റാസല്‍ ഖൈമയില്‍ ഇന്ത്യന്‍ നിക്ഷേപം വര്‍ധിപ്പിക്കുമെന്ന്

October 6th, 2009

റാസല്‍ ഖൈമയില്‍ ഇന്ത്യന്‍ നിക്ഷേപം വര്‍ധിപ്പിക്കുമെന്ന് റാസല്‍‍‍ഖൈമ കിരീടാവകാശിയും ഉപഭരണാധികാരിയും യൂണിവാഴ്സിറ്റി ചാന്‍സിലറുമായ ഷേഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി പറഞ്ഞു. റാസല്‍ ഖൈമയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. ഇന്ത്യക്കാര്‍ക്കുള്ള തൊഴില്‍ അവസരങ്ങളും വര്‍ദ്ധിപ്പിക്കുമെന്നും അദേഹം പറഞ്ഞു.

ഇടിഎ ആസ്ക്കോണിന്‍റെയും റാസല്‍‍‍ഖൈമ സര്‍ക്കാറിന്‍റേയും സംയുക്ത സംരംഭമായ റാക്ക് മെഡിക്കല്‍ ആന്‍റ് ഹെല്‍ത്ത് സര്‍വീസ് യൂണിവേഴ്സിറ്റി ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് യൂണിവാഴ്സിറ്റി ചാന്‍സിലര്‍ കൂടിയായ ഷേഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ഇക്കാര്യം അറിയിച്ചത്. ഇടിഎ എംഡി സലാഹുദ്ദീന്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

ഫ്ലൈ ദുബായ് ഖത്തറിലേക്ക് സര്‍വീസ് ആരംഭിക്കുന്നു

October 6th, 2009

ദുബായിയുടെ ആദ്യ ബജറ്റ് എയര്‍ലൈനായ ഫ്ലൈ ദുബായ് ഖത്തറിലേക്ക് സര്‍വീസ് ആരംഭിക്കുന്നു. ഈ മാസം 18 മുതലാണ് ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് ഈ വിമാക്കമ്പനി സര്‍വീസ് തുടങ്ങുന്നത്. ദിവസവും രണ്ട് സര്‍വീസുകള്‍ വീതം ഖത്തറിലേക്ക് ഉണ്ടാകുമെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ദുബായില്‍ നിന്ന് ദോഹയിലേക്ക് വണ്‍ വേ ടിക്കറ്റിന് ടാക്സ് അടക്കം 200 ദിര്‍ഹമാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. ഫ്ലൈ ദുബായ് ഇപ്പോള്‍ ഏഴ് റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നുണ്ട്

-

അഭിപ്രായം എഴുതുക »

സിറ്റി സ്‍‍കേപ്പ് ദുബായില്‍ ആരംഭിച്ചു

October 6th, 2009

റിയല്‍ എസ്റ്റേറ്റ് മേഖലയുടെ ഏറ്റവും വിലിയ പ്രദര്‍ശനമായ സിറ്റി സ്‍‍കേപ്പ് ദുബായില്‍ ആരംഭിച്ചു. ദുബായ് കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. സാമ്പത്തിക മാന്ദ്യത്തിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ തവണത്തെ തിളക്കം പ്രദര്‍ശനത്തിനില്ല.

-

അഭിപ്രായം എഴുതുക »

ജീമാര്‍ട്ടില്‍ സ്വീറ്റ്സിന്‍റേയും ഫര്‍ണീച്ചറിന്‍റേയും ഡിപ്പാര്‍ട്ട്മെന്‍റ് ഉദ്ഘാടനം

October 1st, 2009

റിയാദിലെ ജീമാര്‍ട്ടില്‍ സ്വീറ്റ്സിന്‍റേയും ഫര്‍ണീച്ചറിന്‍റേയും ഡിപ്പാര്‍ട്ട്മെന്‍റ് ഉദ്ഘാടനം ചെയ്തു. അബ്ദുല്ല അല്‍ സലാം ഉദ്ഘാടനം നിര്‍വഹിച്ചു. ലോകോത്തര നിലവാരമുള്ള ഫര്‍ണീച്ചറും സ്വീറ്റ്സും മിതമായ നിരക്കില്‍ നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടര്‍ മഹറൂഫ് ചെമ്പ പറഞ്ഞു.

-

അഭിപ്രായം എഴുതുക »

ബഹ് റൈനില്‍ സൗത്ത് പാര്‍ക്കിന്‍റെ പുതിയ റസ്റ്റോറന്‍റ്

September 17th, 2009

ബഹ്റിനിലെ പ്രമുഖ റസ്റ്റോറന്‍റായ സൗത്ത് പാര്‍ക്കിന്‍റെ പുതിയ റസ്റ്റോറന്‍റ് ഉദ്ഘാടനം നടന്നു. ബഹ്റിനിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ്ജ് ജോസഫ് ഉദ്ഘാടനം ചെയ്തു. ജോര്‍ജ്ജ് ഫിലിപ്പിന് നല്‍കി ഫാ. സജി താന്നിമൂട്ടില്‍ ആദ്യവില്‍പ്പന നിര്‍വഹിച്ചു. സി.സി.ഐ.എ ചെയര്‍മാന്‍ ജോണ്‍ ഐപ്പ്, ബഹ്റിന്‍ കേരളീയ സമാജം പ്രസിഡന്‍റ് പി.വി മോഹന്‍ കുമാര്‍, രാജു കല്ലുപുറം, ജയിംസ് കൂടല്‍, എബ്രഹാം ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഗസല്‍ സന്ധ്യയും നടന്നു.

-

അഭിപ്രായം എഴുതുക »

24 of 83« First...1020...232425...3040...Last »

« Previous Page« Previous « ജെ.ആര്‍.ജി ഇന്‍റര്‍നാഷണല്‍ ക്ലയന്‍റ് സെഗ്രഗേറ്റഡ് ബാങ്ക് അക്കൗണ്ട് സിസ്റ്റം
Next »Next Page » ജീമാര്‍ട്ടില്‍ സ്വീറ്റ്സിന്‍റേയും ഫര്‍ണീച്ചറിന്‍റേയും ഡിപ്പാര്‍ട്ട്മെന്‍റ് ഉദ്ഘാടനം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine