ഖത്തറിലെ ആദ്യ ഡെകെയര്‍ സെന്റര്‍

June 29th, 2009

ഖത്തറിലെ ആദ്യ ഡെകെയര്‍ സെന്‍ററായ ഖത്തര്‍ ഡേ കെയര്‍ സെന്‍റര്‍ ജാസിം ഇബ്രാഹിം ഫക്രൂ ഉദ്ഘാടനം ചെയ്തു. ഖത്തറിലെ അല്‍ ജാബിര്‍ ഗ്രൂപ്പിന്‍റേയും യു.എ.ഇയിലെ ഫാത്തിമ മെഡിക്കല്‍ ഗ്രൂപ്പിന്‍റേയും സംയുക്ത സംരംഭമാണിത്.
ഗുണനിലവാരമുള്ള ചികിത്സ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുക എന്നതാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഫാത്തിമ മെഡിക്കല്‍ ഗ്രൂപ്പ് എം.ഡി ഡോ. കെ.പി ഹുസൈന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അല്‍ ജാബിര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ സാലേ സുല്‍ത്താന്‍ ജാബിര്‍ മുഹമ്മദ് അല്‍ ജാബിര്‍, ഡോ. അരവിന്ദ് ശര്‍മ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

ഹാപ്പി ആന്‍ഡ് റൂബി ഗ്രൂപ്പിന്‍റെ ജെന്‍റ്സ് ബ്യൂട്ടി പാര്‍ലര്‍ റാസല്‍ഖൈമയില്‍

June 29th, 2009

ഹാപ്പി ആന്‍ഡ് റൂബി ഗ്രൂപ്പിന്‍റെ യു.എ.ഇയിലെ ഏറ്റവും വലിയ ജെന്‍റ്സ് ബ്യൂട്ടി പാര്‍ലര്‍ റാസല്‍ഖൈമയില്‍ ആരംഭിച്ചു. റൂബി സലൂണ്‍ എന്ന പേരിലുള്ള ഈ ബ്യൂട്ടി പാര്‍ലറിന്‍റെ ഉദ്ഘാടനം അലി അബ്ദുല്ല അല്‍ ഹുസ്നി നിര്‍വഹിച്ചു. ഹാപ്പി ആന്‍ഡ് റൂബി ഗ്രൂപ്പ് ചെയര്‍മാന്‍ എം. വിജയകുമാര്‍, മാനേജിംഗ് ഡയറക്ടര്‍ ബി. വിജയന്‍, രമാ വിജയന്‍, മാനേജര്‍ ഷിബു, പി.ആര്‍.ഒ അഭിലാഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

-

അഭിപ്രായം എഴുതുക »

കൊച്ചിയില്‍ ലോകനിക്ഷേപക സംഗമം; പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ദുബായില്‍ തുടക്കമായി

June 29th, 2009

കൊച്ചിയില്‍ നടക്കാനിരിക്കുന്ന ലോക നിക്ഷേപക സംഗമത്തിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ദുബായില്‍ തുടക്കമായി. ഫോക്കസ് കേരള എന്ന പേരില്‍ ജൂലൈ 24,25 തീയതികളിലാണ് സംഗമം നടക്കുക. കേരളത്തില്‍ സുരക്ഷിതമായി നിക്ഷേപിക്കാവുന്ന സംരംഭങ്ങളെക്കുറിച്ച് സമഗ്രമായ മാര്‍ഗ നിര്‍ദേശങ്ങളും സഹായങ്ങളും ലഭ്യമാക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചേംബര്‍ വൈസ് പ്രസിഡന്‍റ് എന്‍.എം ശറഫുദ്ദീന്‍, മുഹമ്മദ് കുട്ടി, പി.ആര്‍ കല്യാണ രാമന്‍, പി. ജയദീപ്, ലൈജു കാരോത്തുകുഴി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

ബര്‍ദുബായിലെ ബാങ്ക് ഓഫ് ബറോഡയില്‍ വെള്ളിയാഴ്ചയും ഇടപാട് നടത്താന്‍ സൗകര്യം

June 29th, 2009

ബര്‍ദുബായിലെ ബാങ്ക് ഓഫ് ബറോഡയില്‍ ഫ്രൈഡേ റെമിറ്റന്‍സ് സര്‍വീസ് ആരംഭിച്ചു. യു.എ.ഇ അവധി ദിനമായ വെള്ളിയാഴ്ചയും ഇടപാട് നടത്താന്‍ സൗകര്യം ഒരുക്കുന്ന ഈ സേവനത്തിന്‍റെ ഉദ്ഘാടനം കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി നിര്‍വഹിച്ചു.
രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12 വരേയും. ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് ആറ് വരേയും വെള്ളിയാഴ്ചകളിലെ ഈ സേവനം ലഭിക്കും.

യു.എ.ഇയില്‍ ഫ്രൈഡേ റെമിറ്റന്‍സ് സര്‍വീസ് നല്‍കുന്ന ആദ്യ ബാങ്കാണ് ബാങ്ക് ഓഫ് ബറോഡ.
അവധി ദിനമായത് കൊണ്ട് തന്നെ സാധാരണക്കാരായ തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഈ സേവനം പ്രയോജനപ്പെടുമെന്ന് ജിസിസി ഓപ്പേറഷന്‍സ് ചീഫ് എക്സികുട്ടീവ് അശോക്. കെ. ഗുപ്ത പറഞ്ഞു. ‍

ആദ്യഘട്ടത്തില്‍ ബര്‍ദുബായ് ശാഖയിലാണ് സൗകര്യമൊരുക്കിയിരിക്കുന്നതെങ്കിലും ഉടന്‍ തന്നെ ദേര, ഷാര്‍ജ, അബുദാബി, റാസല്‍ ഖൈമ, അലൈന്‍ എന്നീ ശാഖകളിലും ഈ സേവനം ലഭ്യമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

-

അഭിപ്രായം എഴുതുക »

സെയ്ന്‍, വിദേശികള്‍ക്ക് മാതൃഭാഷയില്‍ ഉപഭോക്തൃ സേവനം നല്‍കുന്നു

June 28th, 2009

ബഹ്റിനിലെ ടെലികോം കമ്പനിയായ സെയ്ന്‍, വിദേശികള്‍ക്ക് മാതൃഭാഷയില്‍ ഉപഭോക്തൃ സേവനം നല്‍കുന്നു. ന്യൂ സ്കൈ ഡിസ്ട്രിബ്യൂട്ടേഴ്സുമായ സഹകരിച്ചാണ് ഇത് ആരംഭിച്ചിരിക്കുന്നത്. തങ്ങളുടെ പ്രവര്‍ത്തനം വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സ് കൈ അഷ്റഫ്, ഹുസൈന്‍, മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

34 of 83« First...1020...333435...4050...Last »

« Previous Page« Previous « ഹൈലൈറ്റ് ബില്‍ഡേഴ്സ് സൗദി അറേബ്യയിലും
Next »Next Page » ബര്‍ദുബായിലെ ബാങ്ക് ഓഫ് ബറോഡയില്‍ വെള്ളിയാഴ്ചയും ഇടപാട് നടത്താന്‍ സൗകര്യം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine