ചില കാര്യങ്ങള്‍ തീര്‍ച്ചയായും വീണ്ടും വീണ്ടും ഓര്‍മപ്പെടു ത്തേണ്ടതുണ്ട്, മഹാന്മാര്‍ പറഞ്ഞത്, ചില പഠനങ്ങള്‍, ചില പ്രസംഗങ്ങള്‍ അങ്ങിനെ പലതും, അത്തരം ഒരു ഓര്‍മപ്പെടുത്തലാണ് ഈ വായന. ബ്രസീലിലെ റിയോഡി ജനീറോയില്‍ നടന്ന ഐക്യ രാഷ്ട്ര പരിസ്ഥിതി വികസന സമ്മേളനമായ ഭൌമ ഉച്ചകോടിയെ അഭിമുഖീകരിച്ച് കാനഡയില്‍ നിന്നെത്തിയ പന്ത്രണ്ടു വയസ്സുകാരിയായ സെവേന്‍ സുസുകി നടത്തിയ പ്രസംഗം ലോകം ശ്വാസമടക്കി പിടിച്ച് ശ്രദ്ധാപൂര്‍വ്വം കേട്ടു നിന്നു. ലോകത്തെ അഞ്ചു മിനിറ്റ് നിശ്ശബ്ദമാക്കിയ പെണ്‍കുട്ടി എന്നാണ് സെവേന്‍ സുസുക്കി പിന്നീട് അറിയപ്പെട്ടത്.
“ഞാനും എന്റെ കൂട്ടുകാരനും എണ്ണായിരം കിലോമീറ്റര്‍ താണ്ടി കാനഡയില്‍നിന്നും വന്നത് നിങ്ങള്‍ മുതിര്‍ന്നവരുടെ ജീവിത രീതി മാറ്റണമെന്ന് അഭ്യഥിക്കാനാണ്, ലോകത്തെ ങ്ങുമുള്ള പട്ടിണി കൊണ്ട് പരവശരായ പതിനായിര ക്കണക്കിന് കുഞ്ഞുങ്ങള്‍ക്കു വേണ്ടി സംസാരിക്കാനാണ്, ഭൂമിയില്‍ മരിച്ചു വീഴുന്ന പതിനായിര ക്കണക്കിന് മൃഗങ്ങളുടെ ദൈന്യത അറിയിക്കാനാണ്. പത്തോ ഇരുപതോ കൊല്ലം കഴിഞ്ഞാല്‍ നിങ്ങള്‍, മുതിര്‍ന്നവര്‍ ഈ ഭൂമിയോട് വിട പറയും. പിന്നെ ഇവിടെ ജീവിക്കാനുള്ളത് ഞങ്ങള്‍ ഇളം തലമുറയാണ്. അതിനാല്‍ വരും തലമുറക്കു വേണ്ടിയെങ്കിലും നിങ്ങള്‍ ഭൂമിയെ രക്ഷിക്കുക. ഓസോണ്‍ പാളിയില്‍ നിങ്ങളേല്പിച്ച തുളകള്‍ കാരണം എനിക്കിപ്പോള്‍ പുറത്തിറങ്ങി നടക്കാന്‍ പേടിയാണ്, വായുവില്‍ എന്തൊക്കെ രാസ വസ്തുക്കള്‍ ഉണ്ടെന്ന റിയാത്തതിനാല്‍ ശ്വസിക്കാന്‍ ഭയമാണ്. നിങ്ങള്‍ക്ക് അന്തരീക്ഷം നന്നാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, നശിപ്പിക്കാതി രിക്കുകയെങ്കിലും ചെയ്യുക.”
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: campaigns, global-warming, green-people
ശ്വസിക്കുവാൻ ഭയപ്പെടുന്ന ഒരു തലമുറയെ കുറിച്ചു ചിന്തിക്കുവാൻ ഈ വാക്കുകൾ ധാരാളം. എന്നാൽ ഇതു ചെവിക്കൊള്ളുവാൻ അമേരിക്കയടക്കം ഉള്ള വമ്പന്മാർ തയ്യാറാകുമോ? സ്വർണ്ണം നിർമ്മിക്കുവാൻ വലിയ തോതിൽ പരിസ്ഥിതിമലിനീകരണം ആണ് നടത്തപ്പെടുന്നത്.സ്വർണ്ണഭ്രമം മൂത്ത് നടക്കുന്ന കേരളത്തിൽ പെൺനുങ്ങൾ ഇതുവല്ലതും അറിയുന്നുണ്ടോ? സ്വർണ്ണം നിർമ്മിക്കാൻ മാത്രമല്ല അതിൽ നിന്നും പുതിയ ഉരുപ്പിടികൾ നിർമ്മിക്കുമ്പോളും ധാരാളം വായുമലിനീകരണം നടക്കുന്നുണ്ട്.