യു.എ.ഇയിലെ ജെ.ആര്‍.ജി ഇന്‍റര്‍നാഷണല്‍ ക്ലയന്‍റ് സെഗ്രഗേറ്റഡ് ബാങ്ക് അക്കൗണ്ട് സിസ്റ്റം ആരംഭിച്ചു. ഇത്തരത്തിലുള്ള ഒരു ട്രേഡിംഗ് സൊലൂഷ്യന്‍ നല്‍കുന്നത് ഇതാദ്യമായാണെന്ന് കമ്പനി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദുബായില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മനാ അല്‍ മക്തൂം പുതിയ സംവിധാനത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. ജെ.ആര്‍.ജി ഇന്‍റര്‍നാഷണല്‍ ചെയര്‍മാനും എം.ഡിയുമായ ഹസ ബിന്‍ മുഹമ്മദ് യഹ്യ മുഹമ്മദ്, എക്സികുട്ടീവ് ചെയര്‍മാന്‍ അഹമ്മദ് ബിന്‍ സുലായം, ഡയറക്ടറും സി.ഇ.ഒയുമായ സജിത് കുമാര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.



യു.എ.ഇ. യിലെ അല്‍ ഐന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ടെക്പ്രൊ സൊലൂഷ്യന്‍’ കമ്പനിയുടെ അബുദാബിയിലെ ബ്രാഞ്ച്, ഇലക്ട്രാ സ്ട്രീറ്റില്‍ എല്‍ഡോറാഡോ സിനിമയ്ക്കു സമീപം തുറന്നു പ്രവര്‍ത്തന മാരംഭിച്ചു. ഓഫീസ് ഫ്ലാറ്റുകളിലും, വില്ലകളിലെയും സെക്യൂരിറ്റി ക്യാമറകള്‍, സ്പെഷ്യല്‍ അലാറം, ഫയര്‍ അലാറം, തുടങ്ങിയവ നിര്‍മ്മിച്ചു ഇന്‍സ്റ്റാള്‍ ചെയ്തു കൊടുക്കുന്ന മലയാളി സാന്നിദ്ധ്യമാണു ടെക്പ്രോ സൊല്യൂഷന്‍.
പുണ്യ റമദാന്‍ മാസത്തിന്റെയും പൊന്നോണത്തിന്റെയും നാളുകളില്‍ ചാവക്കാട്ടെയും പരിസരങ്ങളിലേയും ഇലക്ട്രോണിക്സ് ഉപയോക്താക്കള്‍ക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനായി ഏറ്റവും കൂടുതല്‍ ആധുനിക മൊബൈല്‍ കളക്ഷനുകള്‍, വിദേശ ബ്രാന്‍ഡഡ് കമ്പനികളുടെ ഇലക്ട്രോണിക്സ് & കോസ്മെറ്റിക്സ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കമനീയ ശേഖരവുമായി “ഗള്‍ഫ് മൊബൈല്‍ & ഡ്യൂട്ടി പെയ്ഡ്” പ്രവര്‍ത്തനം ആരംഭിക്കുന്നു. മിനി ഗള്‍ഫ് എന്നറിയപ്പെടുന്ന ചാവക്കാടിന്റെ ഹൃദയ ഭാഗമായ മുനിസിപ്പല്‍ കോംപ്ലക്സില്‍ ആരംഭിക്കുന്ന സ്ഥാപനത്തിന്റെ ഉല്‍ഘാടനം 2009 ആഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 10 മണിക്ക് ബഹു. ഗുരുവായൂര്‍ എം. എല്‍. എ. യും സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാനുമായ കെ. വി. അബ്ദുല്‍ ഖാദര്‍, ബഹു. ചാവക്കാട് മുനിസിപ്പല്‍ ചെയര്‍മാന്‍ എം. ആര്‍. രാധാകൃഷ്ണന്‍, മറ്റു വിശിഷ്ട വ്യക്തിത്വങ്ങളുടെയും സാന്നിദ്ധ്യത്തില്‍ ബഹു. പാണക്കാട് സെയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
