വനിതകള്‍ക്ക് കഴിവ് തെളിയിക്കാന്‍ വുമണ്‍ ബൊത്തിക് ഷോ

March 4th, 2009

സ്ത്രീകള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം ഒരുക്കുന്ന പ്രത്യേക പ്രദര്‍ശനം ദുബായില്‍ സംഘടിപ്പിക്കുന്നു. മെയ് 14 മുതല്‍ 19 വരെയാണ് വുമണ്‍ ബൊത്തിക് ഷോ എന്ന പേരിലുള്ള പ്രദര്‍ശനം നടക്കുകയെന്ന് സംഘാടകര്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഫാഷന്‍, ജ്വല്ലറി ഡിസൈന്‍, കല, വ്യവസായം തുടങ്ങിയ മേഖലകളിലെ സ്ത്രീകള്‍ ഈ പ്രദര്‍ശനത്തില്‍ പങ്കെടുക്കും. റെഡ് ഓറഞ്ച് ഇവന്‍റ്സാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും ബിസിനസ് സാധ്യതകള്‍ ചര്‍ച്ച ചെയ്യാനും അവസരമുണ്ടാകുമെന്ന് റെഡ് ഓറഞ്ച് മേധാവി മേഘ്ന കോത്താരി പറഞ്ഞു.

-

അഭിപ്രായം എഴുതുക »

യു.എ.ഇ എക്സ് ചേഞ്ചിന് ഷാര്ജ സര്‍ക്കാരിന്റെ അവാര്‍ഡ്

March 4th, 2009

ധനവിനിമയ രംഗത്ത് പ്രശസ്തരായ യു.എ.ഇ എക്സ് ചേഞ്ച്, ഷാര്‍ജ ഗവണ്‍മെന്‍റ് നല്‍കുന്ന ഹ്യൂമന്‍ റിസോഴ്സ് ഡെവലപ് മെന്‍റ് അവാര്‍ഡ് നേടി. ബാങ്കിംഗ്-ഫിനാന്‍സ് മേഖലയില്‍ ഏറ്റവും കൂടുതല്‍ സ്വദേശികള്‍ നിയമനം ഉറപ്പാക്കുകയും ശാസ്ത്രീയ പരിശീലനത്തിലൂടെ തൊഴില്‍ വൈദഗ്ധ്യം വളര്‍ത്തി എടുക്കുകയും ചെയ്തത് പരിഗണിച്ചാണ് ഈ അവാര്‍ഡ്. ഷാര്‍ജ എക്സ് പോ സെന്‍ററില്‍, നാഷണല്‍ കരിയര്‍ എക്സിബിഷനോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്തു. ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മിയില്‍ നിന്ന് യു.എ.ഇ എക്സ് ചേ‍ഞ്ച് ചെയര്‍മാന്‍ അബ്ദുല്ല ഹുമൈദ് അലി അല്‍ മസ്രാഇയും മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി.ആര്‍ ഷെട്ടിയും അവാര്‍ഡ് ഏറ്റുവാങ്ങി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ തുറന്നു

March 3rd, 2009

ദോഹ: ഗള്‍ഫിലെ മികച്ച മെഡിക്കല്‍ ഗ്രൂപ്പായ ഷിഫാ അല്‍ ജസീറയുടെ രണ്ടാമത് ശാഖ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ ഖത്തറില്‍ ആരംഭിച്ചു. ബിര്‍ള പബ്ലിക് സ്‌കൂളിന് എതിര്‍ വശത്ത് വെള്ളിയാഴ്ച വൈകിട്ടാണ് ശാഖ പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്.

ഷിഫാ അല്‍ജസീറ ഗ്രൂപ്പിന്റെ ജനറല്‍ മാനേജര്‍ കെ. ടി. റബീഉള്ളയുടെ അധ്യക്ഷതയില്‍ ഗള്‍ഫാര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് സംസ്ഥാന നിര്‍വാഹക സമിതിയംഗം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരുന്നു. ദോഹ നസീം അല്‍ റബീഹ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഡോ. അബ്ദുസമദ് അതിഥികളെ സ്വീകരിച്ചു.

പരിശോധനാ ഫീസ് വാങ്ങാതെയുള്ള ചികിത്സാ സംവിധാനം മാര്‍ച്ച് എട്ടു വരെ തുടരും. താഴ്ന്ന വരുമാന ക്കാര്‍ക്കായി അഞ്ചു ലക്ഷം പ്രത്യേക മെഡിക്കല്‍ കെയര്‍ കാര്‍ഡുകളും ഗ്രൂപ്പ് പുറത്തിറ ക്കിയിട്ടുണ്ട്. ലേബര്‍ ക്യാമ്പുകളില്‍ ഇവ എത്തിക്കാനും സംവിധാന മൊരുക്കിയിട്ടുണ്ട്. ജനറല്‍, ദന്തല്‍ ഡോക്ടര്‍മാര്‍ക്ക് 20 റിയാലും സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് 30 റിയാലും ആണ് കാര്‍ഡ് മുഖേന ലഭ്യമാവുന്ന ആനുകൂല്യം.

ലുലു ഖത്തര്‍ റീജ്യണല്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍താഫ്, എം. ഇ. എസ്. മാനേജിങ് കമ്മിറ്റി പ്രസിഡന്റ് കെ. പി. അബ്ദുല്‍ ഹമീദ്, ഇന്ത്യന്‍ കമ്യൂണിസ്റ്റ് ബെനവലന്റ് ഫണ്ട് പ്രസിഡന്റ് ഡോ. മോഹന്‍ തോമസ്, നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍ കെ. കെ. ശങ്കരന്‍, അല്‍റഫാ പോളി ക്ലിനിക് മാനേജിങ് ഡയറക്ടര്‍ ഡോ. സമീര്‍ മൂപ്പന്‍, കേരളാ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് എ. വി. അബൂബക്കര്‍ അല്‍ ഖാസിമി, എ. പി. അബ്ദു റഹ്മാന്‍, സിദ്ധിഖ് വലിയകത്ത്, ബ്രിഗേഡിയര്‍ യൂസുഫ് അല്‍ ജാസിം, എസ്. എ. എം. ബഷീര്‍, ലെഫ്റ്റനന്റ് കേണല്‍ അബ്ദുല്ലാ ഉബൈദലി, അലി പള്ളിയത്ത്, ശംസുദ്ദീന്‍ ഒളകര, കെ. പി. നൂറുദ്ദീന്‍, അടിയോട്ടില്‍ അഹ്മദ്, കുഞ്ഞി മുഹമ്മദ് പേരാമ്പ്ര, അഡ്വ. വണ്ടൂര്‍ അബൂബക്കര്‍, നിഅമത്തുല്ല കോട്ടക്കല്‍, എം. പി. ഷാഫി ഹാജി, ഇബ്രാഹിം അല്‍ ഫര്‍ദാന്‍, കെ. കെ. ഉസ്മാന്‍, സമദ് നരിപ്പറ്റ, വിവിധ സ്ഥലങ്ങളിലെ ഷിഫാ അല്‍ ജസീറാ ഗ്രൂപ്പിന്റെ സാരഥികളായ ലത്തീഫ് കാസര്‍ഗോഡ് (മസ്‌കറ്റ്), ഇബ്രാഹിം കുട്ടി (കുവൈത്ത്), കെ. ടി. മുഹമ്മദലി, ഡോ. സുബ്രഹ്മണ്യന്‍, മൂസ അഹ്മദ് (ബഹ്‌റൈന്‍), വി. കെ. സമദ് (ജിദ്ദ), മുജീബ് അടാട്ടില്‍ (ബഹ്‌റൈന്‍), അഷ്‌റഫ് വേങ്ങാട്ട് (റിയാദ്), പേഴ്‌സണല്‍ മാനേജര്‍ കെ. പി. സക്കീര്‍, ഫിനാന്‍സ് മാനേജര്‍ കെ. ടി. മുഹമ്മദ്‌ കോയ, നസീം അല്‍ റബീഹ് ദോഹ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. രവീന്ദ്രന്‍ നായര്‍, ഡോ. ഹാരിദ് മുഹമ്മദ്, ഡോ. ഇഖ്ബാല്‍, ഡോ. ബോബി കുര്യന്‍, ഡോ. അജിത് കുമാര്‍, ഡോ. നിസ, ഡോ. വസീര്‍ അഹ്മദ്, സി. എച്ച്. ഇബ്രാഹിം, അഷ്‌റഫ് മഞ്ചേരി, ഫൈസല്‍ കോടൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍, ഖത്തര്‍

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഗോള്‍ഡ് ലിങ്ക് എന്ന നിക്ഷേപ സ്ഥാപനത്തിനെതിരെ പരാതി

March 3rd, 2009

ബഹ്റിനിലെ ഗോള്‍ഡ് ലിങ്ക് എന്ന നിക്ഷേപ സ്ഥാപനത്തിനെതിരെ 200 ഓളം പേര്‍ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി. എംബസി ഗൗരവത്തോടെ ഈ പ്രശ്നത്തില്‍ ഇടപെടുമെന്ന് അംബാസഡര്‍ ഡോ. ജോര്‍ജ്ജ് ജോസഫ് അറിയിച്ചു. പരാതിയുള്ള നിക്ഷേപകര്‍ പേര്, സി.പി.ആര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, നിക്ഷേപിച്ചതിന്‍റെ രേഖകള്‍ എന്നിവ ഉള്‍പ്പെടുത്തി എംബസിയില്‍ പരാതി നല്‍കണമെന്നും യഥാര്‍ത്ഥ രേഖകള്‍ മറ്റാര്‍ക്കും കൈമാറരുതെന്നും എംബസി അറിയിച്ചു.

-

അഭിപ്രായം എഴുതുക »

വോഡാഫോണിന്‍റെ നെറ്റ് വര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചു.

March 3rd, 2009

ഖത്തറിലെ രണ്ടാമത്തെ മൊബൈല്‍ കമ്പനിയായ വോഡാഫോണിന്‍റെ നെറ്റ് വര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചു. ഖത്തര്‍ ഫൗണ്ടേഷനുമായി സഹകരിച്ചാണ് വോഡാഫോണ്‍ ഖത്തറില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. അതേ സമയം കോള്‍ നിരക്കുകളെക്കുറിച്ച് ഇത് വരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഇത് സംബന്ധിച്ച് അന്തിമ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് വോഡാഫോണ്‍ കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

-

അഭിപ്രായം എഴുതുക »

46 of 83« First...1020...454647...5060...Last »

« Previous Page« Previous « സീസണ്‍സ് ഫാമിലി റസ്റ്റോറന്‍റ്
Next »Next Page » ഗോള്‍ഡ് ലിങ്ക് എന്ന നിക്ഷേപ സ്ഥാപനത്തിനെതിരെ പരാതി »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine