മലബാര്‍ ഗോള്‍ഡിന്‍റെ പുതിയ ഷോറൂം അലൈനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അലൈന്‍ കുവൈത്താത്തിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലാണ് പുതിയ ഷോറൂം ആരംഭിച്ചിരിക്കുന്നത്. എംകേ ഗ്രൂപ്പ് എം.ഡി എം.എ യുസഫലി ഉദ്ഘാടനം ചെയ്തു. മലബാര്‍ ഗോള്‍ഡ് എം.ഡി ഷംലാല്‍, ഡയറക്ടര്‍ കെ.പി അബ്ദുല്‍ സലാം തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. മലബാര്‍ ഗോള്‍ഡിന്‍റെ യു.എ.ഇയിലെ ഏഴാമത്തെ ഷോറൂമാണ് അലൈനില്‍ ആരംഭിച്ചിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ മിഡില്‍ ഈസ്റ്റിലെ മൊത്തം ഷോറൂമുകളുടെ എണ്ണം 15 ആയി ഉയര്‍ത്തുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ പറഞ്ഞു.



ദുബായ് : ദുബായിലെ മലയാളികളുടെ പ്രിയപ്പെട്ട റെസ്റ്റോറന്റ് ആയിരുന്ന ഊട്ടുപുര ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും തുറന്നു. ദുബായ് ബര്‍ ദുബായിലെ പഴയ മീനാ പ്ലാസ ഹോട്ടലില്‍ പ്രവര്‍ത്തിച്ചിരുന്ന ഊട്ടുപുര റെസ്റ്റോറന്റ് ഹോട്ടല്‍ പൂട്ടി പോയതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷ ക്കാലമായി അടച്ചിട്ടിരി ക്കുകയായിരുന്നു. പുതിയ ഉടമകള്‍ ഇപ്പോള്‍ ഈ ഹോട്ടല്‍ ഏറ്റെടുത്ത് മന്‍ഹാട്ടന്‍ ഹോട്ടല്‍ എന്ന പേരില്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. 
