ആഗോള താപനത്തെക്കുറിച്ച് ബോധവാന്മാ രാക്കുന്ന തിനായി സംഘടിപ്പിക്കുന്ന എര്‍ത്ത് ഹവര്‍ യജ്ഞത്തില്‍ യു.എ.ഇ. യും പങ്കു ചേരുന്നു. ഇന്ന് രാത്രി എട്ടര മണി മുതല്‍ ഒന്‍പതര മണി വരെയുള്ള ഒരു മണിക്കൂര്‍ നേരം വിളക്കുകള്‍ അണച്ചാണ് ബോധവത്ക്കരണ യജ്ഞം സംഘടിപ്പിക്കുന്നത്. വേള്‍ഡ് വൈഡ് ഫണ്ടിന്‍റെ എര്‍ത്ത് ഹവര്‍ ആചരണത്തിന്റെ ഭാഗമായി നടക്കുന്ന ബോധ വല്‍ക്കരണ യജ്ഞത്തില്‍ ഇത്തവണ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയും, മറ്റ് പ്രധാന കെട്ടിടങ്ങളായ ബുര്‍ജുല്‍ അറബും, ജുമേറ ബീച്ച് ഹോട്ടലും അടക്കം ഒട്ടേറെ കെട്ടിടങ്ങള്‍ പുറത്തുള്ള എല്ലാ വിളക്കുകളും അണച്ച് പരിപാടിയുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമേ ദുബായ് ബീച്ച് റോഡില്‍ ദുബായ് വൈദ്യുതി വകുപ്പിന്റെ നേതൃത്വത്തില്‍ വിളക്കേന്തിയ ഒരു ജാഥയും സംഘടിപ്പിക്കുന്നുണ്ട്.
വെളിച്ചത്തിനായി ഇരുട്ട് – എര്‍ത്ത് അവറില്‍ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടവും പങ്കെടുക്കും
March 27th, 2010- ജെ.എസ്.
വായിക്കുക: campaigns, electricity, important-days, power
ഏറ്റവും വലിയ കക്കൂസ് ക്യൂവുമായി ലോക ജല ദിനം
March 22nd, 2010മാര്‍ച്ച് 22 ലോക ജല ദിനമായി ലോകമെമ്പാടും ഇന്റര്‍നെറ്റിലും ആചരിക്കുന്നു. ഐക്യ രാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ ആചരിക്കപ്പെടുന്ന ഈ ദിനത്തില്‍ ശുദ്ധ ജലത്തിന്റെ പ്രാധാന്യത്തെ പറ്റിയും ജലം സംരക്ഷിക്കേണ്ടുന്നതിന്റെ ആവശ്യകതയെ പറ്റിയും ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായുള്ള ശ്രമങ്ങളാണ് നടക്കുന്നത്. “ആരോഗ്യമുള്ള ലോകത്തിനായി ശുദ്ധ ജലം” എന്ന വിഷയമാണ് 2010ലെ ലോക ജല ദിനത്തിന്റെ മുഖ്യ വിഷയമായി ഐക്യ രാഷ്ട സഭ തെരഞ്ഞെടുത്തത്. ഐക്യ രാഷ്ട്ര സഭയുടെ കണക്ക് പ്രകാരം 1.1 ബില്യണ്‍ ജനങ്ങള്‍ക്ക് കുടിക്കുവാന്‍ ശുദ്ധ ജലം ലഭ്യമല്ല. ജല ദൌര്‍ലഭ്യം മൂലം പ്രതിദിനം 4000 കുട്ടികള്‍ മരണപ്പെടുന്നു. പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള ജലം പോലും ലഭിക്കാതെ കഷ്ട്ടപ്പെടുന്ന പതിനായിരങ്ങളുടെ പ്രശ്നത്തിലേക്ക് ജന ശ്രദ്ധ തിരിച്ചു വിടാനായി ലോക വ്യാപകമായി ലോക ജല ദിനത്തിന്റെ ഭാഗമായി കക്കൂസ് ക്യൂ വുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും നീളമേറിയ കക്കൂസ് ക്യൂവില്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നായി പതിനായിരക്കണക്കിനു ആളുകള്‍ പങ്കെടുക്കും. ഈ ക്യൂ ഗിന്നസ് ബുക്കിലും ഇടം പിടിക്കും എന്ന് കരുതപ്പെടുന്നു. ഈ ക്യൂവില്‍ നിങ്ങള്‍ക്ക് സ്ഥാനം പിടിക്കാന്‍ ആയില്ലെങ്കിലും അടുത്ത മാസം വാഷിംഗ്ടണില്‍ നടക്കുന്ന ആഗോള സമ്മേളനത്തില്‍ സമര്‍പ്പിക്കുന്ന ഹരജിയില്‍ നിങ്ങള്‍ക്കും ഭാഗമാകാം. ഇതിനായി നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ കക്കൂസ് ക്യൂവില്‍ നിങ്ങളുടെ പേര്‍ രജിസ്റ്റര്‍ ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക. ഓണ്‍ലൈന്‍ ക്യൂവില്‍ പങ്കെടുക്കുന്നവരുടെ പേരുകള്‍ ലോക നേതാക്കളെ ഈ വിഷയത്തില്‍ സമ്മര്‍ദ്ദം ചെലുത്താനായി സംഘടിപ്പിക്കുന്ന ആഗോള സമ്മേളനത്തില്‍ സമര്‍പ്പിക്കപ്പെടുന്ന ഭീമ ഹരജിയില്‍ ചേര്‍ക്കുന്നതാണ്.
- ഓര്‍ത്തു വെയ്ക്കാന്‍ ചില ജലയറിവുകള്‍ – ഫൈസല്‍ ബാവ
- ജലത്തിനു പറയാനുള്ളത് – മധു കാനായി
- ജല യുദ്ധങ്ങള്‍ വരുന്ന വഴി!
- ജെ.എസ്.
വായിക്കുക: campaigns, important-days, water
e പത്രം ജല ദിന കാമ്പെയിന്‍ സംഘടിപ്പിക്കുന്നു
March 10th, 2010മാര്‍ച്ച് 22 – ലോക ജല ദിനം. ലോക ജല ദിനത്തോടനുബന്ധിച്ച് e പത്രം ഒരു e-കാമ്പെയിന്‍ സംഘടിപ്പിക്കുന്നു. “Save Water, Save Nature” എന്ന ആശയത്തെക്കുറിച്ച് മൂന്ന് A4 പേപ്പറില്‍ കവിയാതെയുള്ള ലേഖനങ്ങള്‍ waterday അറ്റ് epathram ഡോട്ട് com എന്ന ഈമെയില്‍ വിലാസത്തില്‍ മാര്‍ച്ച് 20ന് മുന്‍പ് അയക്കുക. വിശദ വിവരങ്ങള്‍ക്ക് 055 4316860, 050 7322932 എന്നീ നമ്പരുകളില്‍ വിളിക്കുക.
- ജെ.എസ്.
വായിക്കുക: campaigns, important-days, water
ഒരു ഓര്‍മ്മപ്പെടുത്തല്‍
September 14th, 2008ചില കാര്യങ്ങള്‍ തീര്‍ച്ചയായും വീണ്ടും വീണ്ടും ഓര്‍മപ്പെടു ത്തേണ്ടതുണ്ട്, മഹാന്മാര്‍ പറഞ്ഞത്, ചില പഠനങ്ങള്‍, ചില പ്രസംഗങ്ങള്‍ അങ്ങിനെ പലതും, അത്തരം ഒരു ഓര്‍മപ്പെടുത്തലാണ് ഈ വായന. ബ്രസീലിലെ റിയോഡി ജനീറോയില്‍ നടന്ന ഐക്യ രാഷ്ട്ര പരിസ്ഥിതി വികസന സമ്മേളനമായ ഭൌമ ഉച്ചകോടിയെ അഭിമുഖീകരിച്ച് കാനഡയില്‍ നിന്നെത്തിയ പന്ത്രണ്ടു വയസ്സുകാരിയായ സെവേന്‍ സുസുകി നടത്തിയ പ്രസംഗം ലോകം ശ്വാസമടക്കി പിടിച്ച് ശ്രദ്ധാപൂര്‍വ്വം കേട്ടു നിന്നു. ലോകത്തെ അഞ്ചു മിനിറ്റ് നിശ്ശബ്ദമാക്കിയ പെണ്‍കുട്ടി എന്നാണ് സെവേന്‍ സുസുക്കി പിന്നീട് അറിയപ്പെട്ടത്.
“ഞാനും എന്റെ കൂട്ടുകാരനും എണ്ണായിരം കിലോമീറ്റര്‍ താണ്ടി കാനഡയില്‍നിന്നും വന്നത് നിങ്ങള്‍ മുതിര്‍ന്നവരുടെ ജീവിത രീതി മാറ്റണമെന്ന് അഭ്യഥിക്കാനാണ്, ലോകത്തെ ങ്ങുമുള്ള പട്ടിണി കൊണ്ട് പരവശരായ പതിനായിര ക്കണക്കിന് കുഞ്ഞുങ്ങള്‍ക്കു വേണ്ടി സംസാരിക്കാനാണ്, ഭൂമിയില്‍ മരിച്ചു വീഴുന്ന പതിനായിര ക്കണക്കിന് മൃഗങ്ങളുടെ ദൈന്യത അറിയിക്കാനാണ്. പത്തോ ഇരുപതോ കൊല്ലം കഴിഞ്ഞാല്‍ നിങ്ങള്‍, മുതിര്‍ന്നവര്‍ ഈ ഭൂമിയോട് വിട പറയും. പിന്നെ ഇവിടെ ജീവിക്കാനുള്ളത് ഞങ്ങള്‍ ഇളം തലമുറയാണ്. അതിനാല്‍ വരും തലമുറക്കു വേണ്ടിയെങ്കിലും നിങ്ങള്‍ ഭൂമിയെ രക്ഷിക്കുക. ഓസോണ്‍ പാളിയില്‍ നിങ്ങളേല്പിച്ച തുളകള്‍ കാരണം എനിക്കിപ്പോള്‍ പുറത്തിറങ്ങി നടക്കാന്‍ പേടിയാണ്, വായുവില്‍ എന്തൊക്കെ രാസ വസ്തുക്കള്‍ ഉണ്ടെന്ന റിയാത്തതിനാല്‍ ശ്വസിക്കാന്‍ ഭയമാണ്. നിങ്ങള്‍ക്ക് അന്തരീക്ഷം നന്നാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, നശിപ്പിക്കാതി രിക്കുകയെങ്കിലും ചെയ്യുക.”
- ജെ.എസ്.
വായിക്കുക: campaigns, global-warming, green-people
- a-sujanapal
- accident
- agriculture
- animals
- awards
- birds
- campaigns
- climate
- court
- crime
- dams
- diseases
- eco-friendly
- eco-system
- electricity
- forest
- global-warming
- gm-crops
- green-initiatives
- green-people
- health
- important-days
- living-beings
- mangroves
- medical
- nature
- nuclear
- obituary
- pesticide
- plastic
- poetry
- pollution
- power
- protest
- solar
- struggle
- technology
- toxins
- tragedy
- vandana-shiva
- victims
- water
- wild