ഒമാന്‍റെ ദേശീയ വിമാനക്കമ്പനിയായ ഒമാന്‍ എയര്‍ ഒന്‍പത് പുതിയ വിമാനങ്ങള്‍ വാങ്ങുന്നു. 2009 ല്‍ മസ്ക്കറ്റില്‍ നിന്നും ഒമാന്‍ എയറിന്‍റെ സര്‍വീസുകള്‍ 40 സ്ഥലങ്ങളിലേക്കായി ഉയരുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
ഒമാന്‍റെ ദേശീയ വിമാനക്കമ്പനിയായ ഒമാന്‍ എയര്‍ ഒന്‍പത് പുതിയ വിമാനങ്ങള്‍ വാങ്ങുന്നു. 2009 ല്‍ മസ്ക്കറ്റില്‍ നിന്നും ഒമാന്‍ എയറിന്‍റെ സര്‍വീസുകള്‍ 40 സ്ഥലങ്ങളിലേക്കായി ഉയരുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
-
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ഒമാനിലെ രണ്ടാമത് ശാഖ ഇന്ന് സോഹാറില്‍ ആരംഭിക്കും. വൈകീട്ട് 7.30 ന് സോഹാര്‍ വലി ഹിലാല്‍ ബദര്‍ അലി ബുസൈദി ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ അംബാസഡര്‍ അനില്‍ വാദ് വ മുഖ്യാതിഥി ആയിരിക്കും. എസ്.പുരുഷോത്തമന്‍, ശങ്കരനാരായണന്‍, ഡോ. മാധവന്‍കുട്ടി എന്നിവര്‍ മസ്ക്കറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്.
-
സാമ്പത്തിക മാന്ദ്യത്തിന്‍റെ പശ്ചാത്തലത്തില്‍ ഇമാര്‍ പ്രോപ്പര്‍ട്ടീസ് വന്‍കിട പദ്ധതികള്‍ മരവിപ്പിക്കുന്നു. ഏതാണ്ട് 9000 കോടി ദിര്‍ഹത്തിന്‍റെ പദ്ധതികള്‍ ഉപേക്ഷിക്കുകയോ മരവിപ്പിക്കുകയോ ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. നിക്ഷേപകരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടി. ഇമാര്‍ നിക്ഷേപ സംഘത്തില്‍ ഏതാണ്ട് 200 പേരാണ് ഉള്ളത്. ഇവരാണ് സമ്മര്‍ദ്ദം ചെലുത്തിയത്.
-
ഒമാന്‍-യു.എ.ഇ എക്സ് ചേഞ്ചിന്‍റെ 27-ാമത് ശാഖ വാദി അല്‍ കബീറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഒമാന്‍-യു.എ.ഇ എക്സ് ചേഞ്ച് വൈസ് ചെയര്‍മാന്‍ ശൈഖ് സൈഫ് അല്‍ മസ്ക്കരി ഉദ്ഘാടനം നിര്‍വഹിച്ചു. ഒമാനിലെ വിവിധ ഭാഗങ്ങളില്‍ ഈ വര്‍ഷം തന്നെ പത്തോളം ശാഖകള്‍ ആരംഭിക്കുമെന്ന് ഒമാന്‍-യു.എ.ഇ എക്സ്ചേഞ്ച് കണ്‍ട്രി ഹെഡ് ടോണി ജോര്‍ജ്ജ് അലക്സാണ്ടര്‍ പറഞ്ഞു.
-
വായിക്കുക: money-exchange, uae-exchange
പ്രവാസികളുടെ സഹകരണത്തോടെ മലപ്പുറത്ത് ഫ്ലോറ ഫന്‍റാസിയ എന്ന പേരില്‍ അമ്യൂസ്മെന്‍റ് പാര്‍ക്ക് ആരംഭിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന അമ്യൂസ് മെന്‍റ് പാര്‍ക്കിന്‍റെ ഒരു ഷെയര്‍ സാധാരണക്കാരെ ലക്ഷ്യം വച്ച് 10,000 രൂപയ്ക്കാണ് വില്‍പ്പന നടത്തുകയെന്നും ഇവര്‍ ബഹ്റിനില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ മുഹമ്മദലി, മാനേജിംഗ് ഡയറക്ടര്‍ ബാപ്പുട്ടി കുമ്പിടി, ഡയറക്ടര്‍ സുധീര്‍ ബാബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
-