ഹൈലൈറ്റ് ബില്‍ഡേഴ്സ് സൗദി അറേബ്യയിലും

June 24th, 2009

കേരളത്തിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡവലപ്പേഴ്സായ ഹൈലൈറ്റ് ബില്‍ഡേഴ്സ് സൗദി അറേബ്യയിലും കാലുറപ്പിക്കുന്നു. സൗദിയിലെ ആദ്യത്തെ ഓഫീസ് ഇന്ന് മുതല്‍ ജിദ്ദയിലെ ജാംജും സെന്‍ററില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ചുരുങ്ങിയത് അഞ്ച് വിദേശ രാജ്യങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് പദ്ധതിയെന്ന് മാനേജ് മെന്‍റ് പ്രതിനിധികള്‍ ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാനേജിംഗ് ഡയറക്ടര്‍ പി. സുലൈമാന്‍, ഡയറക്ടര്‍മാരായ എം.എം നജീബ്, അബ്ദുല്‍ ഹമീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

ക്വാളിറ്റി ഗ്രൂപ്പ് ഓഫ് കമ്പീസ് ഹൈപ്പര്‍മാര്‍ക്കറ്റ് രംഗത്തേക്ക് കൂടി കടക്കുന്നു

June 22nd, 2009

ദോഹയിലെ ബിസിനസ് ഗ്രൂപ്പായ ക്വാളിറ്റി ഗ്രൂപ്പ് ഓഫ് കമ്പീസ് ഹൈപ്പര്‍മാര്‍ക്കറ്റ് രംഗത്തേക്ക് കൂടി കടക്കുന്നു. ദേഹയിലെ സല്‍വാ റോഡിലാണ് ക്വാളിറ്റി ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കുന്നത്. ഏത് രാജ്യക്കാര്‍ക്കും ആവശ്യമുള്ള സാധനങ്ങള്‍ ഇവിടെ ലഭ്യമാക്കുമെന്ന് ഗ്രൂപ്പ് എം.ഡി ഷംസുദ്ദീന്‍ ഒളകര വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ അവസാനത്തോടെയാണ് ഈ ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിക്കുക.

-

അഭിപ്രായം എഴുതുക »

ബഹ്റിന്‍ മലയാളി ബിസിനസ് ഫോറം നാലാം വാര്‍ഷികം

June 22nd, 2009

ബഹ്റിന്‍ മലയാളി ബിസിനസ് ഫോറം നാലാം വാര്‍ഷികം ആഘോഷിക്കുന്നു. ഈ മാസം 27 ന് വൈകുന്നേരം ഏഴ് മുതല്‍ ഉമ്മുല്‍ ഹസമിലെ പാലസ് ഹോട്ടല്‍ ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികള്‍. വ്യാപാര പുരോഗതി ബഹ്റിനിലും കേരളത്തിലും, സംഘടനകളുടെ അകവും പുറവും എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.

-

അഭിപ്രായം എഴുതുക »

ഗള്‍ഫ് ഗേറ്റ് ; ദേര ദുബായില്‍ പുതിയ ശാഖ

June 22nd, 2009

ഗള്‍ഫ് ഗേറ്റ് ഹെയര്‍ ഫിക്സിംഗ് ദേര ദുബായില്‍ പുതിയ ശാഖ ആരംഭിച്ചു. ഹയാത്ത് റീജന്‍സിക്ക് എതിര്‍ വശത്തുള്ള കെ.എഫ്.സി ബില്‍ഡിംഗിലെ ഷോറും നടന്‍ ഇന്നസെന്‍റ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗള്‍ഫ് ഗേറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സക്കീര്‍ ഹുസൈന്‍, റജുല സക്കീര്‍ ഹുസൈന്‍, ജനറല്‍ മാനേജര്‍ നബിറു റഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

-

അഭിപ്രായം എഴുതുക »

ബഹ്റിന്‍ എക്സ് ചേഞ്ച് മെഗാ റാഫിളിന്‍റെ സമ്മാനദാനം നടന്നു

June 14th, 2009

ബഹ്റിന്‍ എക്സ് ചേഞ്ച് കമ്പനി കുവൈറ്റിലെ ഉപഭോക്താക്കള്‍ക്കായി നടത്തിയ മെഗാ റാഫിളിന്‍റെ സമ്മാനദാനം നടന്നു. മലയാളിയായി സുനൂനു ജോസഫിന് ഒന്നാം സമ്മാനമായ 5000 ഡോളര്‍ ലഭിച്ചു. ബ.ഇ.സി കുവൈറ്റ് ഡയറക്ടര്‍ ടൈറ്റസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

35 of 83« First...1020...343536...4050...Last »

« Previous Page« Previous « ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പുതിയ കാമ്പസിലേക്ക് മാറുന്നു.
Next »Next Page » ഗള്‍ഫ് ഗേറ്റ് ; ദേര ദുബായില്‍ പുതിയ ശാഖ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine