ഏറ്റവും വില കൂടിയ ടിവി മിഡില്‍ ഈസ്റ്റ് വിപണിയില്‍ പുറത്തിറക്കി

August 14th, 2008

ലോകത്തിലെ ഏറ്റവും വില കൂടിയ ടിവി മിഡില്‍ ഈസ്റ്റ് വിപണിയില്‍ പുറത്തിറക്കി. ജര്‍മ്മനിയിലെ ഷോബ് ലോറന്‍സ് കമ്പനിയാണ് ഈ എല്‍.സി.ഡി ടിവിയുടെ നിര്‍മ്മാതാക്കള്‍. ഫ്രെയിമില്‍ 20 കാരറ്റുള്ള 150 വൈരക്കല്ലുകള്‍ പതിച്ച ഈ ടിവിയുടെ വില 1,30,000 ഡോളറാണ്. പൂര്‍ണമായും യന്ത്രസഹായമില്ലാതെ നിര്‍മ്മിച്ചതാണ് ഈ ടെലിവിഷനെന്ന് ദുബായില്‍ നടന്ന പുറത്തിറക്കല്‍ ചടങ്ങില്‍ ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഷോബ് ലോറന്‍സ് ഉത്പന്നങ്ങളുടെ പരിചയപ്പെടുത്തലും ഇതിനോടനുബന്ധിച്ച് നടന്നു.

-

അഭിപ്രായം എഴുതുക »

ഡോര്‍ ടു ഡോര്‍ കാര്‍ഗോ സര്‍വീസുകള്‍ വീണ്ടും ചാര്‍ജ് വര്‍ധിപ്പിച്ചു

August 13th, 2008

ജിദ്ദയിലെ ഡോര്‍ ടു ഡോര്‍ കാര്‍ഗോ സര്‍വീസുകള്‍ വീണ്ടും ചാര്‍ജ് വര്‍ധിപ്പിച്ചു. വിമാന മാര്‍ഗവും കപ്പല്‍ മാര്‍ഗവുമുള്ള ഡോര്‍ ടു ഡോര്‍ കാര്‍ഗോകള്‍ക്ക് കിലോയ്ക്ക് ഒരു റിയാലാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ജിദ്ദാ ഇന്ത്യന്‍ കാര്‍ഗോ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്. ഇന്ധന സര്‍ചാര്‍ജ്, പാര്‍ക്കിംഗ്, ഡെലിവറി, എണ്ണവില എന്നിവയില്‍ ഉണ്ടായ വര്‍ധനവാണ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ കാരണമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇതുപ്രകാരം കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലേക്കുള്ള എയര്‍ കാര്‍ഗോ കിലോയ്ക്ക് 9 റിയാലും സീ കാര്‍ഗോയ്ക്ക് 5 റിയാലുമായി വര്‍ധിക്കും. ഈ മാസം 20 മുതല്‍ വില പ്രാബല്യത്തില്‍ വരും.

-

അഭിപ്രായം എഴുതുക »

ബെന്‍ക്യൂ പുതിയ എല്‍‍സിഡി മോണിറ്ററുകള്‍ വിപണിയില്‍ പുറത്തിറക്കി.

August 13th, 2008

ബെന്‍ക്യൂ പുതിയ എല്‍‍സിഡി മോണിറ്ററുകള്‍ മിഡില്‍ ഈസ്റ്റ് വിപണിയില്‍ പുറത്തിറക്കി. 21.5 ഇഞ്ച് ഫുള്‍ എച്ച്ഡി, എല്‍സിഡി മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ദുബായിലെ മൂവന്‍പിക്ക് ഹോട്ടലിലായിരുന്നു പുറത്തിറക്കല്‍ ചടങ്ങ്. ഏറെ വ്യക്തതയുള്ള ഈ മോണിറ്ററുകള്‍ 2010 ഓടെ വിപണിയില്‍ മുന്‍ നിരയിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് ബെന്‍ക്യൂ ജനറല്‍ മാനേജര്‍ മനീഷ് ബക്ഷി പറഞ്ഞു.

-

അഭിപ്രായം എഴുതുക »

ഷിഫാ ജിദ്ദാ പോളി ക്ലിനിക്കില്‍ ഓഡിയോളജി വിഭാഗം

August 11th, 2008

ജിദ്ദയിലെ ഷിഫാ ജിദ്ദാ പോളി ക്ലിനിക്കില്‍ ഓഡിയോളജി വിഭാഗം ഉദ്ഘാടനം ചെയ്തു. ക്ലിനിക്കില്‍ നടന്ന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ പി.എ അബ്ദുറഹ്മാന്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ ജോണ്‍സണ്‍ ജോണ്‍ എന്നിവര്‍ പങ്കെടുത്തു. ഷറഫിയയില്‍ ഓഡിയോളജി വിഭാഗം ആരംഭിക്കുന്ന ആദ്യത്തെ പോളി ക്ലിനിക്കാണ് ഷിഫ ജിദ്ദ.

-

അഭിപ്രായം എഴുതുക »

ഷാര്‍ജ എയര്‍ പോര്‍ട്ട് ട്രാവല്‍ ഏജന്‍സി – സാറ്റയുടെ വിസ ഡെപ്പോസിറ്റ് സേവനം

August 7th, 2008

ഷാര്‍ജ എയര്‍ പോര്‍ട്ട് ട്രാവല്‍ ഏജന്‍സി – സാറ്റയുടെ വിസ ഡെപ്പോസിറ്റ് സേവനം ഇനി മുതല്‍ അവരുടെ എല്ലാ ഔട്ട്ലെറ്റുകള്‍ വഴിയും ലഭ്യമാകും. ഷാര്‍ജ വിമാനത്താവളത്തിനു പുറമേ, റോളയിലേയും ഇന്‍ഡസ്ട്രിയല്‍ ഏര്യയിലേയും ഔട്ലെറ്റുകളിലും ഇനി വിസ നിക്ഷേപിക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

റോള ഔട്ട് ലെറ്റില്‍ രാവിലെ എട്ടുമണി മുതല്‍ ഉച്ചയ്ക്കു ഒരു മണിവരെയും വൈകിട്ട് നാലു മുതല്‍ രാത്രി എട്ടുവരെയും വിസ നിക്ഷേപിക്കാം. ഇന്‍ഡസ്ട്രിയല്‍ ഏര്യയില്‍ രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്കു ഒരു മണിവരെയും വൈകിട്ട് അഞ്ചു മുതല്‍ രാത്രി ഒന്‍പതു വരെയും സേവനം ലഭ്യമാണ്.

ഇതുവരെ വിമാനത്താവളത്തിലെ സാറ്റ ഔട്ട് ലെറ്റില്‍ മാത്രമാണ് വിസ നിക്ഷേപിക്കാന്‍ സൗകര്യമുണ്ടായിരുന്നത്. വിമാനത്താവളത്തില്‍ 24 മണിക്കൂറും വിസ നിക്ഷേപിക്കാം.

-

അഭിപ്രായം എഴുതുക »

71 of 83« First...1020...707172...80...Last »

« Previous Page« Previous « ട്രാവല്‍ ഏജന്‍റുമാരെ എയര്‍ ഇന്ത്യ എക്സ്പ്രസ് അനുമോദിച്ചു.
Next »Next Page » ഷിഫാ ജിദ്ദാ പോളി ക്ലിനിക്കില്‍ ഓഡിയോളജി വിഭാഗം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine