യു.എ.ഇയില്‍ സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നു. കുറ്റകൃത്യങ്ങളില്‍ പങ്കാളികളല്ല എന്ന് തെളിയിക്കുന്ന പൊലീസ് റെക്കോഡും ഒപ്പം തിരിച്ചറിയല്‍ രേഖ വ്യക്തമാക്കുന്ന ബാങ്ക് സ്റ്റേറ്റ്മെന്റും ഇനി മുതല്‍ ഹാജരാക്കേണ്ടി വരും. യു.എ.ഇയില്‍ സമീപ കാലത്ത് പിടികൂടിയ കള്ളന്മാരില് 80 ശതമാനവും ടൂറിസ്റ്റ്, ബിസിനസ്സ് വിസയില്‍ വരുന്നവരാണെന്ന് മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. പുതിയ നിയന്ത്രണങ്ങള്‍ സന്ദര്‍ശക, ടൂറിസ്റ്റ്, ബിസിനസ്സ് വിസയില്‍ വരുന്നവര്‍ക്കും ബാധകമാകും. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ നേരത്തെ തന്നെ ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയിരുന്നു.
-