ഭൂമിക്ക് വേണ്ടി ഒത്തുചേരുക

April 22nd, 2012

climate-change-epathram
ഇന്ന് ലോക ഭൗമദിനം പരിസ്ഥിതിയെ പറ്റിയുള്ള ചിന്ത നമുക്കുള്ളില്‍ നിന്നും എങ്ങിനേയോ ചോര്‍ന്നു പോ‍യിരിക്കുന്നു. ചുട്ടു പൊള്ളുന്ന ഭൂമിയെ പറ്റി ചിന്തിക്കാന്‍ ആര്‍ക്കും ഇന്ന് നേരമില്ല. പ്രകൃതിയുടെ സന്തുലിതാ വസ്ഥയെ തകര്‍ക്കുന്ന തരത്തില്‍ ഹിമാലയ, സൈബീരിയ, ആര്‍ട്ടിക്ക് മേഖലകളിലെ ഹിമ പാളികള്‍ ഉരുകി കൊണ്ടിരിക്കു കയാണ്, ഇതു മൂലം സമുദ്ര നിരപ്പ് ഉയരുകയും ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തി നടിയിലാവും, തീര പ്രദേശങ്ങളും ചെറു ദ്വീപുകളും കടലിനടിയിലാകാം ഒപ്പം ആഗോള താപനത്തിന്റെ (Global Warming) ദുരന്ത ഫലങ്ങള്‍ ലോ‍കത്തിന്റെ പല ഭാഗങ്ങളിലായി പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു. ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയതോടെ മനുഷ്യനും മറ്റു ജീവ ജാലങ്ങളും അതിജീവിക്കാ നാവാതെ ഉരുകി ഇല്ലാതാവും. ആഗോള താപന ഫലമായി സമുദ്ര നിരപ്പ് ഇനിയും ഉയര്‍ന്നേക്കാം.
പ്രകൃതി ദുരന്തങ്ങള്‍ അടിക്കടി ഉണ്ടാകുന്നു. ഭൂകമ്പങ്ങളും‍, സുനാമിയും ഭൂമിയിലെ ജീവനെ ഇല്ലാതാക്കുന്നു. യുദ്ധങ്ങള്‍, തീവ്രവാദം, അധിനിവേശം എന്നിവയാല്‍ ആയുധങ്ങള്‍ തുപ്പുന്ന വിഷം പാരിസ്ഥിതികമായ നിരവധി പ്രശ്നങ്ങള്‍ക്ക് വഴി വെക്കുന്നു. ഇതിനെ പറ്റിയൊന്നും ആകുലതയില്ലാത്ത ചിലര്‍ പുതിയ അധിനിവേശ ഇടം തേടുന്നു. ഭൂമി അതിന്റെ ഏറ്റവും ദുരിത പൂര്‍ണമായ കാലഘട്ട ത്തിലൂടെയാണ് നീങ്ങി കൊണ്ടിരിക്കുന്നത്. ഇതേ നില തുടര്‍ന്നാല്‍ വരും നാളുകള്‍ കൂടുതല്‍ കറുത്തതാകുമെ ന്നതില്‍ ആര്‍ക്കും സംശയം വേണ്ട. ഈ ഓര്‍മ്മപ്പെടുത്തലാണ് ഭൂമിക്ക്‌ വേണ്ടി ഒത്തുചേരുക എന്ന ആശയത്തിലൂടെ ഈ ഭൗമദിനവും നല്‍കുന്നത്.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേരള ജൈവ കര്‍ഷക സമിതി സംസ്ഥാന സംഗമം

April 21st, 2012

water-act-india-epathram
എടപ്പാള്‍: കേരള ജൈവ കര്‍ഷക സമിതി ഇരുപതാമത്‌  സംസ്ഥാന സംഗമം മെയ്‌ 11, 12, 13 (1187 മേടം  28,29,30) തിയ്യതികളില്‍ മലപ്പുറം ജില്ലയിലെ എടപ്പാള്‍ വള്ളത്തോള്‍ വിദ്യാ പീഠത്തില്‍ വെച്ചു നടക്കും, മൂന്നു ദിവസം നീട് നില്‍ക്കുന്ന സംഗമത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പരിസ്ഥിതി പഠനം, വ്യക്തിത്വ വികസനം‌, വിത്ത് സംരക്ഷണവും പരിപാലനവും എങ്ങനെ തുടങ്ങിയ ക്ലാസുകള്‍ ഉണ്ടായിരിരിക്കും. സെമിനാറുകള്‍, കൃഷിയനുഭവങ്ങള്‍, പാരിസ്ഥിതിക സമരാനുഭവങ്ങള്‍, കലാ-സാംസ്കാരിക പരിപാടികള്‍,  കൂടാതെ നാട്ടു ഭക്ഷ പ്രദര്‍ശനം, ഔഷധ സസ്യ പ്രദര്‍ശനം, ഫോട്ടോ പ്രദര്‍ശനം, നാടന്‍ വിത്തുകള്‍, തൈകള്‍ എന്നിവയുടെ പ്രദര്‍ശനം – വില്പന , പുസ്തക പ്രദര്‍ശനം, നല്ല ഭക്ഷണം പ്രസ്ഥാനം കൃഷി ചെയ്ത  രാസവളം കീടനാശിനി എന്നിവ ഉപയോഗിക്കാത്ത കാര്‍ഷിക വിഭവങ്ങളുടെ നാട്ടുചന്ത, കേരളത്തിലെ വിവിധ ഇടങ്ങളിലുള്ള ജൈവ കര്‍ഷകര്‍ ഉത്പാദിപ്പിച്ച ഫലസസ്യങ്ങളുടെ പ്രദര്‍ശനം, ബാല കര്‍ഷക സംഗമം എന്നിവയും ഉണ്ടായിരിക്കും . കൂടുതല്‍ വിവരങ്ങള്‍ക്ക് 8086821374, 9747737331, 9037675741 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

“വെളിച്ചം ഉണ്ടാകട്ടെ”

March 31st, 2012

earth-hour-2012-epathram

മാര്‍ച്ച് 31 ശനിയാഴ്ച രാത്രി 8:30ന് ലോകത്തെ പ്രശസ്തമായ പല ഇടങ്ങളിലും എര്‍ത്ത്‌ അവര്‍ 2012 ആചരണത്തിന്റെ ഭാഗമായി വൈദ്യുത ദീപങ്ങള്‍ കണ്ണുചിമ്മും. അമേരിക്കയിലെ എമ്പയര്‍ സ്റ്റേറ്റ്‌ ബില്‍ഡിംഗ് മുതല്‍ ചൈനയിലെ വന്‍ മതില്‍ വരെ ലോകമെമ്പാടുമുള്ള സുപ്രധാന സ്ഥലങ്ങളില്‍ അത്യാവശ്യമല്ലാത്ത വൈദ്യുത ദീപങ്ങള്‍ അണയ്ക്കും.

വേള്‍ഡ്‌ വൈല്‍ഡ്‌ ലൈഫ്‌ ഫണ്ടിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഭൌമ മണിക്കൂര്‍ ആചരണം ലോകമാകമാനമുള്ള ജനങ്ങളെ മാര്‍ച്ച് 31ന് ഒരു മണിക്കൂര്‍ അവരവരുടെ പ്രദേശത്തെ സമയത്ത് രാത്രി 8:30 മുതല്‍ 9:30 വരെയുള്ള സമയത്ത്‌ വൈദ്യുത ദീപങ്ങള്‍ അണയ്ക്കുവാന്‍ ആഹ്വാനം ചെയ്യുന്നു. പരിസ്ഥിതിയ്ക്ക് സഹായകരമായ പ്രവര്‍ത്തിക്ക് പിന്തുണയും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് അവബോധവും വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്‌ഷ്യം.

ഇത്തവണ ഭൌമ മണിക്കൂര്‍ ആചരണത്തില്‍ അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രവും തങ്ങളുടെ വിളക്കുകള്‍ അണച്ചു കൊണ്ട് പങ്കെടുക്കും. ഭൂമി ഇരുട്ടില്‍ ആഴുന്നത് ബഹിരാകാശ കേന്ദ്രത്തിലെ അന്തേവാസികള്‍ ശൂന്യാകാശത്ത് നിന്ന് നോക്കി കാണും.

2007ല്‍ ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് ആദ്യമായി ഭൌമ മണിക്കൂര്‍ ആചരിച്ചത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇത് ലോകത്തിലെ നാനാ ഭാഗങ്ങളില്‍ ആചരിക്കപ്പെടുകയുണ്ടായി. കഴിഞ്ഞ വര്‍ഷം 135 രാഷ്ട്രങ്ങളിലായി 5200 പട്ടണങ്ങള്‍ ഈ ഉദ്യമത്തിന്റെ ഭാഗമായി. ഇത്തവണ 147 രാജ്യങ്ങള്‍ പങ്കെടുക്കും എന്നാണ് കരുതപ്പെടുന്നത്.

ഈ ഭൌമ മണിക്കൂറില്‍ ഇതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാര്‍ ആക്കേണ്ട ചുമതല കൂടിയുണ്ട്. വൈദ്യുത ദീപങ്ങള്‍, ടെലിവിഷന്‍ , കമ്പ്യൂട്ടര്‍ തുടങ്ങിയവ വന്‍ തോതില്‍ വൈദ്യുതി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കുട്ടികള്‍ക്ക്‌ പറഞ്ഞു മനസ്സിലാക്കി കൊടുക്കുക. ഇതില്‍ ഏതെങ്കിലും ഒന്ന് ഓഫ് ചെയ്‌താല്‍ ഭൂമി ഉല്‍പ്പാദിപ്പിക്കുന്ന ഹരിത ഗൃഹ വാതകത്തിന്റെ അളവില്‍ 45 കിലോ കുറവ്‌ വരും എന്ന് അവര്‍ക്ക്‌ പറഞ്ഞു കൊടുക്കുക. 45 കിലോ എന്നുവെച്ചാല്‍ എത്ര അധികമാണ് എന്ന് വ്യക്തമാക്കാന്‍ ഇത് ഏതാണ്ട് 18 പൊതിയ്ക്കാത്ത തേങ്ങയുടെ അത്രയും വരും എന്ന് കൂടി പറഞ്ഞു കൊടുക്കുക. അവരുടെ പ്രവര്‍ത്തിയുടെ അനന്തര ഫലത്തിന്റെ വ്യാപ്തി മനസ്സിലാക്കുന്നതോടെ കുട്ടികളില്‍ വൈദ്യുതി സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന ശീലം വളരുക തന്നെ ചെയ്യും.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അബുദാബിയില്‍ കുട്ടികള്‍ക്കായി പരിസ്ഥിതി ക്യാമ്പ്‌

March 26th, 2012

biodiversity-year

അബുദാബി: പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യം മനസ്സിലാക്കുന്നതിനും, കുട്ടികളെ പ്രകൃതിയുമായി കൂടുതല്‍ അടുപ്പിക്കാനും ഉദ്ദേശിച്ചുകൊണ്ട് ഫ്രണ്ട്സ്‌ ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌ അബുദാബി ചാപ്ടറിന്റെ ആഭിമുഖ്യത്തില്‍, യു എ യി യിലെ 4 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ഏകദിന പരിസ്ഥിതി ക്യാമ്പ്‌ സംഘടിപ്പിക്കുന്നു.

30-03-2012 വെള്ളിയാഴ്ച രാവിലെ 9 മണിമുതല്‍ വൈകിട്ട് 5 മണിവരെ അബുദാബി കോര്‍ണിഷ് ഫാമിലി പാര്‍ക്കില്‍ വച്ച് നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും താഴെ കാണുന്ന നമ്പരുകളില്‍ ബന്ധപ്പെടുക. ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി., അബുദാബി ചാപ്റ്റര്‍. സുനില്‍. -0505810907, ജയാനന്ദ്- 0503116734, മണികണ്ഠന്‍- 0552209120, ധനേഷ്കുമാര്‍ 0507214117, കുഞ്ഞിലത്ത്‌ ലക്ഷ്മണന്‍ 0507825809

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ന് ലോക കാലാവസ്ഥാ ദിനം

March 23rd, 2012

climate-change-epathramആഗോള താപന വര്‍ദ്ധനവിനെ പറ്റി നിരവധി ചര്‍ച്ചകള്‍ ഉണ്ടാകുന്ന സമകാലിക അവസ്ഥയില്‍ ഈ ദിനത്തിന് അതിന്റേതായ പ്രസക്തിയുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ദുരന്തങ്ങള്‍ ഉണ്ടായി കൊണ്ടിരിക്കുന്നു. പ്രകൃതിയെ മനുഷ്യന് നിയന്ത്രിക്കാന്‍ കഴിയില്ലെന്ന സത്യത്തെ മറന്നു കൊണ്ട് നാം പ്രകൃതിയെ ചൂഷണം ചെയ്യാന്‍ തുടങ്ങിയപ്പോളാണ് പ്രകൃതി കൂടുതല്‍ സംഹാര താണ്ഡവമാടിതുടങ്ങിയത് ഇതില്‍ നിന്നൊന്നും പഠിക്കാതെ വീണ്ടും വീണ്ടും നാം ഭൂമിയെ ക്രൂശിക്കുന്നു, അന്തരീക്ഷത്തിലേക്ക് വിഷപ്പുക തുറന്നു വിടുന്നു  ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയങ്ങളില്‍ നിന്നും ആണവ വികിരണങ്ങള്‍ അന്തരീക്ഷത്തിലേക്കും സമുദ്രത്തിലേക്കും കലര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ്  ഇന്ത്യയില്‍ ജോതാപൂരില്‍ ആണവ നിലയത്തിനെതിരെ മുറവിളി കൂട്ടുന്ന ജനങ്ങളെ സര്‍ക്കാര്‍ അടിച്ചൊതുക്കുന്നു. കൂടംകുളത്ത് പഴഞ്ചന്‍ റഷ്യന്‍ ആണവ വിദ്യയെ വാനോളം പുകഴ്ത്തി വലിയ വികസനമെന്ന പേരില്‍ ഒരു ജനതയെ അടിച്ചൊതുക്കി പുതിയ ആണവ നിലയം തുറക്കാന്‍ ഒരുങ്ങുന്നത്. ഏറെ സാങ്കേതിക മികവു പുലര്‍ത്തുന്ന ജപ്പാന്‍ ഇക്കാര്യത്തില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്നു. ചെര്‍ണോബിലിനേക്കാള്‍ വലിയ അപകടാവസ്ഥ ഇവിടെയും നിലനില്‍ക്കുന്നു. എന്നിട്ടും നാം പഠിക്കുന്നില്ലല്ലോ?
ഇടവപ്പാതി തിമിര്‍ത്തു പെയ്താലും വരളുന്ന കേരളം, ഹരിതാഭ മായ നമ്മുടെ കൊച്ചു കേരളം ഇനിയുള്ള നാളുകള്‍ ചുട്ടുപൊള്ളുന്ന മാസങ്ങള്‍ ആയിരിക്കും. കാറ്റും കൊടുങ്കാറ്റും ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ മാറി മാറി താണ്ഡവം ആടികൊണ്ടിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടെന്ന് നാം പൊങ്ങച്ചം പറയുന്ന കൊച്ചു കേരളത്തില്‍ പോലും കാലാവസ്ഥ വ്യതിയാനത്തിന്റെ അലയൊലി ബാധിച്ചു തുടങ്ങിയിരിക്കുന്നു. പ്രകൃതിയിലേക്ക് മടങ്ങുകയല്ലാതെ നമുക്ക്‌ മറ്റൊരു പോംവഴി ഇല്ല എന്ന സത്യത്തെ മൌലിക വാദമായി കാണുന്ന നമുക്കിടയില്‍ ഈ ദിനം ഒരോര്‍മ്മപ്പെടുത്തലാണ്. മാര്‍ച്ച്‌ 23 ലോക കാലാവസ്ഥ ദിനം…

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

2 of 8123...Last »

« Previous Page« Previous « ജല കാൽപ്പാട് കുറയ്ക്കുക
Next »Next Page » അബുദാബിയില്‍ കുട്ടികള്‍ക്കായി പരിസ്ഥിതി ക്യാമ്പ്‌ »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010