല്‍ കലാം പ്രസ്താവിച്ചു. കൂടംകുളം ആണവ നിലയം താന്‍ സന്ദര്‍ശിച്ചു. ഏറ്റവും ആധുനിക സജ്ജീകരണങ്ങള്‍ ആണ് അവിടെ ഉള്ളത്. അവിടെ ഒരുക്കിയിരിക്കുന്ന ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങള്‍ താന്‍ കണ്ടു ബോദ്ധ്യപ്പെട്ടു. വൈദ്യുത ഗ്രിഡിലേക്ക് 2000 മെഗാ വാട്ട് വൈദ്യുതി ലഭ്യമാക്കാന്‍ ശേഷിയുണ്ട് കൂടംകുളം ആണവ പദ്ധതിയ്ക്ക്. ഇവിടത്തെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് തനിക്ക് സംശയമൊന്നുമില്ല. കൂടംകുളത്ത് ആണവ നിലയത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരെ താന്‍ കണ്ടു. ചിലരുമായി സംസാരിക്കുകയും ചെയ്തു. ഇതേ കുറിച്ച് ഇനിയും ആരോട് വേണമെങ്കിലും സംസാരിക്കുവാനും താന്‍ തയ്യാറാണ് എന്നും അദ്ദേഹം അറിയിച്ചു.
- ജെ.എസ്.