ഷാര്‍ജയില്‍ ബില്ലുകള്‍ അടയ്ക്കാന്‍ ഇ പെയ് മെന്‍റ് സംവിധാനം

January 5th, 2009

ഷാര്‍ജ ജല-വൈദ്യുതി അഥോറിറ്റിയുടെ ബില്ലുകള്‍ അടയ്ക്കാന്‍ ഇ പെയ് മെന്‍റ് സംവിധാനം ഏര്‍പ്പെടുത്തി. തെരഞ്ഞെടുത്ത ബാങ്കുകളിലെ എ.ടി.എം മെഷീനുകളിലൂടെ തുക അടയ്ക്കാം. 19 ബാങ്കുകളിലെ ഈ സംവിധാനം ലഭ്യമാകും. ഈസി പേ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് ഈ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. ഭാവിയില്‍ തെരഞ്ഞെടുത്ത ഷോപ്പിംഗ് മോളുകളിലും കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലും ഈ സേവനം ഏര്‍പ്പെടുത്തുമെന്ന് സേവ കസ്റ്റമര്‍ സര്‍വീസ് ഡയറക്ടര്‍ ഹമീദ് താഹിര്‍ അല്‍ ഹജ്ജ് പറഞ്ഞു.

-

അഭിപ്രായം എഴുതുക »

സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ടിക്കറ്റ് നിരക്ക് കുറച്ചു

January 5th, 2009

സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് അന്താരാഷ്ട്ര സര്‍വീസുകളില്‍ ടിക്കറ്റ് നിരക്ക് കുറച്ചു. 10 മുതല്‍ 15 വരെ ശതമാനം വരെയാണ് നിരക്ക് കുറച്ചതെന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് പ്രതിനിധി അബ്ദുല്ല അല്‍ അജ്ഹര്‍ അറിയിച്ചു. ഇന്ധനവില കുറഞ്ഞ സാഹചര്യത്തിലാണ് ടിക്കറ്റ് നിരക്ക് കുറച്ചത്.

-

അഭിപ്രായം എഴുതുക »

ജോയ് ആലുക്കാസിന്‍റെ 10 ബിഎംഡബ്ലൂ കാര്‍ നല്‍കുന്ന സമ്മാന പദ്ധതിയിലെ പ്രഥമ വിജയി

January 1st, 2009

പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്‍റെ 10 ബിഎംഡബ്ലൂ കാര്‍ നല്‍കുന്ന സമ്മാന പദ്ധതിയിലെ പ്രഥമ വിജയിയെ തെരഞ്ഞെടുത്തു. ഇന്നലെ ബര്‍ദുബായ് ജോയ് ആലുക്കാസ് ഷോറൂമില്‍ നടന്ന നറുക്കെടുപ്പില്‍ ചെയര്‍മാന്‍ ജോയ് ആലുക്കാസ്, ജനറല്‍ മാനേജര്‍ ടോമി എന്നിവര്‍ പങ്കെടുത്തു.

ബ്രിട്ടീഷുകാരനായ ഹുമ കപാത്തി ആണ് ബിഎംഡബ്ലു കാര്‍ സമ്മാനമായി ലഭിച്ചത്. സമ്മാന പദ്ധതിയിലെ ദുബായ് മേഖലയിലെ നറുക്കെടുപ്പ് മാത്രമാണ് പൂര്‍ത്തിയായത്. മറ്റ് എമിറേറ്റുകളിലേയും ഇന്ത്യയിലേയും സമ്മാന പദ്ധതി തുടരും.

-

അഭിപ്രായം എഴുതുക »

ദര്‍ശന ടെക്സ്റ്റയില്‍സിന്‍റെ ബലദ് ശാഖ

December 31st, 2008

ജിദ്ദയിലെ വസ്ത്രവ്യാപാരമായ ശൃംഖലയായ ദര്‍ശന ടെക്സ്റ്റയില്‍സിന്‍റെ ബലദ് ശാഖ പുതിയ സമ്മാന പദ്ധതി പ്രഖ്യാപിച്ചു. പത്ത് പേര്‍ക്ക് ആകര്‍ഷമായ സമ്മാനങ്ങള്‍ നല്‍കുന്നതാണ് പദ്ധതി. നൂറു റിയാലിന്‍റെ ഷോപ്പിംഗ് നടത്തുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും സമ്മാനക്കൂപ്പണ്‍ വിതരണം ചെയ്യും. സമ്മാനപദ്ധതി ജനുവരി 31 വരെ നീണ്ടു നില്‍ക്കുമെന്ന് മാനേജ് മെന്‍റ് ആറിയിച്ചു.

-

അഭിപ്രായം എഴുതുക »

റിലയന്‍സ് ചരിത്രം സൃഷ്ടിക്കുന്നു

December 25th, 2008

ലോകത്തിലെ തന്നെ ഏറ്റവും വലിയ പെട്രോളിയം ശുദ്ധീകരണ ശാല ഗുജറാത്തിലെ ജംനഗറില്‍ പൂര്‍ത്തീക രിച്ചുകൊണ്ട് ഇന്ത്യന്‍ കമ്പനി ആയ റിലയന്‍സ് ചരിത്രം സൃഷ്ടിച്ചു. നിലവിലുള്ള 33 മില്യണ്‍ ശേഷിയുള്ള ശുദ്ധീകരണ ശാലയോടനുബന്ധിച്ച് ദിനം‌പ്രതി 580,000 ബാരല്‍ ശേഷിയുള്ള ശാലയാണ് റിലയന്‍സ് പുതുതായി ആരംഭിച്ചിരിക്കുന്നത്. അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇവിടെനിന്നും റിലയന്‍സ് പെട്രോളിയ്ം ഉല്‍പ്പ ന്നങ്ങള്‍ കയറ്റുമതി ചെയ്യും. നാഫ്ത, മണ്ണെണ്ണ, ഡീസല്‍, പെട്രോള്‍ എന്നിവയായിരിക്കും പുതിയ പ്ലാന്റിന്റെ ഉല്‍പ്പന്നങ്ങള്‍.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

55 of 83« First...1020...545556...6070...Last »

« Previous Page« Previous « ടൊയോട്ട നഷ്ടത്തില്‍
Next »Next Page » ദര്‍ശന ടെക്സ്റ്റയില്‍സിന്‍റെ ബലദ് ശാഖ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine