കൂടംകുളം ആണവ നിലയത്തിനെതിരെ ബ്രിട്ടീഷ്‌ എംപിമാര്‍

May 19th, 2012

koodamkulam1
ലണ്ടന്‍: കൂടംകുളം ആണവ നിലയത്തിന്റെ നിര്‍മ്മാണം അടിയന്തിരമായി നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് ബ്രിട്ടീഷ്‌ എം. പിമാര്‍ പ്രധാന മന്ത്രി മന്‍മോഹന്‍സിങ്ങിനും തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയ്ക്കും കത്തയച്ചു. ആണവോര്‍ജ്ജ ഏജന്‍സിയുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഈ നിര്‍മ്മാണം തുടരുന്നതെന്നും സുനാമി പോലുള്ള പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ ഈ നിലയത്തിനു കഴിയില്ലെന്നും കൂടംകുളം സ്ഥിതി ചെയ്യുന്നത് സുനാമി ഭീഷണിയുള്ള തീരത്താണ് എന്നും കത്തില്‍ പറയുന്നു. ആണവ നിലയത്തിനെതിരെ സമര രംഗത്തുള്ള ഗ്രാമീണരായ ജനങ്ങളോട്‌ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട്‌ മനുഷ്യാവകാശ ലംഘനമാണ് എന്നും ഈ നിലപാടില്‍ ആശങ്കയുണ്ടെന്നും അതിനാല്‍ ഈ നിലപാടില്‍ നിന്നും പിന്തിരിയണമെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജപ്പാന്‍ ആണവ നിലയങ്ങള്‍ അടയ്ക്കുന്നു, ഇന്ത്യ തുറക്കുന്നു

May 5th, 2012

koodankulam nuclear plant-epathram

ടോക്യോ: ജപ്പാനില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന അവസാനത്തെ ആണവ റിയാക്ടറും അടച്ചു പൂട്ടിയപ്പോള്‍ ഇന്ത്യയില്‍ കൂടംകുളം ആണവ നിലയം ഒരു മാസത്തിനകം തുറന്നു പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു. ജപ്പാനിലെ ഹൊക്കൈഡോ പ്രവിശ്യയിലെ തൊമാരി നിലയത്തിലെ മൂന്നാം റിയാക്ടർ ശനിയാഴ്ച്ച അടച്ചതോടെ ജപ്പാനില്‍ ആകെയുള്ള 50 ആണവ റിയാക്ടറുകളില്‍ അവസാനത്തേതാണ് അടച്ചു പൂട്ടിയത്. ഇതോടെ 1970തിന് ശേഷം ആദ്യമായി ജപ്പാന്‍ ആണവോര്‍ജ്ജമില്ലാത്ത നാടായി. ഈ വാര്‍ത്ത അറിഞ്ഞ ഉടന്‍ ജപ്പാന്‍ ജനത ടോക്യോയിലെ തെരുവില്‍ ആഹ്ലാദ പ്രകടനം നടത്തി.

കഴിഞ്ഞ വര്‍ഷം ഉണ്ടായ സുനാമിയില്‍ ഫുക്കുഷിമ ആണവ നിലയം തകര്‍ന്നതോടെ  ആണവോര്‍ജ്ജം ആപത്താണെന്ന സത്യം മനസിലാക്കി പല രാജ്യങ്ങളും ആണവോര്‍ജ്ജ പദ്ധതികള്‍ ഉപേക്ഷിക്കുകയോ നിറുത്തി വെയ്ക്കുകയോ ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യയില്‍ കാര്യങ്ങള്‍ മറിച്ചാണ് നടന്നത്. ഫുക്കുഷിമ ദുരന്തത്തിന് ശേഷം കൂടംകുളം ആണവ നിലയം എങ്ങിനെയും പ്രവര്‍ത്തിപ്പിക്കുമെന്ന വാശിയിലാണ് നമ്മുടെ ഭരണകൂടം. കൂടംകുളത്ത് ഉദയ കുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെ ഭരണകൂടവും ചില മാധ്യമങ്ങളും ചേര്‍ന്ന് അടിച്ചൊതുക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ വീര്യം ഒട്ടും ചോര്‍ന്നു പോകാതെ കുട്ടികളും സ്ത്രീകളും അടങ്ങിയ ഗ്രാമീണര്‍ നടത്തുന്ന ജീവന്റെ സമരം തുടരുകയാണ്. ഒരു വശത്ത്  അധികാരികളും കോര്‍പറേറ്റ് ശക്തികളും മറുവശത്ത് പാവങ്ങളായ ഗ്രാമീണ ജനതയും.

fukushima-nuclear-cleanup-epathram

ജപ്പാന്‍ ഈ നശിച്ച വിദ്യയെ ഇല്ലാതാന്‍ ശ്രമിക്കുമ്പോള്‍ നാമത് കൂടുതല്‍ ഉല്പാദിപ്പിക്കാന്‍ ശ്രമിക്കുന്നു. ജപ്പാനില്‍ ആണവ നിലയം പൂട്ടിയതിന് അവര്‍ ആഹ്ലാദ പ്രകടനം നടത്തുന്നു. നമ്മുടെ പ്രഥമ പൌരനായ പ്രമുഖന്‍ പോലും കൂടംകുളം നിലയം വരണമെന്ന് വാദിക്കുന്നു. ജപ്പാനില്‍ ആണവ നിലയങ്ങള്‍ പ്രവര്‍ത്തനം നിറുത്തുമ്പോള്‍ രാജ്യത്തെ വ്യവസായ മേഖലയെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ പഴയ വൈദ്യുതി നിലയങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ വൈദ്യുതി കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നമ്മുടെ നിര്‍ദേശങ്ങള്‍ കൂടംകുളം തുറന്നേ മതിയാകൂ എന്നും.

എന്തൊരു വൈരുദ്ധ്യം!

- ഫൈസല്‍ ബാവ

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

കൂടംകുളം ആണവ നിലയത്തോട് എതിര്‍പ്പില്ലെന്ന് ശ്രീലങ്ക

April 17th, 2012

koodankulam nuclear plant-epathram

കൊളംബോ:ഊര്‍ജാവശ്യത്തിനു സ്വന്തം ഭൂപ്രദേശത്ത് ആണവ നിലയം സ്ഥാപിക്കാന്‍ ഇന്ത്യയ്ക്ക് എല്ലാ അവകാശങ്ങളുമുണ്ട് അതിനാല്‍ കൂടംകുളം ആണവ നിലയത്തോട് എതിര്‍പ്പില്ലെന്നു ശ്രീലങ്ക. കൂടംകുളം നിലയം തങ്ങള്‍ക്കു ഭീഷണിയെന്നു ലങ്കന്‍ ഊര്‍ജ മന്ത്രി ചമ്പിക രണവക പ്രസ്താവിച്ചതിന്‍റെ പശ്ചാത്തലത്തില്‍ ആണവോര്‍ജ അഥോറിറ്റിയുടെ വിശദീകരണം.യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ കൂടംകുളം നിലയമുയര്‍ത്തുന്ന വികിരണ ഭീഷണിയെക്കുറിച്ചു ശ്രീലങ്ക പരാതിപ്പെടുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ലങ്കന്‍ ആണവോര്‍ജ അഥോറിറ്റി ചെയര്‍മാന്‍ ആര്‍. എല്‍ വിജയവര്‍ദ്ധന വ്യക്തമാക്കി. നിലവില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ അംഗങ്ങളാണ് ഇരു രാജ്യങ്ങളും.
ഐ. എ. ഇ. എ. ചെയര്‍മാനൊപ്പം രണവകയും കൂടംകുളം നിലയം സന്ദര്‍ശിച്ചിരുന്നു.ഏതെങ്കിലും തരത്തില്‍ ആണവ ചോര്‍ച്ചയുണ്ടായാല്‍ എന്തു നടപടി സ്വീകരിക്കും, ഇന്ത്യ എന്തു സഹായം നല്‍കും തുടങ്ങിയ കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ചു ചര്‍ച്ച നടത്തുമെന്നും ലങ്കന്‍ ആണവോര്‍ജ അതോറിറ്റി പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

“വെളിച്ചം ഉണ്ടാകട്ടെ”

March 31st, 2012

earth-hour-2012-epathram

മാര്‍ച്ച് 31 ശനിയാഴ്ച രാത്രി 8:30ന് ലോകത്തെ പ്രശസ്തമായ പല ഇടങ്ങളിലും എര്‍ത്ത്‌ അവര്‍ 2012 ആചരണത്തിന്റെ ഭാഗമായി വൈദ്യുത ദീപങ്ങള്‍ കണ്ണുചിമ്മും. അമേരിക്കയിലെ എമ്പയര്‍ സ്റ്റേറ്റ്‌ ബില്‍ഡിംഗ് മുതല്‍ ചൈനയിലെ വന്‍ മതില്‍ വരെ ലോകമെമ്പാടുമുള്ള സുപ്രധാന സ്ഥലങ്ങളില്‍ അത്യാവശ്യമല്ലാത്ത വൈദ്യുത ദീപങ്ങള്‍ അണയ്ക്കും.

വേള്‍ഡ്‌ വൈല്‍ഡ്‌ ലൈഫ്‌ ഫണ്ടിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഭൌമ മണിക്കൂര്‍ ആചരണം ലോകമാകമാനമുള്ള ജനങ്ങളെ മാര്‍ച്ച് 31ന് ഒരു മണിക്കൂര്‍ അവരവരുടെ പ്രദേശത്തെ സമയത്ത് രാത്രി 8:30 മുതല്‍ 9:30 വരെയുള്ള സമയത്ത്‌ വൈദ്യുത ദീപങ്ങള്‍ അണയ്ക്കുവാന്‍ ആഹ്വാനം ചെയ്യുന്നു. പരിസ്ഥിതിയ്ക്ക് സഹായകരമായ പ്രവര്‍ത്തിക്ക് പിന്തുണയും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് അവബോധവും വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്‌ഷ്യം.

ഇത്തവണ ഭൌമ മണിക്കൂര്‍ ആചരണത്തില്‍ അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രവും തങ്ങളുടെ വിളക്കുകള്‍ അണച്ചു കൊണ്ട് പങ്കെടുക്കും. ഭൂമി ഇരുട്ടില്‍ ആഴുന്നത് ബഹിരാകാശ കേന്ദ്രത്തിലെ അന്തേവാസികള്‍ ശൂന്യാകാശത്ത് നിന്ന് നോക്കി കാണും.

2007ല്‍ ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് ആദ്യമായി ഭൌമ മണിക്കൂര്‍ ആചരിച്ചത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇത് ലോകത്തിലെ നാനാ ഭാഗങ്ങളില്‍ ആചരിക്കപ്പെടുകയുണ്ടായി. കഴിഞ്ഞ വര്‍ഷം 135 രാഷ്ട്രങ്ങളിലായി 5200 പട്ടണങ്ങള്‍ ഈ ഉദ്യമത്തിന്റെ ഭാഗമായി. ഇത്തവണ 147 രാജ്യങ്ങള്‍ പങ്കെടുക്കും എന്നാണ് കരുതപ്പെടുന്നത്.

ഈ ഭൌമ മണിക്കൂറില്‍ ഇതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാര്‍ ആക്കേണ്ട ചുമതല കൂടിയുണ്ട്. വൈദ്യുത ദീപങ്ങള്‍, ടെലിവിഷന്‍ , കമ്പ്യൂട്ടര്‍ തുടങ്ങിയവ വന്‍ തോതില്‍ വൈദ്യുതി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കുട്ടികള്‍ക്ക്‌ പറഞ്ഞു മനസ്സിലാക്കി കൊടുക്കുക. ഇതില്‍ ഏതെങ്കിലും ഒന്ന് ഓഫ് ചെയ്‌താല്‍ ഭൂമി ഉല്‍പ്പാദിപ്പിക്കുന്ന ഹരിത ഗൃഹ വാതകത്തിന്റെ അളവില്‍ 45 കിലോ കുറവ്‌ വരും എന്ന് അവര്‍ക്ക്‌ പറഞ്ഞു കൊടുക്കുക. 45 കിലോ എന്നുവെച്ചാല്‍ എത്ര അധികമാണ് എന്ന് വ്യക്തമാക്കാന്‍ ഇത് ഏതാണ്ട് 18 പൊതിയ്ക്കാത്ത തേങ്ങയുടെ അത്രയും വരും എന്ന് കൂടി പറഞ്ഞു കൊടുക്കുക. അവരുടെ പ്രവര്‍ത്തിയുടെ അനന്തര ഫലത്തിന്റെ വ്യാപ്തി മനസ്സിലാക്കുന്നതോടെ കുട്ടികളില്‍ വൈദ്യുതി സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന ശീലം വളരുക തന്നെ ചെയ്യും.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സൗരോര്‍ജ്ജ ഓടുകള്‍ കേരളത്തില്‍ വികസിപ്പിച്ചു

February 26th, 2012

solar-energy-storage-tile-epathram

കൊച്ചി : ലോകത്തിലെ ആദ്യത്തെ സൌരോര്‍ജ്ജ ഓടുകള്‍ വികസിപ്പിച്ചു കൊണ്ട് കേരളത്തിലെ ഒരു സംഘം ഗവേഷകര്‍ പ്രകൃതി സൌഹൃദ ഊര്‍ജ്ജ ഉല്‍പ്പാദന രംഗത്ത്‌ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. കൊച്ചിയിലെ അമൃത സെന്റര്‍ ഫോര്‍ നാനോ സയന്‍സസിലെ 40 ഓളം വരുന്ന ഗവേഷകരുടെ സംഘമാണ് നൂതനമായ ഈ സൌരോര്‍ജ്ജ പാനല്‍ വികസിപ്പിച്ചെടുത്തത്. ശാന്തി നായര്‍, വിനോദ് ഗോപാല്‍ എന്നീ ഗവേഷകരുടെ നേതൃത്വത്തില്‍ വികസിപ്പിച്ച ഈ സൌരോര്‍ജ്ജ ഓടുകളുടെ പ്രത്യേകത ഇതില്‍ തന്നെ ഊര്‍ജ്ജം സംഭരിക്കുവാന്‍ കഴിയും എന്നതാണ്.

സാധാരണ സൌരോര്‍ജ്ജ പാനലുകള്‍ സൗരോര്‍ജ്ജം വൈദ്യുതിയായി പരിവര്‍ത്തനം ചെയ്യുകയും അവയെ സംഭരണ ബാറ്ററികളില്‍ പിന്നീടുള്ള ആവശ്യത്തിനായി സംഭരിക്കുകയും ചെയ്യുമ്പോള്‍ അമൃത സ്മാര്‍ട്ട് എന്ന പേരില്‍ ഇവര്‍ വികസിപ്പിച്ച സൌരോര്‍ജ്ജ ഓടുകളില്‍ തന്നെ ഊര്‍ജ്ജ സംഭരണത്തിനും ഉള്ള സംവിധാനമുണ്ട്. ഇതിനാല്‍ വിലകൂടിയ ബാറ്ററികളുടെ ആവശ്യം ഒഴിവാക്കാനാകും. 4 മണിക്കൂര്‍ സൂര്യ പ്രകാശം ഏല്‍ക്കുന്ന ഈ സൌരോര്‍ജ്ജ ഓടുകള്‍ക്ക് ലാപ്ടോപ്പുകള്‍ ചാര്‍ജ്‌ ചെയ്യാനും രണ്ടു മണിക്കൂര്‍ കൊണ്ട് മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനും കഴിയും. ഏഴു ദിവസം വരെ ഇവയ്ക്ക് ഊര്‍ജ്ജം സംഭരിച്ചു വെയ്ക്കുവാനുള്ള കഴിവുമുണ്ട്. 200 ഗ്രാം ഭാരമുള്ള ഇവ ഒരു വര്‍ഷത്തിനകം വിപണിയില്‍ എത്തിക്കാനാകും എന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.

ഏറണാകുളം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ സംഘടിപ്പിച്ച നാനോ സോളാര്‍ 2012 എന്ന അന്താരാഷ്‌ട്ര സമ്മേളനത്തിലാണ് ഈ നേട്ടം അനാവരണം ചെയ്യപ്പെട്ടത്‌.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 212

« Previous « കൂടംകുളം സമരത്തിനെതിരെ അമേരിക്കയും റഷ്യയും മന്‍മോഹന്‍ സിങ്ങും കൈകോര്‍ക്കുന്നു
Next Page » നദീസംയോജനം : കേരളം നിയമോപദേശം തേടി »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010